Oh My Kadavule – part 10 [Ann_azaad] 166

“ആ …അങ്ങനെ പിന്നെ ഇടക്ക് ഗോപൂം ആൻസി  ചേച്ചിയും മൃണാളേട്ടന്റെ വീട്ടിൽ പോവുമ്പോ ഞാനും കൂടെ പോവാൻ തുടങ്ങി .
സത്യം പറഞ്ഞാൽ എനിക്ക് മൂപ്പരെ കാണുമ്പം കിട്ടുന്ന ഒരു ഫീൽ  ഒന്ന് വേറെ തന്നെയാ ……”

“എന്ത്‌ ഫീൽ .”?

“അതൊന്നും  നിങ്ങക്ക് പറഞ്ഞാൽ മനസ്സിലാവൂല .
മൃണാളേട്ടനെ കാണാൻ വേണ്ടി മാത്രം ഞാൻ അങ്ങേരുടെ വീടിന്റെ അടുത്തുള്ള ഞങ്ങടെ ഹോസ്റ്റലിലേക്ക് താമസം വരെ ഷിഫ്റ്റി .”

“ഓഹോ ……
നീ  ആളൊരു കില്ലാടി തന്നെ .”

“ഈ…,?.എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ ……പ്ലീസ് .”

“ഓ …..കിണിക്കാതെ ബാക്കി പറയെടീ ……”

“ആ …..
ചുമ്മാ ഗോപു ഒക്കെ വരുമ്പോ അങ്ങോട്ട്‌ ചെന്ന് ചെന്ന് ഞാനും അങ്ങേരും ആയി ഭയങ്കര യമ്മി ആയി .
അങ്ങനെ ഞാൻ സെക്കൻഡ് ഇയർ ആയപ്പോ നിക്കി വെസ്പ കിട്ടി .
അതും ഉരുട്ടി അങ്ങേരുടെ വീടിന്റെ മുന്നിലൂടെ എല്ലാം   നടന്ന് പട്ടി ഷോ നടത്താൻ തുടങ്ങി .
ഒരു ദിവസം ഞാൻ ഒരു പട്ടിക്കാട് സ്ഥലത്തൂടെ വെറുതേ ഇങ്ങനെ  വണ്ടീൽ പോയിക്കൊണ്ടിരിക്കുമ്പോ  ഏതോ ഒരു അലവലാതി  കൊടിച്ചി പട്ടി വണ്ടിക്ക് വട്ടം ചാടി വണ്ടി ഒരു  മരത്തിൽ പോയി ഇടിച്ചു .
നട്ടുകാരൊക്കെ ഓടി ചാടി വന്ന് എന്നെ ലെച്ചിച്ചു ഹോസ്പിറ്റലിൽ ആക്കി .
എന്റെ ഫോണീന്ന് നമ്പർ തപ്പി . അവര് വിളിച്ചത് മൃണാളേട്ടനെ . അവരേം പറഞ്ഞിട്ട് കാര്യം ഇല്ല . ഹബ്ബി എന്നായിരുന്നു ഞാൻ അങ്ങേരുടെ നമ്പർ സേവ് ചെയ്തു വെച്ചിരുന്നേ ….”?

“എടീ ………നീയാള് കൊള്ളാല്ലോ ….
അതിനൊക്കെ നീയേ ഈ ഗോപൂനെ കണ്ട് പടി .
കല്യാണം കഴിഞ്ഞ് ഒരു മാസായി എന്നിട്ടും ആ അക്കീടെ നമ്പർ സേവ് ചെയ്തു വെച്ചേക്കുന്നേ ….കോഴിക്കാട്ടകൂറാന്നാ ….”

“അല്ലാട്ടോ …….
ഞാൻ അങ്ങനൊന്നും അല്ല സേവ് ചെയ്തേ ….”

“ഓ ….തള്ള് വിടാ പെണ്ണ് .”

“തള്ളല്ല തന്തേ  ….. സത്യായിട്ടും ഞാൻ അങ്ങേരുടെ പേര് അത്തിക്കര  പക്കീന്നാ സേവ് ചെയ്തു വെച്ചേ ……”

വല്ല്യ കാര്യത്തിൽ ഗോപു പറയുന്നത് കേട്ടപ്പോ ആയുഷ് ഇതേത് ജന്മം എന്ന കണക്കെ അവളെ ഒന്ന് നോക്കി .

“അയ്യോ ……?
അത് പറഞ്ഞപ്പഴാ ….ഓർത്തേ ……ഞാൻ ആ അത്തിക്കര പക്കി വരുന്നതിനു മുന്നേ പോവട്ടെ … ഈ ഹിസ്റ്ററി ഇപ്പൊ ഒന്ന് പോസ് ചെയ്യാവോ പ്ലീസ് . ഞാനും കൂടെ വന്നിട്ട് പറഞ്ഞാൽ മതി .”

“ആ …..മിക്കവാറും ഇപ്പൊ തന്നെ പറയാൻ പറ്റും ബാക്കി .”?

“എന്താ ….?”?

“ഏയ്‌ ഒന്നുല്ല . ഗോപൂ നീ ഇപ്പോ തന്നെ പോവും എന്ന് പറഞ്ഞതാ ….”

 

“ആ പോവാ ……എന്നാ ബൈ ബൈ ഗയ്‌സ് ….
ഞാൻ പോയി വരാട്ടോ ….'”

ടാറ്റയും കൊടുത്ത് ഗോപു തിരിഞ്ഞു നടക്കാൻ നോക്കിയതും എന്തിലോ തട്ടി അവിടെ തന്നെ നിന്ന് പോയി .

“ഏയ്‌ …ആരാടാ ഇവിടെ കൊണ്ടു വന്ന് മതില് കെട്ടിയേ ………
എന്തോന്നിത് സെൻട്രൽ ജെയിലിന്റെ മതിലോ ….
എന്തൊരു ഫൊക്കം .”

എന്നും പറഞ്ഞ് ഗോപു തല പൊക്കി നോക്കുമ്പോ ദേ  നിക്കുന്നു അക്കി .

“ഓഹ് ….
മിച്ചർ നിങ്ങളെ കാണാൻ ശെരിക്കും എന്റെ ഫർത്തൂനെ പോലെ തന്നെ ഉണ്ട് .?
പക്ഷെ …ഇത് നീ തന്നെ ആണെന്നൊന്നും പറയല്ലേ പ്ലീസ് …..”??

“ഏയ്‌ പറയൂല . സെയ്‌തു കാണിച്ച് തരാ ….”

28 Comments

  1. വായനക്കാരൻ

    ഈ കഥ മറ്റേ ഇടുത്തുനിന്ന് ഞാൻ വായിച്ചു
    ഒരു കാര്യം ബോധിപ്പിക്കണം എന്നുണ്ട്
    ഗോപുവിനെയും ആക്കിയെയും നായികാ നായകന്മാർ ആക്കി തുടങ്ങിയ കഥ പകുതി എത്തിയാപ്പൊ അവരെ വെറും സൈഡ് റോളിലേക്ക് മാറ്റിയപോലെ തോന്നി
    വേറെ കഥാപാത്രങ്ങളെയും അവരുടെ പ്രേമവും ഒക്കെ കാണിക്കുന്നത് ആവശ്യത്തിൽ അധികമായി തോന്നി
    ആക്കിക്കും ഗോപുവിനും കഥയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്തപോലുണ്ടായിരുന്നു

    പിന്നെ ഏതേലും ഫാമിലിയിൽ ഇങ്ങനെ എല്ലാവരും പരസ്പരം പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമോ
    ഒന്നോ രണ്ടോ ആൾ ആണേൽ കുഴപ്പമില്ല ഇത് കുടുംബത്തിൽ ഉള്ള എല്ലാം പരസ്പരം പ്രേമിക്കുന്നു വിവാഹം കഴിക്കുന്നു
    ഇനി കഥാപാത്രങ്ങളുടെ ഫ്രണ്ട് ആയി ആരേലും വന്നാ അവരും ആ വീട്ടിലെ ആരേലും പ്രേമിക്കുന്നു
    ഇനി അതുമല്ല അയൽപ്പക്കത്തു ആരേലും വന്ന അവരും ആ വീട്ടിലുള്ള ആരേലും പ്രേമിക്കുന്നു

    എന്തോന്നാണ് ബ്രോ ഇത്
    ഒട്ടും അങ്ങോട്ട് ലോജിക് തോന്നുന്നില്ലല്ലോ
    ഏതേലും വീട്ടിൽ നടക്കുന്ന കാര്യമാണോ ഇത്

    ഈ കഥയിലെ പ്രധാന പോരായ്മകളായി തോന്നിയത് ഈ രണ്ടുകാര്യങ്ങളാണ്

    1- അക്കിയെയും ഗോപുവിനെയും നായിക നായകന്മാർ ആക്കി കാണിച്ചു തുടങ്ങിയ കഥ പകുതി ആയപ്പൊ അവരെ സൈഡ് ആക്കി വേറെ കുറേ കഥാപാത്രങ്ങളെ കൊണ്ടുവന്നു അവരുടെ കഥ പറഞ്ഞ് ആകെ തലതിരിക്കുന്നു

    2- കഥയിൽ വരുന്ന എല്ലാ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം പ്രേമിക്കുന്നു ( ലോകത്ത് എവിടേം നടക്കാൻ സാധ്യത ഇല്ലാത്ത സംഭവം) അതും അതും ഒരു കുടുംബത്തിൽ ഉള്ളവർ എല്ലാം പരസ്പരം പ്രേമിക്കുക എന്നൊക്കെ പറയുമ്പോ
    ആകെ തലപെരുകുന്നു ?

    1. എനിക്കും തോന്നിയ കാര്യം ആണ് ഇത് കുറെ കതപാത്രങ്ങൾ ആര് ആരൊക്കോയോ പ്രേമിക്കുന്നു ചില ടൈമിൽ ഒന്നും മനസിലാവുന്നില്ല ആക്കിയുടെയും ഗോപൂന്റെയും കഥ ഓക്കേ ആണ്

    2. Vere Eth platform aan bro
      which site aan enn parann tharo plz

  2. Next part ഇന്ന വരുക?

  3. Mind blowing ✌?

  4. Ee story vere evideya post cheythathu ink ippoyum alkkare onnum oru pidithavum kittunnillaa

  5. നല്ലവനായ ഉണ്ണി

    ?? ഇപ്പോഴാ ഫുൾ വായിച്ചേ… ചിരിച്ചു മടുത്തു ?? കൊള്ളാം ഇത് പോലെ തന്നെ പോട്ടെ

  6. ???♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?

    1. Bro bhaakki ഭാഗങ്ങൾ എപ്പോൾ വരും 83 പർട്ടും വായിച്ചു വേഗം അതൊക്കെ ഇട്ടു climaxinaayi waiting …… കൊതിപ്പിച്ചു കടന്നു കളയരുത്……

      1. ജിന്ന് ?

        83 part O?

        1. Und bro ivide 2 or 3 parts combine ചെയ്താണ് ഇടുന്നത്

          1. ജിന്ന് ?

            Athevda

          2. പറയാൻ പാടില്ല. ബാൻ കിട്ടും

          3. ജിന്ന് ?

            Avde kadhayude Perenkilum onnu parayo? atho ee peru thanne aano

  7. Master class nxt part aduthu thanne varumo

  8. Ellam kondu adipoli thanne bro

  9. Mind blowing hats of u maan

  10. Classic item gerogeous

  11. Super aduthe part eppol varum?

  12. കർണ്ണൻ (സൂര്യപുത്രൻ )

    ഇത് എന്താ തെറി ഫാമിലിയോ

  13. Ente ponno oru rakshum illa waiting nxt part??

  14. Family bonding nte doubt matre ipo e kadhel ollu ?onathinu aviyal vecha pole ayind?,kadhayum theme oke kollam nice aanu but varunna ella charecters num ee ore dialogue pattern kodukunathu ake bore aakunnu ee slang ingane continues aayi ellarum parayumbo athu vayanaye bhadikunna aake oru vrithiketta feel aanu same dialogue slang onilenki gopu nu matram koduku allenki akkiyum gopuvum matram varuna situation il angane kodukku ellarum koodi orupole parayunnath entho oru feel vayikan kittunnilla oru kallu kadi pole athu kidakunnu (NB:ith enik thoniyathu aanu keto vere arkenkilum thoniyal athum parayam)??

  15. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Annuze???❤️

  16. Ethinu munbull 2 partkalekal oru podi ishttam koduthalulla part Anu ithu❤️ .ee part nanayittunde ?❤️ . Vegan Thane next part tharu ka

  17. Kadha kollam .adyamoke oru vekthathayundayirunnu.ippo mothathil oru aviyalu ple aayi.aavashymillatheyulla kurachu valipukal und athozhivakkiyal nannayirunnu.allathe thanne ellarkkum sahcharya thamasha manasilavum.ith boranu.

  18. Ennalum ethrem pennugal ulla vtl a rapistnae thamasippikkunnath bhayagaram thannae?

  19. kollam.
    Anganea gopuvum akkiyum set avattea.

Comments are closed.