ഒരു കൊലപാതകം [ലേഖ] 111

Views : 2413

ഖാദർ :മമ്മദേ എടുത്ത് കെട്ടി തൂക്കെടാ

 

എന്ന് പറഞ്ഞു വാള് കഴുകി മരത്തിന്റെ ഡെസ്കിൽ എടുത്ത് വെച്ചു.

 

കുറച്ചു നേരത്തിനുള്ളിൽ മമ്മദും ബാക്കി ഉള്ളവരും ചേർന്ന്  മാണിക്യന്റെ ശരീരം അവിടുന്നു കുറച്ചു ദൂരെ ഉള്ള ഖാദറിന്റെ കടയിൽ കെട്ടിതൂക്കി.

 

ഖാദർ :ടാ ആ ബോർഡ്‌ കൂടി എടുത്ത് തൂക്കെടാ

 

മമ്മദ് ഓടി പോയി ബോർഡ്‌ എടുത്തു വെളിയിൽ വെച്ച്

 

 

 

“പോത്തിറച്ചി കിലോ 300”

 

 

മമ്മദ് : അല്ലിക്കാ ഇവനെ അടുത്ത ആഴ്ച വെട്ടാൻ ഇരുന്നത് അല്ലെ, പെട്ടന്നു മാറ്റാൻ എന്ത് പറ്റി

ഖാദർ : ആ നമ്മുടെ സേവിയർ അച്ചായന്റെ മോളെ കല്യാണം ഉറപ്പിച്ച ചെക്കന്റെ കുറച്ചു ബന്ധുക്കൾ ഇന്ന് വരുന്നു അതിനു കുറച്ചു കൂടുതൽ ഇറച്ചി വേണം എന്ന് അയാൾ ഇന്നലെ ഉച്ചയ്ക്ക് വിളിച്ചു പറഞ്ഞു, അതാ പിന്നെ ഇന്നത്തേക്ക് ആക്കിയത്.

അല്ല ആ സാജൻ വരാന്ന് പറഞ്ഞിട്ടു കണ്ടില്ലലോ

 

മമ്മദ് :ആഹ് അവന്റെ വീട്ടിൽ ഇന്നലെ പോയപ്പോൾ ഒരു ചെറിയ മാടിനെ മര്യാദക്ക് പിടിച്ചു നിർത്താൻ വയ്യാതെ അത് ഒന്ന് തല കുടഞ്ഞപ്പോൾ കൊമ്പും കൊണ്ട് തോളും പൊട്ടിച്ചു എന്ന് പറഞ്ഞു കളിയാക്കി

ആ ചമ്മലിൽ വരാത്തതാ ഹിഹി

 

ഖാദർ : ആഹാ അതാണോ, ആഹ് പിന്നെ പകുതി സേവിയർ അച്ചായന്റെ വീട്ടിലോട്ട് എടുത്തോ ബാക്കി പതിവ്ക്കാർക്കും കൊടുത്തോ. ഞാൻ അപ്പോഴേക്കും ഒന്ന് വീട്ടിൽ കേറിയിട്ടു വരാം

 

മമ്മദ് ശെരി ഇക്കാ എന്നും പറഞ്ഞു തന്റെ ജോലിയിലേക്ക് കയറി

ഖാദർ തന്റെ വീട്ടിലേക്കും നടന്നു.

 

…………………………………………………………………………..

 

കുറച്ചു നാൾ മുൻപ് വെറുതെ എഴുതിയത് ആണ്. മോശം ആവും

എന്നാലും എഴുതി തെളിയാൻ ഇത്പോലുള്ള ഒരുപാട് എഴുത് ഞാൻ എഴുതേണ്ടത് ഉണ്ട്. എഴുത്തിലേക് കാലുറപ്പിക്കാൻ ഇങ്ങനെ ഉള്ള  വീഴ്ചകളും ആവിശ്യം ആണല്ലോ. 

 

 

ലേഖ ✒️😊

 

Recent Stories

The Author

ലേഖ ✒️

23 Comments

  1. Oru Italian mafia effect koduthu, ille 😁😁

  2. മനോഹരമായ രചന.. ചടുലമായ അവതരണം.. ആശംസകൾ💞

    1. Thanks Manu👍🏻😍

  3. 👍👍👍👍👍

    1. 👍🏻😍

  4. ഖുറേഷി അബ്രഹാം

    എനികാത്യമേ ചെറിയ ഡൗട്ട്‌ ഉണ്ടായിരുന്നു കാദർ മിക്കവാറും കശാപ്പു കാരനാകും എന്ന്. എന്നാലും താങ്കളുടെ യെയുതിലെ ആകാംഷ കൊണ്ട് ഫുൾ വായിച്ചു. കഥ നന്നായിരുന്നു.

    |QA|

    1. Thanks QA👍🏻😍

  5. Enthonnado eth valla quotation anennu karuthiyatha. Last comedy akkiyallo 🤣

    1. 😆😆

  6. പൊളി ട്വിസ്റ്റ്😁😁

    1. അച്ചുതന്‍

      എന്നാലും എന്റെ ലേഖേ ഇത് ഒരു വല്ലാത്ത suspense thriller ആയി പോയി…

      1. Thanks Achuthaa ,ellam oru shramam ale ishtayathil 🥰

    2. Thanks Kaarthi 🥰

  7. നന്നായിട്ടുണ്ട്.
    അധോലോകം ആണ് എന്ന് വിചാരിച്ചു
    ഒടുവിലല്ലേ..കശാപ്പുകാർ ആണ് എന്ന് മനസിലായത്…

    1. Aashane 🥰 ishtayo orennam koodi ezhuthiyatund vaayichu parayamo

  8. ആഹാ, അടിപൊളി, സസ്പെൻസ് അവസാനം വരെ നീട്ടി, നല്ല എഴുത്ത്…

    1. Jwaala 🥰🥰🥰

  9. Crime 😍😍😍😍😍

    1. Akku thanks 🥰

  10. നന്നായിട്ടുണ്ട്…❤❤❤❤❤❤💕💕

    1. Thanks Sidh🥰

  11. നന്നായിട്ടുണ്ട് ലേഖ ചേച്ചി ❤️… ഒരു സസ്പെൻസ് അവസാന പേജ് വരേ നീട്ടി… ഒരു നിമിഷം കൊണ്ട് ആണ് ആരുടെ കൊലപാതകം ആണെന്ന് മനസ്സിലായത് 😍

    1. Jeevan thanks🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com