Oh My Kadavule – part 08 [Ann_azaad] 224

“രമേ നീ മിണ്ടാതെ അങ്ങോട്ട്‌ മാറി നിക്ക്.
ഗോപൂ നീ പറ എന്താ അവിടെ ഉണ്ടായേന്നും അക്കീടെ മുഖത്തെങ്ങനാ നിന്റെ കൈ പതിഞ്ഞേന്നും, എന്തിനാ നീ കരഞ്ഞേന്നും….”

അച്ഛമ്മ ചോദിച്ചത് കേട്ടപ്പഴാണ് എല്ലാരും അക്കീടെ മുഖത്തെ തല്ലുകൊണ്ടപാടും ഗോപൂന്റെ മുഖവും ശ്രദ്ധിക്കുന്നേ…..

“അച്ചമ്മേ….അത്‌ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ”

“ഗോപൂ….. നിന്നോട്  ഞാൻ അവിടെ എന്താ നടന്നതെന്നേ ചോദിച്ചുള്ളൂ…. നീ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊക്കെ അത്‌ കേട്ടിട്ട് തീരുമാനിക്കാം…. ”

“ആക്കിയേട്ടൻ എന്നോട് മിസ്സ്‌ബിഹേവ് ചെയ്തു……അതിനാ ഞാൻ അടിച്ചേ…..  ”

നിറഞ്ഞു വരുന്ന കണ്ണുകളോടെ ഗോപു പറഞ്ഞു.

“അവൻ എങ്ങനാ ആ ലൈബ്രറീൽ വന്നേ….?”

“അതെന്റെ കൂടെ hide&seek ന് ഉണ്ടെന്ന് പറഞ്ഞപ്പോ കൂടിയതാ…. ”

“അവൻ നിന്നോട് എന്ത് മിസ്സ്‌ ബിഹേവ് ചെയ്‌തെന്നാ നീ പറയുന്നേ…..
അമ്മേ ദേ അവൾ അവനേം ഒറ്റി പുണ്ണ്യാളത്തി ആവാൻ നോക്കുവാ……
രണ്ടെണ്ണം പൊട്ടിച്ചിട്ട് ചോദിക്കമ്മേ…
അപ്പൊ സത്യം സത്യം പോലെ പറയുന്നേ കാണാം..
അല്ലെങ്കിൽ ആ അക്കിയോട് ചോദിക്ക് അവൻ പറയട്ടെ അവളും അവനും ഒളിക്കാൻ കേറിയതാണെന്ന്. ”

രമാദേവി കിടന്നുതിളച്ചോണ്ട് പറഞ്ഞു.

“അമ്മമ്മേ…. ഞാൻ സത്യവാ പറയുന്നേ…. ഞാനൊരു തെറ്റും ചെയ്തിട്ടില്ല…
ഞാൻ പറഞ്ഞതൊക്കെ സത്യവാ…. ”

അച്ഛമ്മ ഗോപൂന്റെ നേരെ തിരിഞ്ഞപ്പോഴേക്കും ഗോപു അവരുടെ കാലിൽ വീണ് കരഞ്ഞോണ്ട് പറഞ്ഞു .

“ഗോപൂ……. മോളേ…. എഴുന്നേറ്റേ….. ”

അച്ഛമ്മ ഗോപൂനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും അക്കി വന്ന് ഗോപുവിന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു.
വീട്ടുകാരെല്ലാരും അന്തം വിട്ട് രണ്ട് പേരെയും നോക്കി.

“ഗൗതമീ നീയെന്തിനാ ഇനീം കള്ളം പറയുന്നേ…. എല്ലാം എല്ലാവർക്കും മനസ്സിലായി.
ഇനി ഒന്നും ഒളിച്ചു വെച്ചിട്ട് ഒരു കാര്യവും ഇല്ല.
ഞാൻ സത്യം പറയാൻപോവാ…. ”

അക്കി പറഞ്ഞത് കേട്ട് ഗൗതമി സഹിതം എല്ലാവരും അക്കിയെ അന്തം വിട്ടു നോക്കി.

“അച്ഛമ്മേ…. ഞാനും ഇവളും തമ്മിൽ റിലേഷനിൽ ആണ്  . അനൂം ആയുള്ള എൻഗേജ്മെന്റിന്റെ കാര്യം പറഞ്ഞ് കച്ചറ ആയാ ഗോപു എന്നെ അടിച്ചതും അവള് കരഞ്ഞതും ഒക്കെ.
ഞാൻ ഇത് നേരത്തേ പറയണം എന്ന് കരുതിയിരുന്നതാ……. പക്ഷേ എനിക്ക് ഒരവസരം തന്നില്ല ആരും.
I’m sorry. അനൂം ഞാനും ആയുള്ള എൻഗേജ്മെന്റ് ഒന്നും നടക്കില്ല. എന്റെ ലൈഫിൽ ഒരു ഗേൾ ഉണ്ടെങ്കിൽ അത് ഇവളും. ഇവളുടെ കഴുത്തിൽ ഒരു താലി വീഴുവാണെങ്കിൽ അത് എന്റേതായിരിക്കും.
ഇതൊക്കെ  ഞങ്ങളെന്നോ തീരുമാനിച്ചതാ…… ഇനി ആരെക്കൊണ്ടും ഞങ്ങളെ പിരിക്കാനാവില്ല.”

അക്കി പറഞ്ഞതൊക്കെ കേട്ട് എന്തെങ്കിലും ഒന്ന് തിരിച്ചു പറയാനും പോലും ആവാതെ തരിച്ചു നിൽക്കുവായിരുന്നു ഗോപു.
ബാക്കി എല്ലാവരുടേം അവസ്ഥയും സെയിം ആയിരുന്നു.
പെട്ടന്ന് അക്കീടേം ഗോപൂന്റേം അടുത്തേക്ക് ദയാനന്ദൻ വന്നു.

“ഇത് വരെ നിങ്ങള് രണ്ടുപേരും എങ്ങനായിരുന്നെന്നൊന്നും ഇവിടെ ആർക്കും അറിയണ്ടാ…..
അക്കി പറഞ്ഞത് സത്യമാണെങ്കിലും അല്ലെങ്കിലും ഇനി രണ്ട് പേരും അതൊന്നും മനസ്സിൽ വച്ചോണ്ട് നിൽക്കണ്ട…..
ഒക്കെ ഇവിടെ വച്ച് നിർത്തിക്കോണം രണ്ടുപേരും. ”

ഒരു ശാസനയോടെ അയാൾ പറഞ്ഞു.

16 Comments

  1. ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…

  2. ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?

  3. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro thudaruka

  4. നന്നായിട്ടുണ്ട്
    എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ ?

  5. Assaal thanne e part aduthe part eppol varum

  6. Uff super thanne e part kidlo kidlan

  7. നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part

  8. Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu ?? enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
    Njan onnukoodi vayichittu varam?

  9. ജിന്ന് ?

    നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ?,Some thing fishy? Any way ഞാൻ പോകുന്നെ ബൈ ബൈ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    With Lots of Love?
    ജിന്ന് ?

  10. നന്നായിട്ടുണ്ട്

  11. വളരെ മികച്ചതായിരുന്നു… ❤

  12. കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….

    വളരെയധികം ഇഷ്ടപ്പെട്ടു ,,,,

  13. Bro,
    E parum ishtapeettu.
    Ellam kalangi theliyum ennu pradhishikkam.

  14. Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii??

  15. നിപുൺne nanma maram akukayanallo aniku agudu ishttam avunilla ?. Nthayalum waiting for next part ???

    1. ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…

Comments are closed.