One Side Love 4[മിഥുൻ] 199

പുറത്തിറങ്ങി ഫോണിൽ നോക്കിയപ്പോൾ ഷിഹാനയുടെ മിസ്സ് കോൾ… തിരിച്ചു വിളിച്ചു.

“ഹലോ അനൂ.. ഞാൻ മിഥുൻ്റെ കാര്യം അറിയാനാണ് വിളിച്ചത്… അമീർ എന്നെ കൊണ്ട് അങ്ങോട്ട് കൊണ്ട് വരാനായിട്ട് വരുന്നുണ്ട്…”

“ഓക്കേ…”

ഫോൺ കട്ട് ചെയ്തു… അനു ഐസിയുവിലേക്ക് കയറി… അവിടേക്ക് കയറിയപ്പോൾ തന്നെ അനുവിൻ്റെ തലച്ചോറിൽ വിസ്ഫോടനം നടത്തിയ പോലെ ഒരു വേദന ഉണ്ടായി…

അതിനു കാരണം എൻ്റെ കിടപ്പ് തന്നെ ആയിരുന്നു…

കയ്യിലും കാലിലും മറ്റും വലിയ വച്ചുകെട്ടൽ… ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലക്ക് ഒന്നും പറ്റിയില്ല…

പക്ഷേ എൻ്റെ ശരീരം നന്നായി ചതഞ്ഞിരുന്നു..

എൻ്റെ അവസ്ഥ കണ്ട അവൾ ഒരു നിമിഷം പഴയ കുറെ ഓർമകളിലേക്ക് പോയി…

അതേ സമയം തന്നെ എനിക്ക് ഒന്നും പറ്റിയില്ല എന്ന ചിന്ത അവളെ നോർമലാക്കി…

അവള് പതിയെ ഞാൻ അറിയാതെ അവൻ്റെ അടുത്തിരുന്നു… എൻ്റെ കൈകളിൽ പിടിച്ചു..

അനുവിൻ്റെ കണ്ണിൽ പിടിച്ചു നിർത്താനാവതെ ഒരു തുള്ളി കണ്ണുനീർ എൻ്റെ കൈയ്യിൽ വീണു..

അപ്പൊൾ എൻ്റെ കണ്ണിൻ്റെ കൃഷ്ണമണി കൺപോളയുടെ പുറകിൽ ഒടുന്നതായി അനു കണ്ടു…

ഞാൻ ഉണരുന്നതായി തോന്നി അനു അവളുടെ കൈ എൻ്റെ കയ്യിൽ നിന്നും പിൻവലിച്ചു…

പക്ഷേ മരുന്നിൻ്റെ ഇഫക്ട് മൂലം എനിക്ക് ഉണരാൻ സാധിച്ചില്ല… പക്ഷേ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു തണുപ്പ് അനുഭവപ്പെട്ടു… പക്ഷേ അത് മനസ്സിലാക്കാനുള്ള സ്വബോധം എനിക്കുണ്ടായിരുന്നില്ല..

കുറച്ച് നേരം അങ്ങനെ ഇരുന്നപ്പോൾ നഴ്സ് അധിക നേരം ഐസിയുവിൽ ഇരിക്കാൻ പാടില്ല എന്ന് പറഞ്ഞു അനുവിനോട് പറഞ്ഞു..

അനു അപ്പൊൾ തന്നെ ഐസിയുവിൽ നിന്നും ഇറങ്ങി…

അനു ഇറങ്ങി താഴേക്ക് ചെന്നപ്പൊഴേക്കും അമീറും ഷിഹാനയും എത്തിയിരുന്നു…

അമീറിനെടും ഷിഹാനയെയും മുകളിലേക്ക് പറഞ്ഞു വിട്ടു അനു അവളുടെ വണ്ടി എടുത്തു ആക്സിഡൻ്റ് നടന്ന സ്ഥലേതേക്ക് പോയി… അവിടെ വണ്ടി ആരോ നേരെ ആക്കി വെച്ചിട്ടുണ്ട്..

വണ്ടിക്കും കാര്യമായി ഒന്നും പറ്റിയിട്ടില്ല…
ഞാൻ പതിയെ ആകും വന്നതെന്ന് അനു ചിന്തിച്ചു.. അനു അടുത്തുള്ള വർക്ക്ഷോപ്പിൽ പോയി ആളെ വിളിച്ചു കൊണ്ട് വന്നു ബൈക്ക് എടുപ്പിച്ചു…

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???

    1. ❣️

  3. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. ❣️

  4. ????

    1. ❣️

  5. Nice bro, ❤️?

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.