ഓർമയിൽ ഒരു ഓണം [AJ] 180

കോളേജിനെക്കാള്‍ കഷ്ടം ആയിരുന്നു ഹോസ്റ്റല്‍ ജീവിതം. അവിടെയും സ്ഥിതി മറിച്ച് ആയിരുന്നില്ല. സീനിയേര്‍സിന്റെ റിക്കോര്‍ഡ്, അസൈന്‍മെന്‍റ് അതുപോലെ  ഓരോന്ന് എഴുതുന്ന പണി കൂടെ കിട്ടി തുടങ്ങി. പിന്നെ അവര്‍ക്ക് ഭക്ഷണം റൂമില്‍ എത്തിച്ചു കൊടുക്കണം. അങ്ങനെ.. അങ്ങനെ… ഒരു മാസം ആയിട്ടില്ല. വളരെ ചുരിങ്ങിയ നാളുകള്‍ കൊണ്ടു തന്നെ കോളേജും ഹോസ്റ്റലും മടുത്തു തുടങ്ങി. എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാല്‍ മതി എന്ന അവസ്ഥ.. ഈ ഹോസ്റ്റല്‍ ജീവിതം വിചാരിക്കുന്ന അത്ര സുഖം ഉള്ളത് അല്ല എന്നു ബോധവും ഉദിച്ചു തുടങ്ങിയിരുന്നു. വീട്ടില്‍ ആയിരുന്നേല്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാല്‍ മതിയാരുന്നു. ഉറങ്ങുക, കഴിക്കുക, പഠിക്കുക അത് മാത്രം.. ഇവിടെ ഇപ്പോ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നത് പോയിട്ടു ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ല. അതാണ് സത്യം. ചേച്ചിമാരുടെ ജോലികളും സ്വന്തം വോര്‍ക്കുകളും ഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ എല്ലാ ദിവസവും 1/2 മണി ആകും. ഹോസ്റ്റലില്‍ ഒരു വാര്‍ഡന്‍ ഉണ്ട്, അവരോടു ഇതൊക്കെ പറയുന്നതും പറയാതിരിക്കുന്നതും ഒന്നു പോലെ തന്നെയാ. പിന്നെ വീട്ടില്‍ വിളിക്കുമ്പോള്‍ ഇതൊന്നും പറയാനും നില്‍ക്കില്ല. അഹങ്കാരം കയറി സ്വയം തിരഞ്ഞു എടുത്ത വഴി അല്ലേ എന്നു വിചാരിച്ചു സമാധാനിച്ചു. ഇതിനൊക്കെ കാരണം ആയ അനുവിനേയും മനസ്സില്‍ ഒരുപാട് പറയാറുണ്ട്. പിന്നെ ആകെ ആശ്വാസവും അവള്‍ ആയിരുന്നു. ഇടക്ക് സമയം കിട്ടുമ്പോള്‍ അവളുടെ കൂടെ ഒന്നു പുറത്തു പോകും. ഇതിന് ഇടയില്‍ എന്‍റെ പഠനവും കുഴപ്പം ഇല്ലാണ്ട് തുടര്‍ന്നു. അത്ര തന്നെയാ..

 

അങ്ങനെ ആ വര്‍ഷത്തെ ഓണം എത്തി.. കോളേജില്‍ ഗേള്‍സ് എല്ലാവരും സാരിയും ബോയ്സ് മുണ്ടും ഷിര്‍ട്ടും വേണം എന്നു ആണ് സീനിയേര്‍സിന്റെ തീരുമാനം. എതിര്‍ക്കാന്‍ ആകില്ല. അതുകൊണ്ടു അനുസരിക്കേണ്ടതായി വന്നു. സാരി ഉടുത്തു പരിചയം ഒന്നുമില്ല, ആദ്യം ആയിട്ട് ആണ്. അതിന്റെ ഒരു പേടി ഉണ്ട് മനസ്സില്‍. എങ്കിലും ഞാനും അനുവും കൂടെ പോയി ആ ദിവസത്തേക്കു ആവിശ്യം ഉള്ള പൂവും മറ്റും ഒക്കെ വാങ്ങി കൊണ്ട് വന്നു.

 

ഓണാഘോഷ ദിവസം…….

 

ജീവിതത്തില്‍ ആദ്യം ആയി എനിക്കു മുന്നില്‍ ഒരു പ്രണയം തുറന്നു കേട്ട ദിവസം. ഇന്നും ഞാന്‍ മനസ്സില്‍ ഒരേ സമയം ഓര്‍ക്കാനും മറക്കാനും ശ്രമിക്കുന്ന ഓണനാളുകൾ….. അന്ന് കോളേജില്‍ അത്തപൂക്കള മത്സരവും മറ്റ് പരിപാടികളും ഓണ സദ്യയും ഒക്കെ ഉണ്ട്. കോളേജില്‍ എത്തിയതിന് ശേഷം അന്ന് ആണ് മനസ്സില്‍ ഒരു സന്തോഷം തോന്നിയത്. ഓണത്തിന്റെ സന്തോഷവും പിന്നെ വീട്ടില്‍ പോകുന്നതിന്റെ സന്തോഷവും ഉണ്ട് അതില്‍. 10 ദിവസം ഇനി ക്ലാസ് ഇല്ലാല്ലോ.. അച്ഛനും നാട്ടില്‍ വന്നിട്ടുണ്ട്… അതിന്റേയും സന്തോഷം.. അങ്ങനെ സാരി ഒക്കെ ഉടുത്തു പൂവോക്കെ വെച്ചു കോളേജിലേക്ക്.. അതു വരേയും സാരിയോട് താല്‍പര്യം തോന്നിയിരുന്നില്ല എന്നത് സത്യം. പക്ഷേ അന്ന് സ്വയം സാരി ഉടുത്തു  അതിന്റെ ഭംഗി എനിക്കു സ്വയം ബോധ്യപ്പെട്ടു. ആ വേഷത്തില്‍ എന്നെ കണ്ടു ഞാന്‍ പോലും അത്ഭുതപ്പെട്ടു പോയി. കോളേജില്‍ എത്തി ആദ്യം അത്തപൂക്കള മത്സരം ആയിരുന്നു. അത് കഴിഞ്ഞു പാട്ടും ഡാന്‍സും മറ്റ് മത്സരങ്ങളും ഒക്കെ ആയിരുന്നു. ഒരു 12.30 ഒക്കെ ആയപ്പോളേക്കും അത്തപൂക്കള മത്സരത്തിന്റെ റിസല്‍റ്റ് വന്നു. ഫസ്റ്റ് ഇയര്‍ ബാച്ചില്‍ ഞങ്ങള്‍ സിവിലിന് ആണ് ഫസ്റ്റ്. അങ്ങനെ അതിന്റെ സന്തോഷ പ്രകടനം ഒക്കെ കഴിഞ്ഞു 1 മണി ആകുമ്പോള്‍ സദ്യ കഴിക്കാന്‍ പോയി. കൂടെ എന്‍റെ ബെസ്റ്റ് ഫ്രെന്‍ഡ് ഗൌതമിയും ഉണ്ട്. ഞങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗൌതമി എന്നെ വിളിച്ച് പറഞ്ഞു.

50 Comments

  1. Nannayitund Aryakutty ❤️❤️❤️❤️❤️

    1. നന്ദി ചേച്ചി..?

  2. നന്നായിട്ടുണ്ട് ബ്രോ..
    നല്ല ഭാഷയാണ് നിങ്ങളുടെത്..!!
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️

    1. Ithu bro alla… ??

  3. നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്?? എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു???

    1. അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ ?

      1. അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ???

    2. താങ്ക്സ്…

      പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..

  4. Aj bro, kadha ishttamayi eniyum ezhudhikolu…..

    1. Bro alla chetta sis aanu ?

      1. പാവം

        1. Onnu shemii_Ajaybroii

      2. Adheyo. ennalum kadha ishttamayi

    2. Nannayitund Aryakutty ❤️❤️❤️❤️❤️

  5. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
    ഇനിയും നല്ല കഥകൾ എഴുതുക

    1. വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..

  6. സുജീഷ് ശിവരാമൻ

    നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…

    1. കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..

  7. Aj sis

    കഥ ഒരുപാട് നന്നായിട്ടുണ്ട്
    വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
    കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു

    ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു

    സ്നേഹത്തോടെ

    അജയ്

    1. Thanks bro..

      കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..

      1. അപരാജിതൻ അതൊരു ജിൻ ആണ് ?

        സ്നേഹം ?

  8. ഈ കഥയും കൊള്ളാം..
    വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…

    1. ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..

  9. കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…

    1. ഒരുപാട് നന്ദി…

  10. അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..

    1. Anubham onnum alla anna??

      1. അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
        കഴിവാണല്ലോ?

    2. കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.

  11. Valare nannayitund AJ❤️

    1. താങ്ക്സ് ചേച്ചീ..

  12. ജീനാപ്പു

    രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ?❣️

    1. കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….

  13. നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… ??

    1. എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.

  14. ꧁༺അഖിൽ ༻꧂

    പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
    മൊത്തത്തിൽ അടിപൊളി ❣️

    1. താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..

  15. ഋഷി ഭൃഗു

    കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. ???
    ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? ???

    ???

    1. കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..

  16. ????
    Adipoli aayikn …

    1. താങ്ക്സ് സഹോദരി..

  17. ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി

    1. Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

    1. Thanks സഹോദര….

  18. വന്നോ ?????

    1. ആര് വന്നോ എന്നാണ് ???

      1. Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺

  19. Njn frst … ?

    1. ꧁༺അഖിൽ ༻꧂

      ഞാൻ നിനക്ക് വിട്ടു തന്നതാണ്

Comments are closed.