Oh My Kadavule 2 [Ann_azaad] 154

“അപ്പൊ അച്ഛനോ ….?”?

“ഓ …അങ്ങേരുടെ കാര്യം പിന്നെ പറയേം വേണ്ടാ …..അങ്ങേരൊറ്റൊരാളാ അവളെ ആ  വൃത്തികെട്ട ശീലങ്ങളൊക്കെ പഠിപ്പിച്ച്‌ ഇങ്ങനാക്കിയേ …..
സത്യം പറഞ്ഞാൽ അങ്ങേരൊരു ചെറ്റയാടാ ചെറ്റ .
നിനക്ക് അറിയുവോ …
ഇന്നാൾ ഒരു ദിവസം ഞാൻ ഇട്ട ജീൻ അലക്കാതെ പിറ്റേന്നും ഇട്ടെന്നും പറഞ്ഞ് അങ്ങേരുടെ പടക്കുതിര ആ അർഷിത തെണ്ടി അതെടുത്ത് കത്തിച്ചെടാ ……”?

” ഓ മൈ കടവുളേ  …. അവളിത്രക്കും horror  ആയിരുന്നോ അളിയാ …..നീ എങ്ങനാടാ ഉവ്വേ ആ വീട്ടിൽ ഇത്രേം കാലം കഴിഞ്ഞ് കൂടിയേ ….”

“മ്മ് ….അതൊക്കെ ഒരു കഴിവാടാ അളിയാ …..
പക്ഷെ അവളില്ലെങ്കിൽ അച്ഛനും അമ്മേം ഒക്കെ എന്റെ വഴിയേ വരുമല്ലോ …….,
അവൾടെ കെട്ടൊന്നു കഴിഞ്ഞ് അവളെ ഇങ്ങോട്ടൊന്ന് കെട്ടിയെടുത്തോട്ടെ ,എന്നിട്ട് ഞാനെന്റെ  വീട്ടീന്ന് ഒന്ന് അർമ്മാദിക്കും ബുഹഹഹ .”??

“ഓഹോ …..അപ്പൊ നീയെന്നെ നൈസായങ് തേച്ചല്ലേ …..”

“തേക്കാൻ നീയെന്തോന്ന് എന്റെ കാമുഹിയോ ..?”?

“ഒന്ന് പോ കോപ്പേ ….ഞാനതല്ല പറഞ്ഞേ …
അർഷി ഇനി ഇവിടെ എത്തിയാൽ അവൾടെ വൃത്തിശീലങ്ങളൊക്കെ എന്റെ നെഞ്ചത്തോട്ടാണല്ലോ എന്നാലോചിച്ചപ്പോ പറഞ്ഞ് പോയതാ …..എന്റെ അളിയാ…….”

“ലോ ലങ്ങനെ . നിനക്ക് പറ്റൂലെങ്കിൽ പറഞ്ഞോ , ഇതുവരെ കെട്ടൊന്നും  കഴിഞ്ഞീല്ലല്ലോ . ഞാനെന്റെ പെങ്ങൾക് വേറെ ചെറുക്കനെ നോക്കിക്കോളാം …”
?

“അളിയാ …..അങ്ങനെ പറയരുത് .
അവളുടെ വൃത്തിപ്രാന്ത് ഒക്കെ ഞാനങ് സഹിച്ചോളാം …പക്ഷെ നീ അവൾക് വേറെ ചെക്കനെ ഒന്നും നോക്കിക്കളയല്ലേഡാ ……
അത്രക്കും ഇഷ്ടായി പോയെടാ ആ വൃത്തി പിശാചിനെ എനിക്ക് .”?

7 Comments

  1. ഞാനും അവരും 2അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ

  2. Pls name that site ❗️

  3. I have already read this story in another site

    1. Pls name that site ❗️

      1. അത് ഒരു app ആണ് ഈ ഒരു ക്ലൂ മാത്രം താരൻ പറ്റുക ഒള്ളു അല്ലെകിൽ author പറയണം

        1. Clue para brw enna

      2. Site nte peru paranjal enikku block kittum

Comments are closed.