ഞാന്‍ ഉമ്മറത്ത് പോയി അപ്പൂപ്പന്റെ ചാര് കസേരെല്‍ കേറി കിടന്നു .
ഇനി അടുത്തത് വള്ളതെല്‍ കേറാന്‍ ഉള്ളതാ.
ഞാന്‍ പോയി ഒരു നിക്കറും ബനിയനും എടുത്ത് ഇട്ടു.
അപ്പഴ്തേനും ഒരു തോര്‍ത്തൂം തലേല്‍ കെട്ടി അപ്പുചേട്ടന്‍ മുറ്റത്തു നിപ്പൊണ്ട്.
എനിക്കു നീന്താന്‍ അറില്ല എന്നാലും വള്ളതെ കേറാന്‍ വല്യ ഇഷ്ടവ.
അപ്പു ചേട്ടന്‍ ഉളളതുകൊണ്ട് മാത്രവാ എന്നെ വള്ളതെ കേറാന്‍ എല്ലാ കൊല്ലവും വിടുന്നത്.
ഞങ്ങള്‍ നടന്നു…..
കടവിലോട്ട് പോകുന്നേനു പകരം അപ്പു ചേട്ടന്‍ എന്നേം കൊണ്ട് പോയത് മൊട്ടക്കുന്നിലെക്ക,
കാര്യം എനിക്കു മന്‍സിലായി വെള്ളമടിക്കാന്‍ ഉള്ള പരിപാടിയ.
അപ്പുചേട്ടന്റെ എല്ലാ രഹസ്യവും എനിക്കു അറിയാം.
ചേട്ടന്റെ കൂട്ടുകാര്‍ എല്ലാം അവിടെ വട്ടം കൂടി ഇരുപ്പുണ്ട് അപ്പു ചേട്ടനെമ് നോക്കി ഉള്ള ഇരുപ്പാ .
ഞാന്‍ അവിടെ മാറി ഒരു കല്ലിന്റെ മോളില്‍ ഇരുന്നു .
അവര്‍ വെള്ളമടിമ് പാട്ടും ഒക്കെ തൊടങ്ങി
അപ്പുചേട്ടന്‍ രണ്ടു ഗ്ലാസ്സ് കുടിച്ചു എന്നിട്ട് മതിയെന്ന്‍ പറഞ്ഞു.അത്രെമ് ആ പുളിഡേ കണക്ക് ഒരുപാട് കുടിച്ച് ശെരിയാവില്ല എന്നറിയാം.
ഞങ്ങള്‍ വള്ളതെ കേറാന്‍ ആയിട്ടു കടവിലോട്ട് നടന്നു.
ഏഴു കരേടേം ചുണ്ടന്‍ വള്ളം അച്ഛന്‍ കോവിലാറ്റില്‍ നിരന്നു കിടക്കുന്നു…
ഇന്ന് തുഴയുന്നത് ഓരോ കരിയിലെമ് പിള്ളേരാ .
നാളെ മല്‍സര വള്ളം കളിക്ക് പൈസ കൊടുത്ത് ആളെ ഇറക്കും..
ഞങ്ങള്‍ കേറി വള്ളത്തെല്‍ ഇരുന്നു.
വള്ളം നിറഞ്ഞു പിള്ളാരെ കൊണ്ട് അമരത്തില്‍ മാത്രം വല്യ മാമന്‍മരേ നില്ക്കൂ.
അങ്ങനെ വഞ്ചിപ്പാട്ടുമ് താളവുമായി വള്ളം നീങ്ങി.
എന്റെ നാട്.
ഇതാണെന്റെ നാട് ഒത്തൊരുമ്മയുടെ ഓണം ഞാന്‍ അഹങ്കാരത്തോടെ ആലോചിച്ചു.
അങ്ങനെ ആ കൊല്ലാതെ തിരുഓണം അവിടെ കഴിഞ്ഞു.ഞങ്ങള്‍ വള്ത്തില്‍ നിന്നു എറങ്ങി, ഇനി ഒന്നു വളത്തില്‍ തുഴയാന്‍ ഒരു കൊല്ലം കൂടെ കാത്തിരിക്കണമല്ലോ എന്നു ഞാന്‍ ഓര്‍ത്തു.
നാളത്തെ മല്‍സര വള്ളം കളി ആണ് ഏക സന്തോഷം
വ്യ്കിട്ട് ഒരുപാട് ക്ഷീണിച്ചാണ് വീട്ടിലോട്ട് ചെന്നു കേറിത് ചെന്ന പാടെ അപ്പുചേട്ടന്‍ കുളിക്കാന്‍ കേറി.ഞാന്‍ അവിടൊക്കെ കറങ്ങി നടന്നു അച്ഛനും ചെറിയാച്ചനും ഒന്നും ഇതുവരെ വീടെത്തിയിട്ടില്ല.
നല്ല കഥ… കൂടുതൽ ഇഷ്ടമായത് പണ്ടനെ ആണ്…. ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…
Thanks bro?
തുടക്കത്തിൽ പാണ്ടനോട് തോന്നിയ പേടി പിന്നെ സ്നേഹമാവാന്‍ “പാണ്ടനാ മോനെ പാണ്ടന രക്ഷിച്ചത്” ✌ എന്ന ഡയലോഗ് ധാരാളം
ഇഷ്ടമായി..!!
Thanks??
നന്നായിട്ടുണ്ട് ഇനിയും എഴുതുക?????
Thanks??
എല്ലാവരും തിരസ്ക്കരിച്ചവരാകാം ആപത്ത് സമയത്ത് നമ്മൾക്കൊപ്പം ഉണ്ടാകുന്നത്, നന്നായി എഴുതി, ആശംസകൾ…
Thanks??