One Side Love 4[മിഥുൻ] 199

പെട്ടെന്ന് ഭാവം മാറിയ അമീറിനെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ… അമീർ പെട്ടെന്ന് പൊട്ടിത്തെറിച്ചു…

“പന്ന പുന്നാര മോനേ… നിന്നോട് വണ്ടി എടുക്കാൻ അല്ലേ പറഞ്ഞത്… ഇന്ന് നീ വണ്ടി എടുത്തിട്ടു മാത്രമേ ഇവിടെനിന്ന് എങ്ങോട്ടും നമ്മൾ രണ്ടും പോകുള്ളൂ…”

ഇതുവരെ അമീറിൽ അങ്ങനെ ഒരു ഭാവം കണ്ടിട്ടില്ല… കൂട്ടത്തിൽ എന്തിനും പെട്ടെന്ന് കലിപ്പുണ്ടാക്കുന്നത് ഞാൻ ആയിരുന്നു. അമീറെപ്പോഴും വളരെ കൂൾ ആയി നിൽക്കുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു…

ആ അവനിലെ ഭാവമാറ്റം എന്നെ ശെരിക്കും പേടിപ്പിച്ചു… ഞാൻ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. ഞാൻ ചുറ്റിനും നോക്കി… അവിടെ ഉണ്ടായിരുന്നവർ എല്ലാം എന്നെ നോക്കി നിൽക്കുന്നു…

ഞാൻ വണ്ടി മുന്നോട്ടെടുത്തു…കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ അമീറിൻ്റെ അടുത്ത കമൻ്റ് വന്നു…

“എനിക്കിന്ന് തന്നെ കോളജിൽ എത്തണം”

അത് കേട്ടിട്ടും സ്പീഡ് കൂട്ടത്തെ ഞാൻ പയ്യെ പോകുകയായിരുന്നു… എനിക്കറിയാം അങ്ങനെങ്കിലും വണ്ടി ഒന്ന് ഓടിക്കുന്നതിൻ്റെ പാട്…

“പെട്ടെന്ന് പോടാ… ചാകുവാണെങ്കിൽ അങ്ങ് ചാകട്ട്.. ചാകുവാണേൽ നിൻ്റെ കൂടെ ആവില്ലേ… അങ്ങ് കൈ കൊടുക്കേടാ…

എന്നിട്ടും ഞാൻ പയ്യെ തന്നെ ആയിരുന്നു പോയത്… കിട്ടി എൻ്റെ പുറത്തിനിട്ട് അടാർ ഒരെണ്ണം… എന്നിട്ട് പറഞ്ഞു… “ഡാ മ*** മോനേ മര്യാദയ്ക്ക് കൈ കൊടുത്തോ…”

അങ്ങനെ മര്യാദയ്ക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയെന്ന് മനസ്സിൽ പറഞ്ഞു ഞാൻ കൈ കൊടുത്ത്… പഴയ ഒരു എനർജി കിട്ടിയ പോലെ എൻ്റെ വണ്ടി ഒരു പുലിക്കുട്ടിയായി..

പക്ഷേ എൻ്റെ ഉള്ളിൽ ഇപ്പോഴും എവിടെയോ ഒരു പേടി ഉണ്ടായിരുന്നു…

ഞങ്ങൾ അങ്ങനെ കോളജിൽ എത്തി… അമീർ വണ്ടിയിൽ നിന്നുമിറങ്ങി ചിരിച്ചോണ്ട് നിക്കുന്നു… എന്നിട്ടവൻ്റെ ഒരു ഊള ഡയലോഗും… “പേടിച്ച് പോയോ… പേടിക്കണ്ടാട്ടോ…”(lolan.jpg)

ഞാൻ ഹോസ്റ്റലിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ആണ് അനുവിൻ്റെ വണ്ടി അവിടെ ഇരിക്കുന്നത് കണ്ടത്… സമയം നോക്കിയപ്പോൾ ക്ലാസ്സ് തുടങ്ങി എന്ന് മനസിലായി..

അവള് വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി… ഞങ്ങൾ നേരെ ക്ലാസ്സിലോട്ട് പോയി… അവിടെ ചെന്നപ്പോൾ ഷിഹാനയും അനുവും ക്ലാസ്സിൽ ഇരിപ്പുണ്ട്…

ക്ലാസ്സിൽ മിസ്സ് കേറിയത് കൊണ്ട് ഞാൻ കണ്ണുകൊണ്ട് ഒരു സോറി പറഞ്ഞു നേരെ പോയി എൻ്റെ സ്ഥലത്തിരുന്നു…

ഇൻ്റർവെൽ വരെ അവളോട് സംസാരിക്കാനുള്ള വെമ്പലിൽ ഇരുന്നു.. ഇൻ്റർവെൽ ആയപ്പോൾ ഞാൻ ആദ്യം അനുവിൻ്റെ അടുത്തേക്ക് പോയി.. പക്ഷേ അവൾ ക്ലാസ്സിൽ നിന്ന് അതേ സമയം ഇറങ്ങിപ്പോയി…

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???

    1. ❣️

  3. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. ❣️

  4. ????

    1. ❣️

  5. Nice bro, ❤️?

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.