ഒരു വേശ്യയുടെ കഥ – 22 4008

അവസാന തീരുമാനം പോലെ അയാൾ ഉറപ്പിച്ചുപറഞ്ഞു .

“അനിലേട്ടനോടു ഞാൻ ഇന്നലെ പറഞ്ഞില്ലേ….. അങ്ങനെയെന്തെങ്കിലും അയാളുടെ കയ്യിലുണ്ടായതിന്റെപേരിൽ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചാൽ അന്നു ഞാനെൻറെ അമ്മയെയും മോളെയും കൊന്നുകൊണ്ട് എന്റെയും ജീവിതം അവസാനിപ്പിക്കുമെന്നു എന്നാലും എനിക്കയാളെ കാണാൻ വയ്യ അനിലേട്ടാ……”

കരയുന്നതുപോലെയാണ് അവൾ പറഞ്ഞത്.

” ഈയൊരു കാരണത്തിൽ മായ മരിക്കുകയാണെങ്കിൽ ആദ്യം മായയ്ക്കെന്നെ കൊല്ലേണ്ടിവരും ……..
അതിനു യാതൊരു സംശയവും വേണ്ട……”

തന്നോടുള്ള സ്നേഹം മുഴുവൻ നിറഞ്ഞു തുളുമ്പുന്ന നിശ്ചയദാർഢ്യത്തോടെയുള്ള അയാളുടെ ഉറച്ച ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടലോടെ അയാളുടെ നേരെ മിഴികൾ ഉയർത്തി .

“മൊട്ട കണ്ണുരുട്ടിക്കൊണ്ടു എന്നെ നോക്കേണ്ട….. ഇക്കാര്യത്തിൽ മായയ്ക്ക് യാതൊരു സംശയവും വേണ്ട ……..
അതുമാത്രമല്ല ഈ മാസം ഇരുപത്തിമൂന്നു ദിവസം മായയിവിടെ ഇവിടെ ജോലി ചെയ്തിട്ടില്ലേ……
അതിൻറെ സാലറി വാങ്ങേണ്ടേ……
സാലറിമാത്രമല്ല രണ്ടു വർഷം ജോലി ചെയ്തിരുന്ന വകയിൽ വേറെയെന്തെങ്കിലും ചില്ലറ പൈസയും കിട്ടും അത്രയും കിട്ടിയാൽ ബാങ്കിലടക്കാനുള്ള പൈസയുടെ കൂടെ ചേർത്തടക്കുവാൻ പറ്റുമല്ലോ…….
അവനെ പേടിച്ചുകൊണ്ട് അതൊക്കെ എന്തിനാണ് വേണ്ടെന്നുവയ്ക്കുന്നത് ……
കഷ്ടപ്പെട്ടു ജോലി ചെയ്തിരിക്കുന്ന കൂലി അണപൈസ കുറയാതെ നമ്മൾ കണക്കുപറഞ്ഞുവാങ്ങണം ……
അതു മായയുടെ അവകാശമാണ് തരേണ്ടത് അവരുടെ കടമയും…..
അക്കാര്യമൊക്കെ ഞാൻ പറഞ്ഞു അറേഞ്ച് ചെയ്തിട്ടുണ്ട് മായ എന്റെ കൂടെ വന്നാൽ മാത്രം മതി ……”

അയാൾ വിശദീകരിച്ചു .

“സാരമില്ല അത്രയും പൈസയല്ലേ……
അതുപോയ്ക്കോട്ടെ ……

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.