Oh My Kadavule – part 08 [Ann_azaad] 224

കണ്ണൊന്ന് അമർത്തി തുടച്ച് രാധിക നേരത്തേ ഇരുന്നിടത്ത് തന്നെ പോയിരുന്നു.
അകത്ത് നടക്കുന്നതൊന്നും അറിയാതെ.

“എന്തിനാടീ കെടന്ന് മോങ്ങുന്നേ……
എന്തേ നിനക്ക് അക്കിയെ വേണ്ടേ…..
കണ്ണനെ വേണോ….. ”

മുഖം പൊത്തി കരഞ്ഞോണ്ടിരുന്ന ഗോപു രമാദേവി പറഞ്ഞത് കേട്ടപ്പൊ ഒന്ന് കരച്ചിൽ നിർത്തി അവരെ ഒന്ന് നോക്കി.

“വല്യമ്മേ……..”

“ആരുടെ വല്യമ്മ. മിണ്ടാതെ ഞാൻ പറയുന്നതങ് കേട്ടോ….
നീയും അക്കിയും നേരത്തേ പ്രേമത്തിൽ ആയിരുന്നില്ലേ അതേപോലെ എന്റെ മോളും നിപുണും നേരത്തേ ഇഷ്ടത്തിലായിരുന്നു.
പിന്നെ…….
അവൻ നിന്റടുത്ത് വെറുതെ തമാശക്ക് ചെയ്തതാ  ബാക്കി എല്ലാം.
ഇനി അവനേം ഓർത്ത്‌ കല്യാണം വേണ്ടാന്നോ മറ്റോ ആരോടെങ്കിലും പറഞ്ഞ് എന്റെ മോളുടേം കണ്ണന്റേം കല്യാണം വല്ലോം മുടങ്ങിയാൽ………
പിന്നെ നിന്നെ ഞാൻ വച്ചേക്കില്ലെടീ ആസത്തേ……….
പണ്ട് നിന്റമ്മ ഞാൻ സ്നേഹിച്ചവനെ തട്ടിയെടുത്തില്ലേ ……. അന്ന് ഞാൻ
കരഞ്ഞതിന്റെ ഒരംശം പോലും നീയൊന്നും കരഞ്ഞിട്ടില്ല . ചങ്ക് പൊട്ടി കരഞ്ഞപ്പൊ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഒരു മനുഷ്യനും ഇല്ലായിരുന്നു . കാലം കണക്ക് ചോദിക്കും എന്ന് പറയുന്നത് ഇതാടീ……  ”

രമാദേവി പറഞ്ഞതെല്ലാം കേട്ട് ഒന്ന് കരയാൻ പോലും ആവാതെ നിശ്ചലയായി നിന്നു പോയി ഗോപു.

“ഇനി നിന്റച്ഛൻ എല്ലാർക്കും കൊടുത്ത വാക്ക് തെറ്റിച്ചാൽ ആദ്യം മിക്കവാറും അങ്ങേര് ഹാർട്ട്‌ അറ്റാക്ക് വന്ന് ചാവും, പിന്നെ നീയും നിന്റെ കുടുംബവും തരിപ്പണം ആവുന്നത് നിനക്ക് കാണാ……എന്ത് വേണം എന്ന് നിനക്ക് തന്നെ തീരുമാനിക്കാം…. ”

രമാദേവി ഡോർ വലിച്ചടച്ചു പുറത്തേക്ക് പോയി.പുറത്തൂന്ന് റൂമിലേക്ക് വന്ന രാധിക കാണുന്നേ പൊട്ടികരയുന്ന ഗോപൂനെ ആയിരുന്നു  .

“എന്താ മോളേ…… എന്ത് പറ്റി……? “?
പരിഭ്രമത്തോടെ അവര് ചോദിച്ചു.

“ഒന്നും ഇല്ലാ…….
അച്ഛൻ വന്നില്ലല്ലോ എന്നോർത്ത് കരഞ്ഞു പോയതാ അമ്മേ… ”

വേഗം കണ്ണ് തുടച്ചുകൊണ്ട് ഗോപു പറഞ്ഞു.

“അയ്യോ അതിനാണോ അമ്മേടെ മോൾ കരഞ്ഞേ…….
അച്ഛന് അവിടെ തിരക്കായോണ്ടല്ലേടാ വരാത്തെ…..
അച്ഛൻ വിളിച്ചിരുന്നു.
മോളേ അന്വേഷിച്ചിരുന്നു….. ”

രാധിക പറഞ്ഞു തീർന്നതും ഗോപു അവരുടെ നെഞ്ചിലേക്ക് വീണ് അവരെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു പോയി.

“അയ്യേ…… മോളിനീം കരയുവാണോ….
എന്തെ….. അമ്മേടെ പൊന്നിന് ഈ കല്യാണം വേണ്ടേ…… വേണ്ടെങ്കിൽ അമ്മയോട് പറഞ്ഞോ….
അമ്മ അച്ഛനോട് പറയാ….”

കരഞ്ഞുകൊണ്ട് രാധിക പറയുന്നത് കേട്ടപ്പോ ഗൗതമി വേഗം കണ്ണ് തുടച്ച് അവരിൽ നിന്നും വിട്ട് മാറി ഒന്ന് ചിരിച്ചു.

“ഹയ്യട…..
അതൊക്കെ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.
അമ്മക്കി കുശുമ്പാണല്ലേ…… ഞാൻ ആക്കിയേട്ടനെ കെട്ടുന്നതോർത്ത്. ”

മുഖത്ത് സ്ഥിരം ഉണ്ടാവാറുള്ള ആ കുസൃതി ചിരി വരുത്താൻ ആവുന്നത്ര ശ്രമിച്ചുകൊണ്ട്
ഗോപു പറഞ്ഞതിന് മറുപടിയായ് രാധികയുടെ കണ്ണീരിൽ ചാലിച്ച ഒരു പുഞ്ചിരി ആയിരുന്നു മറുപടി.

“അമ്മേ…
അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ….?  “

16 Comments

  1. ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…

  2. ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?

  3. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro thudaruka

  4. നന്നായിട്ടുണ്ട്
    എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ ?

  5. Assaal thanne e part aduthe part eppol varum

  6. Uff super thanne e part kidlo kidlan

  7. നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part

  8. Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu ?? enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
    Njan onnukoodi vayichittu varam?

  9. ജിന്ന് ?

    നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ?,Some thing fishy? Any way ഞാൻ പോകുന്നെ ബൈ ബൈ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    With Lots of Love?
    ജിന്ന് ?

  10. നന്നായിട്ടുണ്ട്

  11. വളരെ മികച്ചതായിരുന്നു… ❤

  12. കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….

    വളരെയധികം ഇഷ്ടപ്പെട്ടു ,,,,

  13. Bro,
    E parum ishtapeettu.
    Ellam kalangi theliyum ennu pradhishikkam.

  14. Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii??

  15. നിപുൺne nanma maram akukayanallo aniku agudu ishttam avunilla ?. Nthayalum waiting for next part ???

    1. ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…

Comments are closed.