എല്ലാം മറന്ന് ഞാൻ ആതിരയുടെ മുഖത്തെ പുഞ്ചിരി നോക്കി നിന്നു… നിഷ്കളങ്കമായ ആ ചിരി ന്റെ മനസ്സിൽ കുറ്റബോധം നിറച്ചു…. ഇവളെ ഞാൻ സ്വപ്നത്തിൽ എങ്കിലും സംശയ കണ്ണ് കൊണ്ട് കണ്ടല്ലോ…… മനസ്സിൽ ഞാൻ അവളോട് മാപ്പ് പറഞ്ഞു…
പാവം സുധി…. ഞാൻ സ്വപ്നത്തിൽ ഒരുപാട് തല്ലി… അത്രക് അടി കൊടുക്കണ്ടരുന്നു…മോശമായി പോയി…..
അങ്ങനെ കല്യാണം ഒരു വിധം ഭംഗിയായി കഴിഞ്ഞു…. ഈ വീഡിയോ ചെക്കൻമാരേ കൊണ്ട് തോറ്റു… ഈ പഹയൻമാരു ഒന്ന് മുള്ളൻ പോകാൻ പോലും സമ്മതിച്ചില്ല…… ഇനി ഒരു ദിവസം ലവ് സീൻ എടുക്കാൻ പോണമെന്നു ഇന്നലെ സുധി പറയുന്നത് കേട്ടു… എടുക്കും.. എടുക്കും… ന്റെ പട്ടി പോകും….
ഒരു 3 മണിയോടെ ഞങ്ങൾ വീട്ടിൽ എത്തി… പത്തനംതിട്ടയിൽ നിന്നു ഇങ്ങു വരണ്ടേ… ഇവൾക്ക് കൊല്ലത്തു എങ്ങാനും വീട് വച്ചാൽ പോരാരുന്നോ…. ഇടക്കിടെ വീട് കാണാൻ എന്നും പറഞ്ഞു എന്റെ പോക്കറ്റ് കാലി ആകാതെ ഇരുന്നാൽ മതി….
എല്ലാം അമ്മക്ക് വേണ്ടിയാ… എന്ന് വച്ച് അവളെ അവഗണിച്ചു നരകിപ്പിച്ചു കൊല്ലാൻ ഒന്നും ഈ സച്ചുനു പ്ലാൻ ഒന്നുല്ല കേട്ടോ…. എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയതിനു അവൾ എന്ത് പിഴച്ചു… സ്നേഹിക്കും ഒരു നാൾ ഒരു ഭാര്യയുടെ എല്ലാ അവകാശവും കൊടുത്തു കൊണ്ട്, പക്ഷെ അതിനു എനിക്ക് ഇത്തിരി സമയം അവൾ തരണം…
ചോദിച്ചു നോക്കാം അല്ലേ…. നോക്കാം….. രാത്രി ആവട്ടെ….
*******************************************
ഒരു വിധം എല്ലാത്തിനെയും വീട്ടീന്ന് ഓടിച്ചു വിട്ടു… രാത്രി ആയാലും പോകൂല്ല… കണക്കൊക്കെ നോക്കി വന്നപ്പോൾ പോക്കറ്റ് കീറുന്ന ലക്ഷണം ആണ് കാണുന്നേ… ഉള്ളത് എല്ലാം കുടിച്ചും, നോക്കി നടത്താതെയും നടന്നു… അപ്പോൾ ഒന്നും ഭാവിയെ കുറിച്ച് ആലോച്ചില്ല…
എല്ലാം ഇനി ഒന്നേന് തുടങ്ങണം…. ഒരുപാടു ആശിച്ചതു ആണ് ഈ ഒരു മണിയറയിൽ ഇങ്ങനെ… പക്ഷെ അവിടെ ആതിര ആയിരുന്നില്ല… എന്റെ……….
ഇടക്ക് മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ട് പോകും… അനുവാദം ഇല്ലാതെ കണ്ണു നീരും വരും……. ഇല്ല ഈ ഓർമ്മകൾ മറക്കണം, അമ്മക്ക് വേണ്ടി.. ആതിരക് വേണ്ടി….
മുഖത്തു കൃത്രിമ പുഞ്ചിരിയുമായി അവൾക്കു വേണ്ടി ഞാൻ കാത്തിരുന്നു….
ദൂരെ നിന്നെ ഒരു കൊലുസിന്റെ കൊഞ്ചൽ ഞാൻ കേട്ടു… അറിയാതെ എങ്കിലും ഒരു പുഞ്ചിരി മുഖത്തു മിന്നി… ആ കൊഞ്ചൽ ഡോറിനു അടുത്തെത്തി… ആകാംഷ നിറഞ്ഞ മനസ്സോടെ മിടിക്കുന്ന ഹൃദയവും ആയി ഞാൻ അവിടേക്കു നോക്കി.. എന്റെ കണ്ണുകളെ എനിക്കു വിസ്വാസിക്കാൻ ആയില്ല…
? ലേവൻ ഭീകരൻ ആണല്ലോ!!.
ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?
Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??
സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??
???????
???????
ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.
അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.
എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.
| QA |
ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..
ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
എസ്കാമിൽ പെട്ട് കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു
നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️
പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??
അവസാനം ???
കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??
മനൂസ്,
പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
Pathanamthitta ??
അയൽക്കാരാണ് മ്മള്??
തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..
നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??
അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??
വായിക്കണം.,.,.
??
അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??