ഓണനിലാവ്‌ [ANANDU A PILLAI] 118

“ഡാ അച്ചു തൊടില്‍ പോയിട്ട് കൊറച്ച് തുമ്പ പറിച്ചൊണ്ട് വാടാ  ഇത് തെകയൂല്ല ”

“ഒന്നു പോയേ മാളു ചേച്ചി ഞാന്‍ ആമ്പലത്തില്‍ പോവാന്‍ നിക്കുവാ ഇത് മൊത്തം അഴുക്കാവും”

ഞാന്‍ ജീന്‍സ് നോക്കി പറഞ്ഞു.

അപ്പഴേക്കും അമ്മ ഒരു കസവ് കര ഉള്ള സെറ്റ്സാരീം ഉടുത്ത് വാതില്‍ക്കലോട്ട്  വന്നു.

“മാളു നീ വരുന്നില്ലേ അമ്പലത്തിലോട്ടു  “

“ഇല്ല തെക്കെലമ്മേ…കൂട്ടുകാരികള് വരുന്നൊണ്ട് ഞാന്‍ അവരുടെ കൂടെ പൊക്കോളാം .”

ഇതും പറഞ്ഞു ഞങ്ങള്‍ അമ്പലത്തിലോട്ടു നടന്നു.

നടക്കുന്ന വഴില്‍ പ്രാന്തന്‍ പാണ്ടനെ കണ്ടു .

പാണ്ടന്‍ പണ്ട് തൊട്ടേ അവിടൊക്കെ കറങ്ങി നടക്കും.

ബുദ്ധി കൂടി പ്രാന്ത് ആയതാന്ന നാട്ടുകാര്‍ പറയുന്നെ.

എനിക്ക് പേടിയ അയാളെ ..വല്ലാത്ത ഒരു രൂപവും നോട്ടവും ഒക്കെ ..

 

വഴില്‍ ഓരോ വീട്ടിലും ഇട്ടിരിക്കുന്ന പൂക്കളം ഞാന്‍ നോക്കി,

മാളികവീട്ടിലെ പൂക്കളം കസറി….നാട്ടിലെ പ്രമനിടെ ഹുങ്ക് ഒട്ടും കുറയരുതല്ലോ

അമ്പലത്തിലെ കാഴ്ചകള്‍ ആണ് ശരിക്കുംഞെട്ടിച്ചത്.

നീലകണ്ടനും അമ്പാടിയും കേശവനും കൂടെ അങ്ങനെ നിറഞ്ഞു നില്‍ക്കുന്നു…

കറുപ്പെന്നു വെച്ചാല്‍ തൊട്ടു എടുക്കാന്‍ പറ്റുന്ന അത്ര കറുപ്പ് ..

മൂന്നിലും കൂട്ടത്തില്‍ അഴക് കേശവന് തന്ന…

കുറുമ്പ് കൂടുതല്‍ അമ്പാടിക്കും ….അത് കൊണ്ട് അവന്റെ അടുത്ത് പോവാന്‍ എനിക്ക് പേടിയ.

ഞങ്ങള്‍ തൊഴുത് ഇറങ്ങിയപ്പഴ്തെക്കും വന്ജിപ്പാട്ട് തുടങ്ങി…

നാട്ടിലെ എല്ലാ വള്ളപ്രേമികളും ഉണ്ട്. ഞങ്ങള്‍ കുട്ടനാട്ട്കാരുടെ വഞ്ചിപ്പാട്ട്

ആറന്മുള വന്ജിപ്പട്ടും ആയി ഒരുപാടു വെത്യാസം ഉണ്ട്.എന്നാലും കേള്‍ക്കാന്‍ എനിക്ക് ഇഷ്ടം ഞങ്ങടെത്  തന്നാ.

ഇന്ന് ഉച്ചക്കു ആണ് കുട്ടികള്‍ടെ ജലോത്സവം..

ഏതാണ്ട് നാല് മണി ആവുമ്പോ തുടങ്ങും.

പക്ഷെ ഞാന്‍ കാത്തിരിക്കുന്നത് ഉച്ച അവന്‍ വേണ്ടി ആണ്.

സദയ ഉണ്ണാന്‍ വേണ്ടി ഒന്നും അല്ല, ഇന്ന് അമ്മൂമ്മേനെ കണാന്‍ ചെറിയച്ചനും..വല്യംമേം അവരുടെ മക്കളും എല്ലാരും വരും.

എല്ലാ  കൊല്ലവും ഉള്ളതാ ഇന്ന് ഞങ്ങടെ വീട്ടില്‍  ഒരു ഉത്സവം ആയിരിക്കും.

സത്യത്തില്‍ എനിക്ക് അമ്പലത്തില്‍ വരന്‍ താത്പര്യമേ ഇല്ല അമ്മേടെ നിര്‍ബന്ധം കാരണം വന്നു പോവുന്നതാ .അപ്പുചെട്ടന്റെ കൂടുള്ള സഹവാസം കാരണം ആരിക്കും ഒരുപക്ഷെ..

8 Comments

  1. സുജീഷ് ശിവരാമൻ

    നല്ല കഥ… കൂടുതൽ ഇഷ്ടമായത് പണ്ടനെ ആണ്…. ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…

  2. തുടക്കത്തിൽ പാണ്ടനോട് തോന്നിയ പേടി പിന്നെ സ്നേഹമാവാന്‍ “പാണ്ടനാ മോനെ പാണ്ടന രക്ഷിച്ചത്” ✌ എന്ന ഡയലോഗ് ധാരാളം
    ഇഷ്ടമായി..!!

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ഇനിയും എഴുതുക?????

  4. എല്ലാവരും തിരസ്ക്കരിച്ചവരാകാം ആപത്ത് സമയത്ത് നമ്മൾക്കൊപ്പം ഉണ്ടാകുന്നത്, നന്നായി എഴുതി, ആശംസകൾ…

Comments are closed.