ഒരു കൊലപാതകം [ലേഖ] 111

 

സാജൻ : എന്റെ പൊന്നിക്ക,  ഞാൻ അവന്റെ നിങ്ങൾക് വെട്ടാൻ പരുവത്തിൽ പിടിച്ചു വെച്ചതല്ലെ അതിനിടയ്ക് അവൻ ഈ പണി കാണിക്കുമെന്നു ഞാൻ അറിഞ്ഞോ

 

സാജൻ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു….

 

ഖാദർ : നാളെ നമ്മൾ ആ മാണിക്യനെ അങ്ങ് എടുക്കുവാ, കുറച്ചു കാശ് വരും. പുത്തന്പുരയ്ക്കലെ സേവിയർ അച്ചായൻ വിളിച്ചു പറഞ്ഞു അതാ.

 

സാജൻ : ആ ഇക്കാ മമ്മദ് പറഞ്ഞു,  നാളെ ഞാൻ കൂടെ വരാം എനിക്കൂടെ ഒന്ന് കാണാല്ലോ

 

ഖാദർ : ആ ശെരി   നാളെ കാണാം എന്നാൽ

 

അതും പറഞ്ഞു ഖാദർ ഇറങ്ങി നടന്നു തന്റെ പുരയിലോട്ടു.

 

*************************

 

പിറ്റേന്ന് പുലർച്ചെ എണിറ്റു ഖാദർ തന്റെ ഷെഡിലേക് നടന്നു. ആൾവാസം കുറഞ്ഞ സ്ഥലം ആണ് അതുകൊണ്ട് തന്നെ എന്തേലും ശബ്ദം കേട്ടാലും ആരും അറിയില്ല.ഇങ്ങനത്തെ പരിപാടിക് പറ്റിയത് ഇതുപോലുള്ള സ്ഥലം ആണല്ലോ.

 

അകത്തു മമ്മദ് 4 പേരും ആയി മാണിക്യനെ അനങ്ങാൻ പറ്റാത്ത പരുവത്തിൽ പിടിച്ചു വെച്ചിട്ടുണ്ട്. മാണിക്യൻ നല്ല കരുത്തൻ ആണ് അതുകൊണ്ട് തന്നെ മമ്മദും  ബാക്കി ഉള്ളവരും നല്ല ക്ഷീണിച്ചിട്ടുണ്ട്.

 

ഖാദർ തന്റെ  വാൾ എടുത്ത് മൂർച്ച നോക്കി മാണിക്യനെ ഒന്ന് നോക്കി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വാ മൂടികെട്ടിയത് കൊണ്ട് അവനു ഒന്നു കരയാൻ പോലും പറ്റില്ല. തന്റെ മരണം അടുത്ത് എന്ന് മനസിലാക്കിയ അവന്റെ കണ്ണിൽ ഭയം ഖാദറിന് മനസിലായി.

 

ഖാദർ : എന്ത് ചെയ്യാനാ മാണിക്യാ,  സേവിയർ മുതലാളിയുടെ മോളുടെ കാര്യം ആയി പോയി. അപ്പോൾ പിന്നെ ചെയ്യാതെ ഇരിക്കാൻ പറ്റുമോ

മമ്മദേ അപ്പോൾ മുറുകി പിടിച്ചോ

 

എന്ന് പറഞ്ഞു ഖാദർ വാൾ ഉയർത്തി സർവ്വ  ശക്തിയും എടുത്ത് ആഞ്ഞു വെട്ടി.

. രക്തം ചീറ്റിതെറിച്ചു മാണിക്യൻ തല വേറെ ഉടൽ വേറെ ആയി കിടന്നു പിടഞ്ഞു നിശ്ചലം ആയി.

23 Comments

  1. Oru Italian mafia effect koduthu, ille ??

  2. മനോഹരമായ രചന.. ചടുലമായ അവതരണം.. ആശംസകൾ?

    1. Thanks Manu???

  3. ഖുറേഷി അബ്രഹാം

    എനികാത്യമേ ചെറിയ ഡൗട്ട്‌ ഉണ്ടായിരുന്നു കാദർ മിക്കവാറും കശാപ്പു കാരനാകും എന്ന്. എന്നാലും താങ്കളുടെ യെയുതിലെ ആകാംഷ കൊണ്ട് ഫുൾ വായിച്ചു. കഥ നന്നായിരുന്നു.

    |QA|

    1. Thanks QA???

  4. Enthonnado eth valla quotation anennu karuthiyatha. Last comedy akkiyallo ?

  5. പൊളി ട്വിസ്റ്റ്??

    1. അച്ചുതന്‍

      എന്നാലും എന്റെ ലേഖേ ഇത് ഒരു വല്ലാത്ത suspense thriller ആയി പോയി…

      1. Thanks Achuthaa ,ellam oru shramam ale ishtayathil ?

    2. Thanks Kaarthi ?

  6. നന്നായിട്ടുണ്ട്.
    അധോലോകം ആണ് എന്ന് വിചാരിച്ചു
    ഒടുവിലല്ലേ..കശാപ്പുകാർ ആണ് എന്ന് മനസിലായത്…

    1. Aashane ? ishtayo orennam koodi ezhuthiyatund vaayichu parayamo

  7. ആഹാ, അടിപൊളി, സസ്പെൻസ് അവസാനം വരെ നീട്ടി, നല്ല എഴുത്ത്…

    1. Jwaala ???

    1. Akku thanks ?

  8. നന്നായിട്ടുണ്ട്…❤❤❤❤❤❤??

    1. Thanks Sidh?

  9. നന്നായിട്ടുണ്ട് ലേഖ ചേച്ചി ❤️… ഒരു സസ്പെൻസ് അവസാന പേജ് വരേ നീട്ടി… ഒരു നിമിഷം കൊണ്ട് ആണ് ആരുടെ കൊലപാതകം ആണെന്ന് മനസ്സിലായത് ?

    1. Jeevan thanks?

Comments are closed.