പിന്നെ എല്ലാം പെട്ടന്നു ആയിരുന്നു. എക്സാം റിസല്‍റ്റ് വന്നു. പാസ്സായി.. നേരെ എന്നെ കൊണ്ട് പോയി എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേർത്തു. അമ്മക്ക് ആയിരുന്നു അതില്‍ കൂടുതല്‍ താല്പര്യം. അമ്മയുടെ ഫ്രെണ്ട്സിന്റെ മക്കള്‍ ഒക്കെ ബി ടെകും, എം ബി ബി എസ് ഉം ഒക്കെ ആണെന്ന് പറഞ്ഞു എന്നെയും ആ നരഗത്തില്‍ കൊണ്ട് പോയി ഇട്ടു. അങ്ങനെ ആ എക്സാമും കഴിഞ്ഞു, റിസല്‍റ്റ് വന്നു. ഇതൊക്കെ അറിഞ്ഞു എന്റെ വല്യമ്മയുടെ മകള്‍ അനന്യ( അനു) എന്നെ വിളിച്ചിരുന്നു. അവള് കൊച്ചിയില്‍ ആണ്. അതും എഞ്ചിനീറിങ് മൂന്നാം വര്‍ഷം ആണ് പഠിക്കുന്നെ. അങ്ങനെ അവളും ഞാനും കൂടെ അച്ഛനെ വിളിച്ച് സോപ്പ് ഇട്ടിരുന്നു. മറ്റൊന്നിനും അല്ല കൊച്ചിയില്‍ ഒരു കോളേജില്‍ അഡ്മിഷനു വേണ്ടി ആയിരുന്നു. ആദ്യം അച്ഛന് സമ്മതിച്ചില്ല എങ്കിലും അനു വിളിച്ച് പറഞ്ഞു ഒരു വിധം അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചു. പിന്നെ ബാക്കി അമ്മയുടെ സമ്മതം വാങ്ങുന്നതു അച്ഛന് ഏറ്റു. അത് അച്ഛന് ഭംഗി ആയി ചെയ്യുകയും ചെയ്തു, എഞ്ചിനീറിങ്ങിന് അഡ്മിഷനും എടുത്തു. സിവില്‍ ആണ്. അപ്പോളേക്കും ജൂലൈ ആയിരുന്നു. മനസ്സില്‍ ഒത്തിരി സന്തോഷം തോന്നിയിരുന്നു. ഇനി എങ്കിലും ജയില്‍ മോചനം കിട്ടുമല്ലോ എന്നു ഓര്‍ത്ത് ആയിരുന്നു അത്. അങ്ങനെ ഓഗസ്റ്റില്‍ ക്ലാസ് തുടങ്ങും. പുതിയ ലൈഫ്. ആദ്യം ആയാണ് വീട്ടില്‍ നിന്നു മാറി നില്ക്കാന് പോകുന്നത്. അതിന്റെ വിഷമവും മനസ്സില്‍ ഉണ്ട്. എങ്കിലും കൂടുതലും സന്തോഷം ആയിരുന്നു. അപ്പുവിന്റെ കാര്യം ഓര്‍ത്ത് ചിരിയും. ഇനി ഇവന് മാത്രം ആകുമല്ലോ ഈ ജയിലില്‍… അവനെ അതും പറഞ്ഞു, പോകുന്നതിനു മുന്‍പ് ഒത്തിരി കളിയാക്കുകയും ചെയ്തു. അങ്ങനെ എനിക്കു മോചനത്തിനുള്ള ദിവസം ആയി. ഓഗസ്റ്റ് 11 നു ക്ലാസ് തുടങ്ങും. എന്നെ അമ്മയും അനിയനും കൂടെ കോളേജില്‍ കൊണ്ട് പോയി. അന്ന് പിന്നെ ക്ലാസ് ഒന്നും ഇല്ലായിരുന്നു. ഫസ്റ്റ് ഡേ അല്ലേ. അത് കൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ കോളേജില്‍ നിന്നു എല്ലാവരെയും പരിചയപ്പെട്ടു നേരെ ഹോസ്റ്റലില്‍. അവിടെ എത്തി ഒരുപാട് സന്തോഷം തോന്നി. എങ്കിലും അമ്മയും അനുജനും തിരികെ ഇറങ്ങി നില്‍ക്കുന്നത് കണ്ടു ഹൃദയം ഒന്നു വിങ്ങിയോ.. അതേ.. എത്രയൊക്കെ വഴക്കു പറഞ്ഞാലും അമ്മ അല്ലേ.. എന്റെ നന്മയ്ക്ക് വേണ്ടിയല്ലേ അതൊക്കെയും പറയുന്നത് എന്നു ഒരു നിമിഷം ഓര്‍ത്തു ഞാന്‍ .
അങ്ങനെ അടുത്ത ദിവസം മുതല്‍ ക്ലാസ് തുടങ്ങി. ദിവസങ്ങള്‍ കഴുഞ്ഞു. അത്യാവശ്യം റാഗ്ഗിംഗ് ഒക്കെ ഉണ്ടായിരുന്നു. ഇടക്ക് ഇടക്ക് സീനീയേര്സ് ക്ലാസ്സിലും ക്യാന്റീനിലും ഒക്കെ കയറി വന്നു ഓരോന്നു പറയുന്നതും, പാട്ട് പാടിപ്പിക്കുന്നതും ഒക്കെ തുടര്‍ന്നു. അതുകൊണ്ടു തന്നെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഏകദേശം പേരെയും മനസ്സിലായി തുടങ്ങിയിരുന്നു.
Nannayitund Aryakutty ❤️❤️❤️❤️❤️
നന്ദി ചേച്ചി..?
നന്നായിട്ടുണ്ട് ബ്രോ..
നല്ല ഭാഷയാണ് നിങ്ങളുടെത്..!!
തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️
Ithu bro alla… ??
നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്?? എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു???
അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ ?
അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ???
താങ്ക്സ്…
പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..
Aj bro, kadha ishttamayi eniyum ezhudhikolu…..
Bro alla chetta sis aanu ?
പാവം
Onnu shemii_Ajaybroii
Adheyo. ennalum kadha ishttamayi
Nannayitund Aryakutty ❤️❤️❤️❤️❤️
നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
ഇനിയും നല്ല കഥകൾ എഴുതുക
വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..
നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…
കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..
Aj sis
കഥ ഒരുപാട് നന്നായിട്ടുണ്ട്
വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു
ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു
സ്നേഹത്തോടെ
അജയ്
Thanks bro..
കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..
അപരാജിതൻ അതൊരു ജിൻ ആണ് ?
സ്നേഹം ?
ഈ കഥയും കൊള്ളാം..
വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…
ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..
കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…
ഒരുപാട് നന്ദി…
അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..
Anubham onnum alla anna??
അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
കഴിവാണല്ലോ?
കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.
Valare nannayitund AJ❤️
താങ്ക്സ് ചേച്ചീ..
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ?❣️
കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….
നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… ??
എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.
പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
മൊത്തത്തിൽ അടിപൊളി ❣️
താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..
കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. ???
ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? ???
???
കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..
????
Adipoli aayikn …
താങ്ക്സ് സഹോദരി..
ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി
Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
?????
?????
Thanks സഹോദര….
വന്നോ ?????
ആര് വന്നോ എന്നാണ് ???
Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺
Njn frst … ?
ഞാൻ നിനക്ക് വിട്ടു തന്നതാണ്