ഓർമ്മകൾ 1 [മനൂസ്] 3055

കണ്ടിട്ട് ആളൊരു പാവമായിട്ട തോന്നിയെ മിണ്ടിയപ്പോഴും വല്യ പ്രശ്നക്കാരിയായി തോന്നില്ല.. ഒരീസം കൊണ്ടൊക്കെ പെണ്ണിന്റെ മനസ്സ് അറിയാൻ ദൈവംതമ്പുരാന് പോലും പറ്റില്ലല്ലോ… അനുഭവിച്ചു അറിയാം….

ആതിര സച്ചിൻ….. വല്യ കുഴപ്പമില്ല അല്ലേ…. ആാാ അതൊക്കെ  മതി….

പൂർണമായും അവളെ ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലും മാറിയേ പറ്റു… ഇനിയും ഓർമകളിൽ ജീവിക്കാൻ വയ്യ…

 

അങ്ങനെ ആ ദിവസം വന്നെത്തി…. എന്റെ കല്യാണം…

ഈ ഒരു മാസത്തിനിടക്ക് രണ്ടോ മൂന്നോ തവണയേ ആതിരയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളു… അതും സുധിയുടെ നിരബന്ധത്തിന് വഴങ്ങി കുറച്ചു സമയം… സംസാരിക്കാനും അറിയാനും ഒരു ജന്മം മുഴുവൻ ഉണ്ടല്ലോന് അവനോടു പറയും ഞാൻ….

സത്യത്തിൽ പേടിച്ചിട്ടാണ്… എന്തോ ഒരു വൈക്ലഭ്യം…

 

പക്ഷെ ഇന്ന് എണീറ്റത് മുതൽ മനസ്സിന് വല്ലാത്ത ഭാരം പോലെ… അരുതാത്തത് എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ….

ചിന്തകളാലും പേടിയാലും കലങ്ങുന്ന മനസ്സുമായി ഞാൻ മണ്ഡപത്തിൽ കയറി…. സകല ദൈവങ്ങളെയും മനമുരുകി പ്രാർത്ഥിച്ചു….

 

പെട്ടെന്നാണ് ആതിരയുടെ  അച്ഛന്റെ ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കേട്ടത്…

 

അതെ അതൊരു നിലവിളി തന്നേ…

എന്റെ മോളെ….. ചതിച്ചല്ലോ നീ ഞങ്ങളെ…

 

ചതി……….. ചതി…………ചതി…………….

 

ആ വാക്കുകൾ ഒരു എക്കോ പോലെ ന്റെ തലയ്ക്കു മുകളിൽ തരംഗം തീർത്തു…

കാര്യങ്ങളുടെ ഏകദേശ രൂപം എനിക്ക് മനസിലായി… അതെ ഇവിടെയും നഷ്ടം മാത്രം സച്ചുനു… ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടം നേരിടാൻ ആവാതെ തല താഴ്ത്തി ഞാൻ ഇരുന്നു…

 

ഒരു നഷ്ടം നികത്താൻ ഇറങ്ങി പുറപ്പെട്ട എനിക്ക് നഷ്ടങ്ങളുടെ ചാകര….

പക്ഷെ ഈ നഷ്ടം എല്ലാരും കുടി ചേർന്ന്  നല്കിയത് ആണ്…

എവിടെ എന്റെ ആത്മ സുഹൃത്തുക്കൾ…

അവിടെയെല്ലാം ഞാൻ സുധിയെ തിരഞ്ഞു..

എന്റെ മുഖത്തു നോക്കാൻ കഴിയാതെ ഓടി രക്ഷപെടാൻ നിൽക്കുന്ന സുധിയെ കണ്ടപ്പോൾ സത്യത്തിൽ ഞാൻ ചിരിച്ചു പോയി…

21 Comments

  1. ? ലേവൻ ഭീകരൻ ആണല്ലോ!!.

    1. ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?

  2. Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??

    1. സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??

    1. ???????

  3. ഖുറേഷി അബ്രഹാം

    ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
    നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.

    അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.

    എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.

    | QA |

    1. ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..

      ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??

      1. ഖുറേഷി അബ്രഹാം

        എസ്കാമിൽ പെട്ട്‌ കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു

  4. നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??

  5. വിരഹ കാമുകൻ???

    അവസാനം ???

    1. കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??

  6. മനൂസ്,
    പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
    തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Pathanamthitta ??

      1. അയൽക്കാരാണ് മ്മള്??

    2. തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..

      നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??

  7. അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??

    1. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??

Comments are closed.