ഓർമ്മകൾ 1 [മനൂസ്] 3054

Views : 60532

“അമ്മാ.. അപ്പൊ പത്തനംതിട്ടയിൽ കടൽ ഇല്ലേ… ”

നിഷ്കളങ്കമായ എന്റെ ചോദ്യത്തിന് ശോകം നിറഞ്ഞ മുഖം ആണ് അമ്മയിൽ നിന്നു എനിക്കു കിട്ടിയത്…

 

“ചുമ്മാതാണോഡാ നിനക്ക് psc എഴുതിയിട്ട് കിട്ടാത്തത്… പോടാ ലോക തോൽവി.. ”

 

തോൽവിന്നാ അമ്മയും വിളിച്ചു… ഓഓഓഓ… അപ്പോ ഇവരെല്ലാം ചേർന്നുള്ള പ്ലാൻ ആണ് ഇതു…. എല്ലാരും ഒരു ടീം ആണ് അപ്പൊ… നമ്മളില്ലേ……

 

ചായയും ആയി ഞാൻ മുറിയിൽ വന്നിട്ടു അവളെ ദേഷ്യത്തോടെ വിളിച്ചു…

 

“ഡീീീ….. എഴുനേൽക്കാൻ… ”

അയ്യോ… പോലീസ് മാമൻ…. പെട്ടെന്നു തന്നെ മുഖത്തു കൃത്രിമ പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു ഞാൻ വിളിച്ചു…

 

“മോളു…… ആതു…. എഴുനേൽക്കാൻ… ”

ഞെട്ടി പിടഞ്ഞുകൊണ്ട് അവൾ എഴുനേറ്റു…

 

“സോറി ചേട്ടായി…. ബുദ്ധിമുട്ടായി അല്ലേ…. ”

ചായ വാങ്ങിക്കൊണ്ടു അവൾ ചോദിച്ചു…

 

“എയ്… അതൊക്കെ എന്ത്… നമ്മൾ തമ്മിൽ എന്തിനാണ് ഫോര്മാലിറ്റി… ” ദേഷ്യം കടിച്ചു പിടിച്ചു ഞാൻ പറഞ്ഞു….

 

പെട്ടെന്നു തന്നെ അവൾ കുളിച്ചു അടുക്കളയിൽ പോയി..,അമ്മയുടെയും  പെങ്ങളുടെയും കൂടെ കൂടി…. ഒരു പൊടിക്ക് കുക്കിംഗ്‌ അറിയാം എന്നാ തോന്നണേ…… രക്ഷപെട്ടു…….. അടുക്കള ഒരു പൂരത്തിന്റെ രീതി ആയി… ചിരിയും കളിയും….. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് നഷ്ടപെട്ട സന്തോഷം വീട്ടിൽ വന്നു എന്ന് തോന്നി…..

 

അങ്ങനെ വൈകിട്ട് അവളെയും കൊണ്ട് ഞാൻ ചുറ്റാൻ ഇറങ്ങി… ആള് നോൺ സ്റ്റോപ്പ്‌ ആണ്… പീ പീ… ന്നു പറഞ്ഞു മിണ്ടികൊണ്ടു ഇരിക്കും…. അവളുടെ ആ സ്വഭാവം കൊണ്ടു എനിക്കു അവളോട്‌ ഉള്ള ചമ്മൽ പെട്ടെന്നു മാറ്റാൻ കഴിഞ്ഞു….

 

അങ്ങനെ ഞങ്ങൾ കൊല്ലം ബീച്ചിൽ എത്തി…. ന്റെ പൊന്നോ……. പെണ്ണിന്റെ മോന്ത ഒന്ന് കാണണം ബുർജ് ഖലീഫ യുടെ മുന്നിൽ എങ്ങാണ്ട് ചെന്ന് നിൽക്കുന്ന പോലെ….. അങ്ങോട്ട്‌ ഓടുന്നു ഇങ്ങോട്ട് ചാടുന്നു… ശരിക്കും പറഞ്ഞാൽ ഒരു കുട്ടിയോട് തോന്നുന്ന വാത്സല്യം അപ്പോൾ അവളോട്‌ തോന്നിപ്പോയി……

Recent Stories

The Author

മനൂസ്

21 Comments

  1. 😐 ലേവൻ ഭീകരൻ ആണല്ലോ!!.

    1. ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു😋😎..പെരുത്തിഷ്ടം കർണ്ണൻ💟

  2. Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila🙏😍

    1. സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ💞💞

    1. 💖💜💖💞💞💞💞

  3. ഖുറേഷി അബ്രഹാം

    ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
    നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.

    അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.

    എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.

    | QA |

    1. ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..

      ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം💞💞

      1. ഖുറേഷി അബ്രഹാം

        എസ്കാമിൽ പെട്ട്‌ കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു

  4. നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..😃😍..കാത്തിരിക്കുമല്ലോ.. സ്നേഹം💞💞

  5. വിരഹ കാമുകൻ💘💘💘

    അവസാനം 💔💔💔

    1. കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം💞💞

  6. മനൂസ്,
    പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
    തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Pathanamthitta 💪💪

      1. അയൽക്കാരാണ് മ്മള്😊💞

    2. തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല🙇😃😍..

      നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല💞💞

  7. അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി💞💞

    1. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com