Oh My Kadavule – part 13[Ann_azaad] 275

എന്നെ നിങ്ങള് സ്നേഹിക്കണ്ടാ ..
അതിനൊന്നുള്ള അർഹത ഇല്ല നിക്ക് ……”

“എന്റെ സ്നേഹത്തിനുള്ള അർഹതയും അവകാശോം ഒക്കെ ഈ ലോകത്ത് നിനക്ക് മാത്രേ ഉള്ളൂ അനൂ ….
നിന്നെ എനിക്ക് വേണം ..നിനക്ക് ഞാനും എനിക്ക് നീയും മാത്രം മതിയെടീ…. ”

യഥു പറഞ്ഞതിനൊന്നും മറുപടി ഇല്ലാതെ അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടികരയുന്ന അനൂനെ കണ്ടപ്പോ അവരെ പിടിച്ചു മാറ്റാൻ മുന്നിലേക്ക് വരാൻ തുടങ്ങിയ അച്ഛമ്മയെ ജയരാജൻ തടഞ്ഞു.

“വേണ്ടമ്മേ……
അവളെവിടെങ്കിലും പോട്ടേ…..
എന്തെങ്കിലും ആവട്ടെ ………”

“ജയാ …..അങ്ങനാണോ ….അതിന്റെ കണക്ക് …..അവള് കണ്ണന്റെ ഭാര്യയാ …..
ഒന്നുല്ലേലും നിയമപരമായെങ്കിലും ഉള്ള കാര്യാ …..”

“അതിന് എന്റേം ഇവൾടേം കല്ല്യാണം രെജിസ്റ്റർ ആയിട്ടില്ല …..ഇനി ആവുകേം വേണ്ടാ …..”

ഉള്ളിലെരിയുന്ന കനൽ ചീളുകളാൽ നീറിപ്പുകയുന്ന നിപുൺ കണ്ണീരാൽ കാഴ്ച മറഞ്ഞത്കൊണ്ട് കണ്ണും അമർത്തി തുടച്ചോണ്ട് തിരിഞ്ഞു നടന്നു .

“ഇവള് തെറ്റ് ചെയ്തിട്ടില്ലാന്ന് ഞാൻ പറയുന്നില്ല .
ഒരുപാട് തെറ്റ് ചെയ്തുകൂട്ടീട്ടുണ്ട് .
അങ്ങനൊരു  വൃത്തികെട്ട സ്ത്രീയുടെ  ഗർഭപാത്രത്തിൽ ജനിച്ചു പോയെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം .
ഇനീം ഇവളെ തള്ളി പറയാനോ……
ഉപദ്രവിക്കാനോ ….. ആരും ഇനി ഈ വീട്ടീന്ന്  അങ്ങ് യഥു കൃഷ്ണന്റെ വീട്ടിലേക്ക് കാലു കുത്തി പോവരുത് …..
കൊണ്ട് പോവാ ഞാൻ എന്റെ അനൂനെ .”

അനൂനെ നെഞ്ചീന്ന് ഒന്നടർത്തി മാറ്റിക്കൊണ്ട് അവൾടെ കഴുത്തിലെ നിപുണിന്റെ താലി ഊരി ടേബിളിൽ വെച്ച്
ചെവീല് ഉള്ള കമ്മലും കൈയ്യിലെ വളകളും അങ്ങനെ ഡ്രെസ്സ് ഒഴികെയുള്ള സകലമാന സാധനങ്ങളും ഊരി അവിടെ തന്നെ വെച്ചു .

ഒരു പാവ കണക്കെ തിരിച്ചൊരു പ്രതികരണവും ഇല്ലാതെ അവിടെ കരഞ്ഞോണ്ട് നിന്നു  .

“ഇനി ആരും എന്റെ ഭാര്യയേം അന്വേഷിച്ച് അങ്ങോട്ട് വരണ്ടാ ……”

എല്ലാരേം നോക്കി ഒരു താക്കീതോടെ പറഞ്ഞോണ്ട് അനൂനെ ചേർത്ത് പിടിച്ചുകൊണ്ട് യഥു പുറത്തേക്ക് ഇറങ്ങിയതും അനു ബോധം പോയി നിലത്തോട്ട് വീണതും ഒരുമിച്ചായിരുന്നു .

ഓടി വന്നു പിടിക്കാൻ നോക്കിയ ജയരാജനെ പോലും മൈൻഡ് ചെയ്യാതെ അവളെ കൈകളിൽ കോരിയെടുത്ത് യഥു മുറ്റത്തേക്ക് ഇറങ്ങി .
കാറിന്റെ ബാക്ക് സീറ്റിന്റെ ഡോർ തുറന്ന് തന്ന ചെക്കന്റെ pa യുടെ കൈയ്യിൽ കീയും കൊടുത്ത് യഥു അനൂനേം കൊണ്ട് ബാക്കിൽ കേറി ഡോർ അടച്ചു .

ശ്രീശൈലം തറവാടിന്റെ ഗേറ്റ് കടന്നു പോയ ആ കാറും നോക്കി താഴേന്ന് രമാദേവി അലമുറയിട്ടോണ്ടേ ഇരുന്നു .

കാർ പോയതും ഗേറ്റ് കടന്ന്  സ്കൂട്ടിയിൽ വന്ന ആൻസി കാണുന്നേ
അങ്ങ് മേലെയുള്ള കോമൺ ബാൽക്കണിയിൽ  ആരോടോ ഫോണിൽ സംസാരിച്ചോണ്ട് നിറഞ്ഞു വരുന്ന കണ്ണുകൾ
അമർത്തി തുടക്കുന്ന നിപുണിനെ ആയിരുന്നു .

 

“ഹലോ …..രമണൻ ജീ വാട്ട് ഹാപ്പന്റ് ……”

കൈ പൊക്കിക്കൊണ്ട് ലവൾ ചോദിച്ചതും ഒന്ന് ചിരിച്ച് ഒന്നും ഇല്ലാന്ന് തലയും ചലിപ്പിച്ച്  നിപുൺ അവിടുന്ന് അകത്തേക്ക് കേറിപ്പോയി .

20 Comments

  1. Come on man

  2. Moshayipoyi

  3. കർണ്ണൻ

    Bro അടുത്ത പാർട്ട്‌ എന്ന് വരും stil വെയ്റ്റിംഗ്

  4. Oruppaade naalaayi
    Kaanunillallooo

  5. കർണ്ണൻ

    ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം

  6. ♥♥♥♥♥

  7. ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

  8. ❤️❤️

  9. Bro characters orupade ullase konde story orupade late aakarude..
    Ippo first thotte vaayikendi vannu
    Going good

  10. ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു

  11. Superb. Wtg 4 nxt part…

  12. Aahaaa kollaallooo
    Aduthath vegam porattettaaaa????♥️♥️♥️♥️♥️

  13. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  14. Pettanu tharo adutha part

  15. ജിന്ന് ?

    Adutha part pettennu tharuvo atho pattikkuvo?
    Ellaam ushaaraayittund waiting for next part
    With Love?
    ജിന്ന്?

  16. ?mass dialogue..
    Ee part um kozhappam illathe poyii..
    Akkiyum gopuvum adutha episode il enkilum onnichaarnnel?..
    Waiting for next..

    1. ❤️?? machaa next part vegam ayiikottetta?

Comments are closed.