നിഷ്കു ഭാവം ഇട്ടോണ്ട് ഗോപു ചോദിച്ചു .
“നീയല്ലേ ഇപ്പൊ കോഴിക്കാട്ട കൂറാന്നു പറഞ്ഞേ ..എന്നിട്ടിപ്പോ എന്നോട് ചോദിക്കുന്നോ അതെന്താന്ന് .”?
“അയ്യോ അമ്മേ …ഞാൻ കോഴിക്കാട്ടകൂറാന്നല്ല പറഞ്ഞേ ….
കൊഴുക്കട്ടയാ അക്കിയേട്ടന് ഏറ്റവും ഇഷ്ടം ന്നാ പറഞ്ഞേ ….പിന്നെ ചോറിന്റെ കൂടെ ഏട്ടന് വെജ് ഐറ്റംസ് ആ അമ്മേ ഇഷ്ടം .”
അക്കിക്ക് നോൺ വെജ് ഇല്ലാതെ ചോർ ഇറങ്ങൂല എന്നറിയാവുന്ന ഗോപുവിന്റെ അക്കിക്കുള്ള ഒരു നൈസ് പണി .
അത്ര മാത്രം .
???????????????
ഇതേ സമയം ഗൗതം താൻ കെട്ടാൻ പോവുന്ന അർഷിത ശെരിക്കും terror ആണോ എന്നും ആലോചിച്ചു തല പുകക്കുവായിരുന്നു .
അങ്ങനെ ചെറുക്കന്റെ തലയീന്നു പുകയൊക്കെ വന്നു കൊണ്ടിരിക്കുമ്പോഴാണ് അവൻ Sit out ൽ ഇരിക്കുന്ന ആക്കിയെ കണ്ടത് .
“ആഹാ ….സംശയം തീർക്കാൻ അളിയനിവിടുള്ളപ്പോ ഞാനെന്തൊന്നിനാ ഇപ്പൊ തലപുകഞ്ഞാലോചിക്കുന്നേ .”?
അവൻ നേരെ അക്കീടെ അടുത്തേക്ക് വിട്ടു .
“അളിയോ ……യ് ”
“ആ …എന്താ ….അളിയാ …”
“നീ ബിസി ആണോ …..?”?
“ഏയ് അത്ര ബിസി ഒന്നുമല്ല ,നിനക്ക് എന്നതാ ചോദിക്കാനുള്ളതെന്നു വച്ചാൽ ചോദിക്ക് .”?
“നിനക്കെങ്ങനെ മനസ്സിലായി എനിക്ക് നിന്നോടെന്തോ ചോദിക്കാനുണ്ടെന്നു .??”
“ഓ ….നിന്നെ ഞാൻ ഇന്നും ഇന്നലേം തൊട്ട് കാണാൻ തൊടങ്ങീതോന്നും അല്ലല്ലോ ……
ഏതായാലും നീ എന്താ ചോദിക്കാനുള്ളതെന്നു വെച്ചാൽ ചോദിക്ക് .”
“എടാ ഈ വൃത്തീടേം വെടുപ്പിന്റേം ,പിന്നെ സ്വന്തം കാര്യം സ്വയം തന്നെ ചെയ്യുകേം ചെയ്യുന്ന കാര്യത്തിലൊക്കെ ഈ അർഷിതയുടെ ആറ്റിറ്റ്യൂഡ് എങ്ങനാ അളിയാ …?”?
“ഔ ന്റെ പണ്ടാരക്കാലാ അതൊന്നും ഒർമിപ്പിക്കല്ലേ …..?
അവൾക് വൃത്തിപ്രാന്താടാ ഉവ്വേ ….
അവള് അതിനൊക്കെ വീട്ടിൽ ഒരു ലോ തന്നെ ഉണ്ടാക്കീട്ടുണ്ടെന്റെ പൊന്നു മോനേ .”?
“അപ്പൊ നീയും അങ്ങനാണോ ……”?
“ഹോസ്റ്റലിലായിരുന്നപ്പോ അന്നന്നിടാനുള്ള ജെട്ടി അന്നന്ന് അലക്കി അയൺ ചെയ്ത് ഉണക്കി ഇട്ടോണ്ടിരുന്ന എന്നോടോ ബാലാ ….”
?
“ആഹാ ….?
നീ എന്റെ അളിയൻ തന്നെ ….?
Same pitch അളിയാ ……,?
അല്ല അപ്പൊ നീ വീട്ടീന്ന് ഇതൊക്കെ recreat ചെയ്യുമ്പോ അർഷി ഒന്നും പറയൂലെ ?”
?
“എന്റെ പൊന്നു കുഞ്ഞേ …അതിന് വീട്ടീന്ന് ഇമ്മാതിരി പണിയൊക്കെ ചെയ്യാൻ ധൈര്യം വന്നിട്ട് വേണ്ടേ ….
ഇതുപോലുള്ള ശീലങ്ങളൊക്കെ വീട്ടിലെത്തിയതിൽ പിന്നെ ഞാൻ ബഹിഷ്കരിച്ചതാടാ ……
പിന്നെ ചില അടിയന്തിര സാഹചര്യങ്ങളിൽ ചെയ്യുന്നെങ്കിൽ പരമ രഹസ്സ്യമായേ ചെയ്യാറുള്ളു .”
?
“അപ്പൊ ഇപ്പൊ നിന്റെ കാര്യങ്ങളൊക്കെ നീ തന്നെ ചെയ്യേണ്ട അവസ്ഥയാണോ അളിയാ ….”?
“പിന്നല്ല ..എന്റെ അലക്കാനുള്ള ഡ്രെസ്സ് മെഷീനിലിടാൻ പോലും അമ്മയെ സമ്മതിക്കൂലെടാ ആ ജാൻസിറാണി . എല്ലും ഞാൻ തന്നെ ചെയ്യണം .”
“അപ്പൊ നിന്നെ സപ്പോർട്ട് ചെയ്യാൻ അമ്മ പോലും വരൂലേ അളിയാ ….?”
“പിന്നേ ……വരും വരും .
വിത്ത് കട്ട സപ്പോർട്ട് .പക്ഷെ എന്റടുത്തോട്ടല്ല
ആ വൃത്തിപിശാചിന്റെ അടുത്തോട്ട് .”?
ഞാനും അവരും 2അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ
Pls name that site ❗️
I have already read this story in another site
Pls name that site ❗️
അത് ഒരു app ആണ് ഈ ഒരു ക്ലൂ മാത്രം താരൻ പറ്റുക ഒള്ളു അല്ലെകിൽ author പറയണം
Clue para brw enna
Site nte peru paranjal enikku block kittum