Oh My Kadavule – part 08 [Ann_azaad] 224

“എന്തിന്? ”

“ഞാനും അക്കിയേട്ടനും തമ്മിലുള്ള റിലേഷൻ അമ്മേനോടും അച്ഛനോടും ഒന്നും പറയാണ്ടിരുന്നതിൽ….? ”

ശബ്ദം ഇടറിപ്പോവാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ട് ഗോപു പറഞ്ഞത് കേട്ടപ്പൊ ഒന്ന് ചിരിച്ച് രാധിക അവിടുന്ന് എഴുന്നേറ്റ് പോയി.
ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം.

ബെഡിന്റെ ഒരു സൈഡിൽ കാൾ കണക്ട് ചെയ്തു വെച്ച രാമാദേവിയുടെ ഫോൺ ആരും കണ്ടിരുന്നില്ല.

ഇതേ സമയം നിപുണിന്റെ കാർ ഒരു റോഡ് സൈഡിൽ നിർത്തിയിട്ടുണ്ട്.
സിന്ധുവിന്റെ ഫോണിൽകൂടെ ഗോപു പറയുന്നതൊക്കെ കേട്ട് ആകെ നിശബ്ദനായ് ഇരിക്കുകയായിരുന്നു നിപുൺ.
കോൾ കട്ടായപ്പോ സിന്ധു നിപുണി lന്റെ മുഖത്തോട്ടൊന്നു നോക്കി.
കണ്ണു നീർ തളം കെട്ടിയ അവന്റെ കാപ്പി കണ്ണുകൾ കണ്ടപ്പോ സിന്ധുവിന്റെ ഉള്ളിൽ എവിടെയോ ഒരു കുറ്റബോധം ഉടലെടുത്തു.

“കണ്ണാ…… ഇനിയെങ്കിലും ഞാൻ പറയുന്നതൊന്നു കേൾക്കുവോ നീ……”

സിന്ധു  നിപുണിന്റെ ഷോൾഡറിൽ തട്ടി ചോദിച്ചത് കേട്ടപ്പൊ അവൻ നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി ചിരിച്ചു.

“എന്താ വേണ്ടേ…… ഞാൻ അനൂനെ കെട്ടണം.  അല്ലേ…. കെട്ടാം…..
ഞാൻ…… കെട്ടിക്കോളം……..
പക്ഷേ അത് കള്ളം കാണിച്ച് നിങ്ങളൊക്കെകൂടെ എന്റെ ഗോപൂനെക്കൊണ്ട് പറയിപ്പിച്ചതൊന്നും കേട്ടല്ല.
അവൾക്ക് ഞാൻ ചെരൂല.
അല്ലേ…… അമ്മേ………….
ആ അക്കീടെ അത്ര കൂടെ ചങ്കൂറ്റം ഇല്ലാതെ പോയല്ലോ അമ്മാ എനിക്ക്.
എന്തിനാ എന്റെ ഗോപു എന്നെ പോലെ ഒരു നട്ടല്ലില്ലാത്തവനെ കെട്ടുന്നെ……
അവക്ക് അക്കി തന്നാ ചേരുന്നേ……. ”

കണ്ണീരോടെ അവൻ പറഞ്ഞത് കേട്ടപ്പൊ സിന്ധു കരഞ്ഞു പോയി.

“കണ്ണാ………. ”

“ഏയ്‌……. ??
തൊട്ട് പോവരുതെന്നെ.
നിങ്ങക്കൊക്കെ ഇപ്പൊ ഞാൻ അനൂനെ കെട്ടണം അത്രയല്ലേ ഉള്ളൂ…….
കെട്ടിക്കോളാ……
പക്ഷെ….. അവൾടെ ഒരു നല്ല husband ആവില്ല ഞാൻ ഒരിക്കലും.
എന്റെ ഗോപൂനെ സ്നേഹിച്ചത് പോലെ ഇനി ആരെയും  സ്നേഹിക്കാൻ പറ്റൂല അമ്മേ എനിക്ക്. ”

കയ്യാൽ മുഖം പൊത്തി കരഞ്ഞുകൊണ്ട് നിപുൺ പറഞ്ഞു.

കണ്ണീരിനും ഏങ്ങലടികൾക്കും കൂട്ടായൊരു മഴ മണ്ണിനെ ചുംബിച്ചു പെയ്തിറങ്ങി .

സിന്ധുവിനെ തറവാട്ടിൽ ഇറക്കി
നിപുൺ കാറീന്ന് ഇറങ്ങി അകത്ത് കേറി
ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ ബൈക്കിന്റെ കീയും എടുത്ത് പുറത്തിറങ്ങി ബൈക്കും എടുത്ത് എങ്ങോട്ടോ പോയി.

ഇന്നലെ രാത്രി തൊട്ട് കാണാൻ ഇല്ലാത്ത വിഷ്ണൂനേം അന്വേഷിച്ചു നടക്കുവായിരുന്നു ദേവിക ചേച്ചി.  അക്കീടെ റൂമും കഴിഞ്ഞ് പോവാൻ നോക്കുമ്പഴാണ് ലൈബ്രറീൽന്ന്‌ ആവിയും ഇട്ട് ഇറങ്ങി വരുന്ന വിഷ്ണൂനെ ചേച്ചി കാണുന്നേ…..

 

“ഓ…. അപ്പൊ നീ ഇന്നലെ പരുവാടിയും കഴിഞ്ഞ് ഇവിടെതന്നങ്ങു കൂടിയോ…….. ”

“ഗുഡ് മോണിങ് ചേച്ചീ……. ?
അല്ല ചേച്ചി ഏത് പരുവാഡീന്റെ കാര്യാ പറഞ്ഞേ…… എനിക്കങ്ങു കലങ്ങിയില്ല. ”

16 Comments

  1. ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…

  2. ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?

  3. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro thudaruka

  4. നന്നായിട്ടുണ്ട്
    എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ ?

  5. Assaal thanne e part aduthe part eppol varum

  6. Uff super thanne e part kidlo kidlan

  7. നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part

  8. Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu ?? enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
    Njan onnukoodi vayichittu varam?

  9. ജിന്ന് ?

    നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ?,Some thing fishy? Any way ഞാൻ പോകുന്നെ ബൈ ബൈ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    With Lots of Love?
    ജിന്ന് ?

  10. നന്നായിട്ടുണ്ട്

  11. വളരെ മികച്ചതായിരുന്നു… ❤

  12. കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….

    വളരെയധികം ഇഷ്ടപ്പെട്ടു ,,,,

  13. Bro,
    E parum ishtapeettu.
    Ellam kalangi theliyum ennu pradhishikkam.

  14. Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii??

  15. നിപുൺne nanma maram akukayanallo aniku agudu ishttam avunilla ?. Nthayalum waiting for next part ???

    1. ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…

Comments are closed.