ഓർമ്മകൾ 1 [മനൂസ്] 3055

ഓർമ്മകൾ 1

Ormakal Part 1 | Author : Manus

 

മൂന്ന് വർഷങ്ങൾക്കു മുൻപ് എഴുത്തിന്റെ ആദ്യ നാളുകളിൽ മനസ്സിൽ തോന്നിയ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഓർമ്മകൾ എന്ന കഥ.. പുതുമകൾ ഏതുമില്ലാതെ യുള്ള ഒരു ക്ലീഷേ പ്രണയകഥ..എങ്കിലും ആദ്യ കഥ എപ്പോഴും മനസ്സിന് പ്രിയപ്പെട്ടതാണ്..

ഓർമ്മകൾ
ഭാഗം ഒന്ന്

 

“എനിക്കവളെ മറക്കണം സുധി… ”

 

നീണ്ട നിശ്ശബ്ദതക്കു ശേഷമുള്ള എന്റെ വാക്കുകൾ കേട്ടു അത്ഭുദവും സന്തോഷവും കലർന്ന ഭാവമാണ് സുധികുണ്ടായത്. അത് അവന്റെ മുഖത്തു നിന്നും എനിക്ക് മനസിലാകാൻ കഴിഞ്ഞു..

 

“എടാ സച്ചു നീ സത്യമാണോ ഈ പറയുന്നേ…”

“അതേടാ ഞാൻ ആരോടു കള്ള പറഞ്ഞാലും നിന്നോട് പറയില്ലല്ലോടാ.. ”

 

“അറിയട എനിക്ക്…”

 

“അവളുടെ ഓർമകളിൽ നിന്നും എനിക്ക് മുക്തി നേടണം.. ഇനിയും ഞാൻ ഇങ്ങന ആയാൽ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെടും… പഴയ ആ സുഭദ്രാമ്മയെ എനിക്ക് വേണം.. അതിനു പഴയ അമ്മയുടെ സച്ചുവായി ഞാൻ മാറിയേ പറ്റു.. ”

 

“ഞങ്ങൾക്കും വേണമെടാ ആ സച്ചുനെ.. ”

 

“പക്ഷെ എങ്ങനെ ആണെടാ ഞാൻ മാറണ്ടേ.. അവളുടെ ഓർമ്മകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു… ”

 

“നീ ഒരു വിവാഹം കഴിക്കണം… ”

സുധിയുടെ പെട്ടെന്നുള്ള മറുപടി എന്നെ ഒരല്പം ഞെട്ടിച്ചു..

 

“വിവാഹമോ ?? എയ്  അതൊന്നും പെട്ടെന്നു പറ്റില്ല.. ഈ മാനസികാവസ്ഥയിൽ… എനിക്ക് അത് ഉൾകൊള്ളാൻ കഴിയില്ലടാ… ”

 

“ഇങ്ങനെ നീ പേടിച്ചോടിയത് കൊണ്ടല്ലേ നിന്റെ കുറച്ചു വർഷങ്ങൾ നിനക്ക് നഷ്ടപെട്ടത്.. നിന്റെ അമ്മയുടെ സന്തോഷം നഷ്ടപെട്ടത്.. അത് നിനക്ക് തിരിച്ചു വേണ്ടെടാ… “

21 Comments

  1. ? ലേവൻ ഭീകരൻ ആണല്ലോ!!.

    1. ശോ.. എന്നെക്കൊണ്ട് ഞാൻ വീണ്ടും തോറ്റു??..പെരുത്തിഷ്ടം കർണ്ണൻ?

  2. Bro… adipoli ayitund ee part… time illlthomdu late ayi… comment valichu neetunnumila??

    1. സാരമില്ല സഹോ.. സമയം പോലെ അറിയിക്കൂ അഭിപ്രായങ്ങൾ.. പെരുത്തിഷ്ടം ജീവ??

    1. ???????

  3. ഖുറേഷി അബ്രഹാം

    ബ്രോ ക്ലീഷെന്ന് ഇങ്ങള് പറഞ്ഞ മാത്രം മതിയോ അത് ഞങ്ങൾ വായനക്കാർക്കും തോന്നേണ്ട. ഇതിൽ അങ്ങനെ ക്ലീഷെ ആയിട്ടൊന്നും തോന്നിയില്ല.
    നല്ല അസ്സൽ കോമഡികൾ ഉണ്ടായിരുന്നു. അത്യാവശ്യം മനസിനെയും മൈന്റിനെയും ഫ്രീ ആയി കൂളാകാൻ സാധിച്ചു. അവസാനം ട്വിസ്റ്റിൽ ഇട്ടിട്ട് പോയി.

    അല്ല ബ്രോ ഇത് ഞങ്ങളുടെ ഏരിയ എവിടെ കുറെ ആയല്ലോ അതിന്റെ അടുത്ത ഭാഗം കണ്ടിട്ട് എന്ന് വരും.

    എന്തായാലും രണ്ടു കഥയെയും കാത്തിരിക്കുന്നു.

    | QA |

    1. ഖുറേഷി കുട്ടാ എവിടെ ആയിരുന്നു.. കാണാൻ കിട്ടുന്നുണ്ടായിരുന്നില്ല.. ആദ്യത്തെ കഥ ആയത് കൊണ്ടാണ് അങ്ങനെയൊരു സംശയം ഉണ്ടായത്.. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. ട്വിസ്റ്റ് നാളെ അടുത്ത ഭാഗം വരുന്നതോടെ മാറി കിട്ടും..

      ജാഷിയും പിള്ളേരും ഉടൻ വരും.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??

      1. ഖുറേഷി അബ്രഹാം

        എസ്കാമിൽ പെട്ട്‌ കിടക്കുന്നതിനാൽ എല്ലാം നിർത്തലാക്കി വച്ചതായിരുന്നു. അതെല്ലാം സുഖസുന്ദരമായി തീർന്നപ്പോ വന്നു

  4. നല്ല ഒഴുക്കുള്ള കഥ…വായിച്ചു തീർന്നത് അറിഞ്ഞില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. പാപ്പൻ പറഞ്ഞാൽ മ്മക്ക് വിശ്വാസമാണ്..??..കാത്തിരിക്കുമല്ലോ.. സ്നേഹം??

  5. വിരഹ കാമുകൻ???

    അവസാനം ???

    1. കാത്തിരിക്കമല്ലോ..അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം??

  6. മനൂസ്,
    പൊളിച്ചൂട്ടോ, സൂപ്പർ എഴുത്ത് സ്റ്റാൻഡേർഡ് കോമഡി, അധികം പത്തനംതിട്ടക്കാരെ കളിയാക്കണ്ട വണ്ടി പിടിച്ചു വന്നു തല്ലിയിട്ട് പോകും…
    തുടക്കം ഗംഭീരം, ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Pathanamthitta ??

      1. അയൽക്കാരാണ് മ്മള്??

    2. തല്ലൊന്നും മാണ്ട ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി .ഒരു കൈയബദ്ധം പറ്റിപ്പോയി പുള്ളെ.. ജ്ജ് ക്ഷമിക്..മ്മളൊക്കെ അയൽക്കാരല്ല???..

      നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഏറെയിഷ്ടം ജ്വാല??

  7. അടിപൊളി ആയിട്ടുണ്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം റിഷി??

    1. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു??

Comments are closed.