അമ്മ വഴിപാട് എല്ലാം കഴിക്കുന്ന സമയംകൊണ്ട് ഞാന്‍ ആ ആനക്കുട്ടന്‍മാരുടെ അടുത്തൊന്നു കറങ്ങി.
എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴ്ത്തേക്കും സമയം എട്ട് കഴിഞ്ഞു.അപ്പു ചേട്ടന്‍ വന്നെന്ന് തോന്നുന്നു,,,വാതിക്കല്‍ ഷൂസ് കിടപ്പുണ്ട് .മാളൂ ചേച്ചി പൂക്കളം ഇട്ടു തീര്‍ത്ത് തെക്കേലോട്ട് പോയി.
ഇച്ചിരി പൂവേ ഓള്ളാരുന്നേല്‍ എന്താ നല്ല അസ്സല്‍ ആയിട്ടാ ഇട്ടെക്കുന്നെ.
തുമ്പ പൂവ് കുറവായതു കൊണ്ട് വെള്ള പീച്ചി പൂ അവിടെ ഇട്ടെക്കുന്നു.
അമ്മ അടുക്കളേല്‍ പരിപാടി തുടങ്ങി.അച്ഛന്‍ രാവിലെ എങ്ങോട്ടാണാവോ പോയത് കാണുന്നില്ല അവിടെങ്ങും.
ഞാന്‍ അപ്പു ചേട്ടന്റെ മുറിലോട്ട് നടന്നു ആശാന്‍ കുളിക്കുവാ,പകുതി വായിച്ചു കമഴ്ത്തി വെചേക്കുന്ന ഒരു പുസ്തകം ഇരിക്കുന്നു.ഞാന്‍ അതിന്റെ പുറം താളിലേക്ക് ഒന്ന്‍ കണ്ണോടിച്ചു.”കേരളവും യുക്തിയും”.
അപ്പോഴേക്കും ഉമ്മറത്ത് ഒരു കാറിന്റെ ഹോര്‍ണടി അത് പ്രകാശന്‍ ചെറിയച്ചന്റെ കാറാ… ഞാന്‍ അങ്ങോട്ട് ഓടി.അച്ഛനും കാറില്‍ ഉണ്ടാരുന്നു വഴിന്നു കേറിത്തരിക്കും അപ്പ്ഴ്തേനും അപ്പുചേട്ടനും അമ്മേമ് കൂടെ അങ്ങോട്ട് വന്നു.
വല്യമ്മ പുറകിന്നു എറങ്ങി വന്നു കൂടെ പ്രവാസി ജീവിതം മടുത്തു ഓണം കൂടാന്‍ വന്ന രാജീവ് മമാനും ഉണ്ടാരുന്നു.
ചെറിയാച്ചന്റെ മക്കള്‍ ഓടി വന്നു ചിന്നുവും ആദിയും രണ്ടും ഇരട്ടകളാ.
മൂന്നാം ക്ലാസ്സിലാ പഠിത്തം. .
വല്യമ്മെം ചെറിയാച്ചനും അമ്മൂമ്മെനെ ചെന്നു കെട്ടിപ്പിടിച്ചു.
കഴിഞ്ഞ ചിങ്ങത്തില്‍ കണ്ടതാ രണ്ടുപേരെമ് അമ്മൂമ്മ .
ചെറിയാച്ചനും അച്ഛനും രാജീവന്‍ മമാനും കൂടെ വെടി പറച്ചില്‍ തൊടങ്ങി.
അപ്പുചേട്ടന്‍ അവിടെ ചാരിനിപ്പുണ്ട്.
ചിന്നുവും ആദിയും എന്റെ പുറകിന് കൂടി, ഞങ്ങള്‍ മൂന്നു പേരും കൂടെ മുറ്റത്തെ ഊഞ്ഞാലില്‍ ആടാന്‍ ഉള്ള പരിപാടി ആയി.
അപ്പ്ഴ്തേനും മാളൂ ചേച്ചിമ് അപ്പുറത്തെ കൊച്ചു പടയും കൂടെ ഇങ്ങ് വന്നു.
പിന്നെ അവിടെ ഒരു ഉല്‍സവം ആരുന്നു കളിയും ചിരിയും ആയിട്ട് ഞങ്ങടെ വീട് അങ്ങ് നിറഞ്ഞു നിന്നു.
സമയം പന്ത്രണ്ടു കഴിഞ്ഞു സദ്യ ആയി….
അപ്പു ചേട്ടനെമ് എന്നെമ് കൂടെ തൊടിന്നു വാഴ ഇല വെട്ടാന്‍ അമ്മ പറഞ്ഞു വിട്ടു ഞാന്‍ അപ്പു ചേട്ടന്റെ തോളില്‍ കേറി പൊക്കത്തില്‍ നിക്കുന്ന നാല് ഇല വെട്ടി.
ഞങ്ങള്‍ എല്ലാരും കൂടെ തറയില്‍ അങ്ങനെ നിരന്നു ഇരുന്നു ഞാന്‍ അപ്പുചേട്ടന്റെ ഇപ്പുറത്തും…ചിന്നുമ് ആദിമ് എന്റെ ഇപ്പറത്തും
ഓലനും തോരനും പച്ചടി കിച്ചടി അവിയല്‍ സാമ്പാര്‍ അങ്ങനെ വേണ്ട എല്ലാമ് ഇലയില്‍ നിരന്നു അവസാനം സേമീയേം പാലടേം കൂടെ കൂട്ടി ഞാന്‍ ഒരുപിടി പിടിചു സബാഷ്…
ഇനി അനങ്ങാന്‍ പറ്റില്ല
നല്ല കഥ… കൂടുതൽ ഇഷ്ടമായത് പണ്ടനെ ആണ്…. ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…
Thanks bro?
തുടക്കത്തിൽ പാണ്ടനോട് തോന്നിയ പേടി പിന്നെ സ്നേഹമാവാന്‍ “പാണ്ടനാ മോനെ പാണ്ടന രക്ഷിച്ചത്” ✌ എന്ന ഡയലോഗ് ധാരാളം
ഇഷ്ടമായി..!!
Thanks??
നന്നായിട്ടുണ്ട് ഇനിയും എഴുതുക?????
Thanks??
എല്ലാവരും തിരസ്ക്കരിച്ചവരാകാം ആപത്ത് സമയത്ത് നമ്മൾക്കൊപ്പം ഉണ്ടാകുന്നത്, നന്നായി എഴുതി, ആശംസകൾ…
Thanks??