ഓർമ്മകൾ 1 [മനൂസ്] 3055

 

“വാർപ്പോ ”

 

ഈശ്വരാ മൊത്തത്തിൽ കയ്യിനു പോയി….

 

“അല്ല  ഞാനെ ഈ സാധനങ്ങളുടെ കണക്കൊക്കെ ആലോചിച്ചു ഇരുനത… ”

 

“ആ ബെസ്റ്റ്…  ന്റെ പൊന്നു ചേട്ടായി.. നിങ്ങള് എന്ത് മനുഷ്യന… ഫസ്റ്റ് നെറ്റിൽ ആലോചിക്കാൻ പറ്റിയ കാര്യമാണോ ഇതൊക്കെ….ലോക തോൽവി ആണല്ലോ..  ”

പൊട്ടിച്ചിരിയോട് കൂടിയ അവളുടെ ആ വാക്കുകൾ അവളെ കുറിച്ചുണ്ടാരുന്ന ന്റെ പ്രതീക്ഷകളെ അപ്പാടെ മാറ്റി…

ഒരു വാക്ക് പോലും പറയാൻ കഴിയാതെ ഞെട്ടി നിൽക്കാനേ എനിക്കു അപ്പോൾ കഴിഞ്ഞുള്ളു… ആള് അത്ര നിഷ്കളങ്ക ഒന്നും അല്ലാട്ടോ…

 

“ചേട്ടായി ഞാൻ ഇങ്ങനെ ഒകെ ആണ് കേട്ടോ… പെട്ടെന്ന് ആളുകളും ആയി കമ്പനി ആകും….. പിന്നെ തലയിൽ നിന്നു മാറില്ല…

ചേട്ടായിയെ ആദ്യം കണ്ടപ്പളേ എനിക്കു തോന്നി ഒരു തൊട്ടാവാടി ആണെന്നു… ”

 

എടാ സുധി…. ഇവള് ആള് പുലിയാടാ…. ഇതിന്റെ കൂടെ പിടിച്ചു നിക്കണം എങ്കിൽ ഞാൻ പാടുപെടും… മനസ്സിൽ സുധിയെ തെറിയും വിളിച്ചു കൊണ്ട് ഞാൻ ആ കട്ടിലിലേക്ക് ഇരുന്നു….

 

തോൽവികൾ ഏറ്റു  വാങ്ങാൻ സച്ചൂന്റെ ജീവിതം പിന്നെയും ബാക്കി…

 

അവളുടെ വായിൽ നിന്നും വീഴുന്ന അടുത്ത മണി മുത്തുകൾക്കായി ഞാൻ കാത് കൂർപ്പിച്ചു……

 

എല്ലാം ഈ രാത്രിയിൽ ആതിരയോട്  തുറന്നു പറയാൻ ഇരുന്നത് ആണ്… പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്നു അറിയില്ല….. എയ് വയ്യ ഒരു നഷ്ടം കൂടി താങ്ങാൻ വയ്യ…. സമയം ആയിട്ടില്ല മനസ്സ് തുറക്കാൻ… മൗനം ആണ് ഇപ്പോൾ നല്ലത്….

 

“ചേട്ടായി… എന്താ ഇത്ര ആലോചിക്കാൻ ??”

 

“എയ്… ഒന്നുല്ല… ആതിര എന്താ അവിടെ നിക്കണേ… ഇവിടെ വന്നിരിക്കുന്നിലെ…. ”

 

ഞാൻ അത് പറയാൻ കാത്തിരുന്ന പോലെ അവൾ കട്ടിലിൽ വന്നിരുന്നു….

 

“ചേട്ടായി… നമുക്ക് സുഹൃത്തുക്കൾ ആയാലോ… ”

21 Comments

  1. ? ലേവൻ ഭീകരൻ ആണല്ലോ!!.

    1. ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?

  2. Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??

    1. സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??

    1. ???????

  3. ഖുറേഷി അബ്രഹാം

    ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
    നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.

    അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.

    എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.

    | QA |

    1. ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..

      ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??

      1. ഖുറേഷി അബ്രഹാം

        എസ്കാമിൽ പെട്ട്‌ കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു

  4. നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??

  5. വിരഹ കാമുകൻ???

    അവസാനം ???

    1. കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??

  6. മനൂസ്,
    പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
    തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Pathanamthitta ??

      1. അയൽക്കാരാണ് മ്മള്??

    2. തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..

      നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??

  7. അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??

    1. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??

Comments are closed.