ഒരു വേശ്യയുടെ കഥ – 22 4090

Oru Veshyayude Kadha Part 22 by Chathoth Pradeep Vengara Kannur

Previous Parts

“എന്തിനാ അനിലേട്ടാ എന്നെയിങ്ങനെ നിർബന്ധിക്കുന്നത് …..
എനിക്ക് അവിടെ പോകുവാനും അയാളെ കാണുവാനും പേടിയാണ്…..
പ്ലീസ് …..

താൻ ജോലിചെയ്തിരുന്ന കടയിലേക്കും അയാളുടെ മുഖത്തേക്കും മാറിമാറി നോക്കിയാണ് കൈകൂപ്പിക്കൊണ്ട് അവൾ പറഞ്ഞത് .

“മായയുടെ പേടി മാറ്റുവാൻ വേണ്ടിതന്നെയാണ് മായയെ ഞാനിങ്ങോട്ട് കൊണ്ടുവന്നത് …..
ഇത്രയും ദിവസം മായ അവനെ പേടിച്ചിരുന്നതെങ്കിൽ ഇന്നുമുതൽ അവൻ മായയെ പേടിക്കണം…..
മായയുടെ പേരു കേൾക്കുമ്പോൾ തന്നെ അവൻ വിറയ്ക്കണം……
ഇനിയൊരിക്കലും അവൻ കാരണം വേറൊരു മായയുണ്ടാകരുത് ……
അതിനുള്ള ചില മരുന്നൊക്കെ തൽക്കാലം എൻറെ കയ്യിൽലുണ്ട് മായ ധൈര്യമായിട്ട് വരൂ…..
ഞാനല്ലേ കൂടെയുള്ളത് ….”

അയാൾ വീണ്ടും അവൾക്കു ധൈര്യം പകർന്നു.

” അതൊന്നും വേണ്ട അനിലേട്ടാ……
എന്നെയാരും പേടിക്കുകയോന്നും വേണ്ട…… ആരും ദ്രോഹിക്കാതിരുന്നാൽ മതി ……”

ചിണുങ്ങുന്നതു പോലെയാണ് അവളുടെ മറുപടി.

” മായയൊരു കാര്യം ഓർക്കണം …..
ഇപ്പോൾ അയാളെ കണ്ടില്ലെങ്കിൽ അയാളെപ്പോഴും മായയുടെ ജീവിതത്തിനൊരു ഭീഷണിയായിരിക്കും ……
എന്നെയല്ലല്ലോ മായയെ തന്നെയല്ലേ…. ഫോട്ടോയും വീഡിയോയുമൊക്കെ ഉണ്ടെന്നു പറഞ്ഞുകൊണ്ട് അവൻ ഭീഷണിപ്പെടുത്തിയത്…..
അതൊക്കെയുണ്ടോയെന്ന് മായയ്ക്ക് ഉറപ്പിക്കേണ്ടേ……
ഭാഗ്യദോഷം കൊണ്ടു അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ അവനൊരിക്കലും പുറത്തിറക്കാതിരിക്കുവാനുള്ള വഴികൾ നമുക്ക് കണ്ടെത്തേണ്ടേ……
അതിനൊക്കെ മായ അയാളെ കണ്ടേ തീരൂ…..
ഇല്ലെങ്കിൽ മായയ്ക്ക് മനസമാധാനത്തോടെ ജീവിക്കുവാൻ പറ്റില്ല……”

5 Comments

  1. Ithm polichu…..page vegam theernu poyi..vayich mathiyayilla…adutha bhagam vegam idaneeee

  2. Sooper….kure kathirunnu ith vayikkan..kurach koodi page ezhuthamayirumnu…aduthath late avathe idanee…

Comments are closed.