രാത്രി വീട്ടില്‍ എത്തി ഫ്രെഷ് ആയി കഴിച്ചു കിടന്നു. അന്ന് യാത്രയുടെ ക്ഷീണം ആയിരുന്നത് കൊണ്ട് ആരോടും കൂടുതല്‍ വിശേഷങ്ങള്‍ ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. നേരെ പോയി കിടന്നു. യാത്രയുടെ അവശത ഉണ്ടായിരുന്നു എങ്കിലും ഉറക്കം വന്നില്ല. കോളേജില്‍ ഉണ്ടായത് ഒക്കെ ഓര്‍ക്കുമ്പോള്‍ അയാളെ കാണാനും ആ ശബ്ദം കേള്‍ക്കാനും ഒക്കെ തോന്നിയിരുന്നു. ഞാന്‍ നമ്പര്‍ വാങ്ങിയിട്ടില്ല അത് കൊണ്ട് വിളിക്കാനും ആകില്ല. അങ്ങനെ വിഷമിച്ചു ഉറങ്ങി പോയി. കുറച്ചു കഴിഞ്ഞു ആണ് എന്റെ ഫോണില്‍ ഒരു കോള്‍ വരുന്നത്. ഒരു നമ്പര്‍ മാത്രം ആയിരുന്നു അത്. കോള്‍ ഞാന്‍ എടുത്തു. അത് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ആ ശബ്ദം ആയിരുന്നു. അത് കേട്ടു എന്റെ കണ്ണു നിറഞ്ഞു. ആ മുഖം ഒന്നു കാണാന്‍ എന്റെ കണ്ണുകള്‍ ഒത്തിരി കൊതിച്ചു. കൂടുതല്‍ ഒന്നും സംസാരിച്ചില്ല. രാത്രി ആയത് കൊണ്ട് പെട്ടന്നു തന്നെ ഫോണ്‍ കട്ട് ചെയ്തു.
അടുത്ത ദിവസം ഒന്നാം ഓണം. അച്ഛന്.. അമ്മ.. അനുജന്….എല്ലാവരെയും അടുത്തു കിട്ടിയ സന്തോഷം. വിരളില്‍ എണ്ണാവുന്ന അത്ര ദിവസം ആയിരുന്നു എങ്കിലും ഹോസ്റ്റല്‍ വിട്ടത്തിന്റെ സന്തോഷം. അങ്ങനെ പൂക്കളവും സദ്യയും ഒക്കെ ആയി ഓണം നന്നായി ആഘോഷിച്ചു. ആകെ ഒരു വിഷമം സിദ്ധാര്‍ദ്ധിനെ കാണാന്‍ ആകുന്നില്ല എന്നത് ആണ്. ഒരുപാട് സംസാരിച്ചിട്ടില്ല…. കണ്ടിട്ടില്ല.. കൂടുതല്‍ പരിചയപ്പെട്ടില്ല.. എങ്കിലും മണിക്കൂറുകള്‍ കൊണ്ട് ഒരുപാട് അടുത്തു പോയി ഞങ്ങള്‍ രണ്ടു പേരും. കൂടുതല്‍ ബോറടിപ്പിക്കുന്നില്ല.. ഒന്നാം ഓണം മുതല്‍ തിരുവോണം വരേയും ഗംഭീരം ആയി ആഘോഷിച്ചു. രാത്രി സിദ്ധാര്‍ദ്ധിനെ വിളിച്ചു. അപ്പോള്‍ പറഞ്ഞിരുന്നു നാളെ ഒരു യാത്ര ഉണ്ട് വിളിച്ചാല്‍ കിട്ടിയില്ല എങ്കില്‍ ടെന്‍ഷന്‍ ഒന്നും വേണ്ട എന്നും. അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഫോൺ കട്ട് ചെയ്തു.
അങ്ങനെ നാലാം ഓണം എത്തി…. ഒരു കാര്യം പറയാന്‍ മറന്നു ഇതിന് ഇടയില്‍ അച്ഛന് ഖത്തറില്‍ വെച്ചു ഒരു ആക്സിഡെന്റ് ഉണ്ടായിരുന്നു. അന്ന് അച്ഛനെ ഹോസ്പിടെലില് കൊണ്ട് പോയതും ഹെല്പ് ചെയ്തതും ഒക്കെ ശ്രീകുമാര്‍ എന്ന ഒരു ആള് ആയിരുന്നു. അതിനു ശേഷം അവര്‍ രണ്ടു പേരും നല്ല ഫ്രെന്‍ഡ്സ് ആണ്. അച്ഛന്റെ ജീവന് രക്ഷിച്ച ആള് ആണല്ലോ.. അതിന്റെ നന്ദി എന്നും ആ മനുഷ്യനോടു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോ ഞാന്‍ ഇത് പറയാന്‍ കാരണം അന്ന് നാലാം ഓണ ദിവസം അവരുടെ ഫാമിലി അവിടെ വരുന്നുണ്ട് എന്നു അച്ഛന് പറഞ്ഞിരുന്നു… അങ്ങനെ വീട്ടില്‍ അതിന്റെത് ആയ തിരക്കുകള്‍ ഉണ്ടായിരുന്നു. എന്നെ കൊണ്ട് കഴിയുന്ന വിധം ഞാന്‍ അമ്മേ ഹെല്പ് ചെയ്യുകയും ചെയ്തു. അങ്ങനെ 11 മണി ആയിട്ടുണ്ടാകും.. അപ്പോള്‍ വീട്ടിന്റെ മുറ്റത്തു ഒരു കാര്‍ വന്നു നിന്നു. ഞങ്ങള്‍ നാലുപേരും പുറത്തു ഇറങ്ങി നോക്കുമ്പോള്‍ അതില്‍ നിന്നും ആദ്യം അച്ഛന്റെ പ്രായം ഒക്കെ ഉള്ള ആള് ഇറങ്ങി. പിന്നെ ഒരു സ്ത്രീയും. അത് ശ്രീകുമാര്‍ അങ്കിളും ഭാര്യയും ആകും എന്നു ഊഹിക്കാമല്ലോ. പക്ഷേ അടുത്ത നിമിഷം കാറിന്റെ ഫ്രണ്ന്റില് നിന്നും ഒരാള്‍ ഇറങ്ങി.. എനിക്കു എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ആരെയാണോ ഈ കഴിഞ്ഞ 4 ദിവസം എന്റെ കണ്ണുകള്‍ തിരഞ്ഞത് ആ ആള് എന്റെ മുന്നില്‍.. എന്റെ സിദ്ധാര്‍ദ്ധ്. ഞങ്ങള്‍ രണ്ടു പേരും ശരിക്കും ഞെട്ടിയിരുന്നു. ആളെ കണ്ടതും അന്ന് സമ്മാനിച്ച ആ സുന്ദര നിമിഷങ്ങള്‍ നാണത്താല്‍ എന്റെ മുഖത്തെ മറച്ചു. പിന്നെ..
Nannayitund Aryakutty ❤️❤️❤️❤️❤️
നന്ദി ചേച്ചി..?
നന്നായിട്ടുണ്ട് ബ്രോ..
നല്ല ഭാഷയാണ് നിങ്ങളുടെത്..!!
തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️
Ithu bro alla… ??
നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്?? എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു???
അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ ?
അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ???
താങ്ക്സ്…
പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..
Aj bro, kadha ishttamayi eniyum ezhudhikolu…..
Bro alla chetta sis aanu ?
പാവം
Onnu shemii_Ajaybroii
Adheyo. ennalum kadha ishttamayi
Nannayitund Aryakutty ❤️❤️❤️❤️❤️
നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
ഇനിയും നല്ല കഥകൾ എഴുതുക
വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..
നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…
കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..
Aj sis
കഥ ഒരുപാട് നന്നായിട്ടുണ്ട്
വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു
ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു
സ്നേഹത്തോടെ
അജയ്
Thanks bro..
കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..
അപരാജിതൻ അതൊരു ജിൻ ആണ് ?
സ്നേഹം ?
ഈ കഥയും കൊള്ളാം..
വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…
ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..
കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…
ഒരുപാട് നന്ദി…
അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..
Anubham onnum alla anna??
അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
കഴിവാണല്ലോ?
കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.
Valare nannayitund AJ❤️
താങ്ക്സ് ചേച്ചീ..
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ?❣️
കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….
നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… ??
എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.
പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
മൊത്തത്തിൽ അടിപൊളി ❣️
താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..
കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. ???
ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? ???
???
കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..
????
Adipoli aayikn …
താങ്ക്സ് സഹോദരി..
ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി
Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
?????
?????
Thanks സഹോദര….
വന്നോ ?????
ആര് വന്നോ എന്നാണ് ???
Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺
Njn frst … ?
ഞാൻ നിനക്ക് വിട്ടു തന്നതാണ്