ഓർമ്മകൾ 1 [മനൂസ്] 3055

അപ്പോഴും ഒരു പ്രശ്നം…. എങ്ങനെ കിടക്കും… ഒടുവിൽ അവൾ തന്നെ തീരുമാനിച്ചു…. അതെ ഞാൻ താഴെ നിലത്തുo അവൾ കട്ടിലിലും…

 

ഭാവിയിൽ എന്തൊക്കെ നടക്കാൻ പോകുന്നു എന്നാലോചിച്ചു ഞാനും പതിയെ ഉറങ്ങി….

 

*********************************

 

തലേന്നത്തെ ക്ഷീണം കാരണം വൈകി ആണ് ഉണർന്നത്………..

സമയം നോക്കിയപ്പോൾ 8 മണി…. എഴുന്നേറ്റില്ല… ചിലപ്പോൾ ഇപ്പോൾ അവള് ചായയും ആയി വന്നേക്കാം… അതുവരെ ഉറങ്ങിയ പോലെ കിടക്കാം… 10മിനിറ്റ് അങ്ങനെ കിടന്നിട്ടുo അവൾ  വന്നില്ല… പതിയെ തല പൊക്കി കട്ടിലിൽ നോക്കി…

 

അടിപൊളി…………;;

 

അതാ…. ഞമ്മന്റെ ബീവി പോത്തുപോലെ കിടന്നു ഉറങ്ങുന്നു…. എന്റെ പൊങ്ങി വന്ന ദേഷ്യം ഒരു കോട്ടുവായിൽ ഒതുക്കി ഞാൻ വെളിയിൽ ഇറങ്ങി നേരെ അമ്മച്ചിയുടെ അടുത്തേക് പോയി….

 

“അമ്മേ ചായ…. ”

 

“മോള് എവിടെടാ ”

 

“അത്….ആ……അവള് കുളികുന്നു…. ”

 

“നീ പോയി ഈ ചായ മോൾക്ക് കൊടുക്കു ”

 

ഇതിപ്പോ ഞാൻ ഭാര്യയും അവളെന്റെ ഭർത്താവും ആണെന്നു തോന്നുന്നു…. ഓഹ് ഇവൾക്ക് വേണ്ടി അടുക്കള പണി എടുത്തു ഞാൻ ചാവ്ന്ന ലക്ഷണം ആണ് കാണുന്നേ…

 

“ഡാ എന്താടാ ചിന്തിക്കുനെ… നിനക്ക് ഈ ഇടയായി കുറച്ചു ആലോചന കൂടുതൽ ആണ്…. “,ദേ ആ പാവത്തിനെ വിഷമിപ്പിക്കാൻ ആണ് ഭാവം എങ്കിൽ അവളുടെ അച്ഛനെ അറിയാല്ലോ..,പഴയ പോലീസ് ആണ്…. ഓർമ വേണം… ”

 

അയ്യോ… അമ്മ പറഞ്ഞതിലും കാര്യമുണ്ട്… ഞാൻ സൂക്ഷിച്ചു ഇടപെടണം… കൂൾ സച്ചു കൂൾ…

 

“ഡാ പിന്നെ.. വൈകിട്ട് നീ അവളെ കൊല്ലത്തെ ആ ബീച്ചിൽ ഒകെ ഒന്ന് കൊണ്ട് പോ… പത്തനംതിട്ടയിൽ വളർന്ന കൊച്ചല്ലേഡാ… അവിടെ എവിടാ കടൽ… ”

21 Comments

  1. ? ലേവൻ ഭീകരൻ ആണല്ലോ!!.

    1. ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?

  2. Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??

    1. സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??

    1. ???????

  3. ഖുറേഷി അബ്രഹാം

    ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
    നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.

    അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.

    എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.

    | QA |

    1. ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..

      ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??

      1. ഖുറേഷി അബ്രഹാം

        എസ്കാമിൽ പെട്ട്‌ കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു

  4. നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??

  5. വിരഹ കാമുകൻ???

    അവസാനം ???

    1. കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??

  6. മനൂസ്,
    പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
    തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Pathanamthitta ??

      1. അയൽക്കാരാണ് മ്മള്??

    2. തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..

      നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??

  7. അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??

    1. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??

Comments are closed.