വിഷു പ്രോഗ്രാമിന്റെ അന്ന് നിന്നെ നോക്കി ഇരുന്നതിനും എല്ലാത്തിനും സോറി
നമ്മൾ ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത ആളുകൾ ആണല്ലോ
Sorry for everything
നിന്നോട് ഒരു ആകർഷണം തോന്നിയ പ്പോൾ ഞാൻ ആദ്യം നിന്റെ സുഹൃത്തിനോട് സംസാരിച്ചു പക്ഷേ നിരാശ ആയിരുന്നു ഫലം..
അപമാനവും….
അതിന് ശേഷം ഞാൻ നിന്നെ കാണാതിരിക്കാൻ വേണ്ടി ക്ലാസിന് പുറത്ത് ഇറങ്ങാറില്ലായിരുന്നു…
പക്ഷേ അന്ന് വൈകുന്നേരം ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ നമ്മൾ തമ്മിൽ കണ്ടുമുട്ടി നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കി കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു…..
പിന്നെ സമനില വീണ്ടെടുത്ത് ഞാൻ ക്ലാസിലോട്ട് പോയി .
എല്ലാം വിധി എന്ന കോമാളിയുടെ നാടകം മാത്രമായിരുന്നു …
മനുഷ്യനെ വെറുതെ തീ തീറ്റിക്കാൻ.
വീണ്ടും നമ്മൾ കണ്ടുമുട്ടി പക്ഷേ നമുക്കിടയിൽ ഏതോ കനത്ത നിശ്ശബ്ദത നിറഞ്ഞു നിന്നു …
മറക്കില്ല നിന്നെ ഞാൻ എന്റെ ഓർമ്മകൾ ചിതലരിക്കും വരെ .,..
എന്റെ ഓർമ്മകളുടെ ആഴങ്ങളിൽ നിറമുള്ള ഒരു നോവായി എന്നും നീ ഉണ്ടാകും
എന്ന് മറവിക്ക് വിട്ട് കൊടുക്കാത്ത ഒരു ഏപ്രിൽ മാസത്തിന്റെ ഓർമ്മയിൽ
Abdul fathah malabari
ഞാൻ ഇങ്ങനെ ഒരു മെസ്സേജ് അയച്ചു എന്ന് നിന്റെ ആ സുഹൃത്തിനെ അറിയിച്ചു എന്നെ കൊലക്ക് കൊടുക്കരുത് എന്ന് അപേക്ഷിക്കുന്നു
നിങ്ങൾക്ക് ഇടയിൽ രഹസ്യങ്ങൾ ഇല്ല എന്ന് എനിക്ക് അറിയാം എങ്കിലും ”
!
അന്ന് സിസ്റ്റത്തിൽ ലാജ് എന്ന സീരിയലിൽ ഞാൻ മുഴുകി ഇരിക്കവെ നീ ഞങ്ങളുടെ ക്ളാസിൽ വന്നു എന്നെ നോക്കി ഇരുന്നില്ലെ ?
പിന്നെയും ഒരുപാട് സന്ദർഭങ്ങളിൽ നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കി മവുനമായി എന്തോ പറയാതെ പറഞ്ഞില്ലേ ?
അതോ ഇതൊക്കെ എന്റെ വെറും തോന്നലുകൾ മാത്രം ആണോ ?
ആയിരിക്കാം ! അല്ലേ ?
അന്ന് നീ അവിടെ നിന്നപ്പോൾ സ്വന്തമായി എഴുതിയ കവിത എന്റെ ക്ളാസിലെ കുട്ടിക്ക് ചൊല്ലി കൊടുത്തത് നിന്നെ കേൾപ്പിക്കാൻ വേണ്ടി മാത്രം അല്ലേ ?
എന്ന് സ്വയം പറഞ്ഞ് മെസേജ് നിവേദിത എന്ന ഫ്രണ്ടിന്റെ വാട്ട്സ്ആപ്പിൽ അയച്ചു എന്റെ പറയാതെ പോയ പ്രണയത്തിലെ നായികക്ക് അയക്കാൻ വേണ്ടി …
രാവിലെ 8am
ടാ നീ എന്തിനാ ഇങ്ങനത്തെ മെസേജ് ഒക്കെ അയക്കുന്നത് അത് മൊത്തം എന്റെ അമ്മയാണ് വായിച്ചത് ..
അവൾ ഇത് വായിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കാൻ മോഹം
❤
നല്ല എഴുതു.. മിസ്റ്റർ മലബാറി കാണാൻ ഇല്ലല്ലോ ??
കൊറച്ച് തിരക്കിൽ ആയി ബ്രോ
❤