ഓർമ്മകൾ 1 [മനൂസ്] 3054

Views : 60532

“ആ  ചക്കര ഇവിടെ ഉണ്ടാരുന്നോ…

ബാ മോനെ ബാ.. എങ്ങനെ ആരുന്നു.. കരുതലും സ്നേഹവും കുടി കുഴച്ചു അരച്ച് പുഴുങ്ങി അവള് തരുമ്പോൾ ഞാൻ അങ്ങ് പടർന്നു പന്തലിക്കും ..അല്ലേടാ പുല്ലേ….

 

അപ്പൊ എങ്ങനാ നീ നിന്ന് വാങ്ങുമോ അതോ ഞാൻ ഓടിച്ചിട്ട്‌ അടികണോ… ഏതായാലും ഞാൻ ഓക്കേ ആണ്.. എനിക്ക് ഇനി മേല് കീഴ് നോക്കാൻ ഇല്ല… ”

 

“അളിയാ… അത്.. എല്ലാം വിധിയാണ്… വിധിയെ തടുക്കാൻ ആർക്കും…..

 

പറഞ്ഞു മുഴുവൻ ആകാൻ സമ്മതിക്കാതെ

എന്റെ കരങ്ങൾ അവനു മേലെ പതിച്ചു.. ഒന്നിൽ നിർത്താൻ ഞാൻ തീരുമാനിച്ചില്ല… അടിയോടടി….

 

“മോനെ….. സച്ചു…. മോനെ… താലി വാങ്ങു..”

 

എന്താ…..

 

“എടാ താലി വാങ്ങാൻ “…

 

അമ്മയുടെ ദേഹത്തു തോണ്ടി ഉള്ള വിളിയിൽ ആണ് എനിക്ക് ബോധം വീണത്…

ദേ ആതിര എന്റെ അടുത്ത് ഇരിക്കുന്നു…

അപ്പൊ ഒളിച്ചോടി പോയത് ആരാ….

അപ്പൊ സുധി… ലോ ലവന് അവിടെ ചിരിച്ചു നിക്കുന്നു….

 

അയ്യേ ചമ്മി പോയി…. എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടിയത് …. ഒരു സ്വപ്നത്തിൽ നിന്നും ഉണർന്ന പോലെ…

 

“കുട്ടാ താലി വാങ്ങു…”

 

ഇനിയും താലി വാങ്ങിയില്ല എങ്കിൽ അമ്മായി അച്ഛൻ എന്നെ തല്ലും എന്ന  പേടികൊണ്ട് ഞാൻ താലി വാങ്ങി…

 

ഒരു കെട്ടു… രണ്ടു കെട്ടു……മൂന്നാമത്തെ കെട്ടു മുഴുവൻ ആകാൻ അനുവദിക്കില്ല എന്ന വാശിയും ആയി എന്റെ  പെങ്ങൾ ആതിരയുടെ കഴുത്തിൽ അറ്റാക്ക് തുടങ്ങി… ശവം… എന്നാ പിന്നെ ഇവള് ഇവിടെ ഇരുന്നു കെട്ടിയ പോരാരുന്നോ… ആക്രാന്തം…..

 

അടുത്തത് അതിനേക്കാൾ വല്യ കുരിശു കന്യാ ദാനം… മനുഷ്യൻ ഇവിടെ അടി മുടി നിന്ന് വിറക്കുന്നു അപ്പോഴാ….

അവളുടെ അച്ഛൻ എന്റെ കൈയിൽ അവളുടെ കൈ ചേർത്ത് വച്ച് അവളിൽ  എനിക്ക് പൂർണ അവകാശം തന്നപ്പോൾ… എന്തിനോ എന്റെ കണ്ണിൽ അശ്രു പൊഴിഞ്ഞു… പക്ഷെ അത് എന്തിനാണ് എന്ന് എന്റെ അമ്മക്ക് മാത്രമേ മനസിലാക്കാൻ കഴിയു….

Recent Stories

The Author

മനൂസ്

21 Comments

  1. 😐 ലേവൻ ഭീകരൻ ആണല്ലോ!!.

    1. ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു😋😎..പെരുത്തിഷ്ടം കർണ്ണൻ💟

  2. Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila🙏😍

    1. സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ💞💞

    1. 💖💜💖💞💞💞💞

  3. ഖുറേഷി അബ്രഹാം

    ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
    നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.

    അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.

    എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.

    | QA |

    1. ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..

      ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം💞💞

      1. ഖുറേഷി അബ്രഹാം

        എസ്കാമിൽ പെട്ട്‌ കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു

  4. നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..😃😍..കാത്തിരിക്കുമല്ലോ.. സ്നേഹം💞💞

  5. വിരഹ കാമുകൻ💘💘💘

    അവസാനം 💔💔💔

    1. കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം💞💞

  6. മനൂസ്,
    പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
    തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Pathanamthitta 💪💪

      1. അയൽക്കാരാണ് മ്മള്😊💞

    2. തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല🙇😃😍..

      നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല💞💞

  7. അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി💞💞

    1. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com