One Side Love 4[മിഥുൻ] 199

ഞാൻ തിരികെ കോളജിലേക്ക് പോകുവാൻ റെഡി ആയിക്കൊണ്ടിരിക്കുന്നു… അപ്പോഴാണ് അമ്മ അവിടേക്ക് കയറി വന്നത്…

“മോനേ… നീ അന്ന് പറഞ്ഞ കുട്ടി, അത് അനു അല്ലേ…”

എൻ്റെ മുഖത്ത് ഒരു നാണം പോലെ വന്നു… അത് മറച്ചു വച്ച് ഞാൻ ചോദിച്ചു..

“അതിനു ഞാൻ ആരുടെയും കാര്യം പറഞ്ഞില്ലല്ലോ അമ്മേ…”

“ഡാ മോനേ… നീ വാലൻ്റൈൻസ് ഡേയ്ക് ഗിഫ്റ്റ് വാങ്ങി പോയതിൻ്റെ കാര്യമാ ചോദിച്ചത്…”

ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു… “ആഹ് അമ്മേ.. അതവളു തന്നെയാ… അമ്മയ്ക്കെങ്ങനെ മനസിലായി…”

“അന്ന് അവളാ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത്…”

“എന്നിട്ട് ഞാൻ കണ്ടില്ലല്ലോ…”

“നീ ബോധമില്ലാതെ കിടപ്പല്ലായിരുന്നോ…”

“എന്നിട്ട് അവള് പിന്നെ ഇങ്ങോട്ട് വന്നില്ലല്ലോ…”

“ഞാനും അത് ആലോചിച്ചു… എന്ത് പറ്റിയോ..”

ഞാൻ അവളെ ഫോണിൽ വിളിച്ചു.. എടുത്തില്ല… പിന്നെയും വിളിക്കാൻ നിന്നില്ല… ഞാൻ അമീറിനെ വിളിച്ചു റെഡി ആയി വണ്ടി കൊണ്ട് ഇറങ്ങി… ഇറങ്ങിയ സമയത്ത് അച്ഛൻ്റെ വക നല്ല ഉപദേശവും…

ഞാൻ അതെല്ലാം മനസാ സ്വീകരിച്ചു വീട്ടിൽ നിന്നും ഇറങ്ങി…

വീട്ടിൽ നിന്നും വണ്ടി കൊണ്ട് ഇറങ്ങിയപ്പോൾ ഞാൻ സാധാരണ സ്പീഡ് എടുക്കാൻ നോക്കിയിട്ട് എൻ്റെ കൈ സമ്മതിക്കുന്നില്ല…

വഴിയിൽ ഉള്ള എല്ലാത്തിനെയും ഒരു തരം പേടി… ആ പേടിയെ ഉള്ളിലൊതുക്കി ഞാൻ വണ്ടി മുന്നോട്ട് തന്നെ എടുത്തു… എങ്കിലും ഉള്ളിലെവിടെയോ ഒരു പേടി…

റോഡിനെയും വണ്ടിയെയും സ്നേഹിച്ച എനിക്ക് റോഡ് പേടിയോ… ഞാൻ എന്നെ തന്നെ പുച്ഛിച്ചു കൊണ്ട് ചോദിച്ചു…

വണ്ടി മുന്നോട്ട് തന്നെ പോയിക്കൊണ്ടിരുന്നു… അങ്ങനെ അമീറിൻ്റെ അടുത്തെത്തി… അവൻ പതിവ് പോലെ റോഡിൻ്റെ സൈഡിലെ വെയ്റ്റിംഗ് ഷെഡിൽ വായിനോക്കി ഇരിപ്പുണ്ടായിരുന്നു…

ഞാൻ അവൻ്റെ മുന്നിൽ കൊണ്ട് വണ്ടി നിർത്തി… അവൻ വണ്ടിയിൽ വന്നു കേറിയപ്പോൾ ഞാൻ എൻ്റെ പേടിയെ പറ്റി പറഞ്ഞു…

ശേഷം സ്റ്റാൻഡ് ഇട്ടു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അമീറിനോട് വണ്ടി എടുക്കാൻ പറഞ്ഞു..

അത്രയധികം വണ്ടി ഓടിക്കാനുള്ള എൻ്റെ ധൈര്യം ചോർന്നു പോയിരുന്നു…

അമീർ ഒന്നും പറയാതെ ഒന്ന് ചിരിച്ചു.. എന്നിട്ട് എന്നോട് വണ്ടി എടുക്കാൻ മാത്രം പറഞ്ഞു…

ഞാൻ ദയനീയമായി അവനെ നോക്കി നിൽക്കുകയാണ് ചെയ്തത്…അത് കണ്ട് അമീറിൻ്റെ മുഖം ചുമന്നു.. കണ്ണിൽ ദേഷ്യം…

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???

    1. ❣️

  3. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. ❣️

  4. ????

    1. ❣️

  5. Nice bro, ❤️?

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.