Oh My Kadavule 2 [Ann_azaad] 154

വേറൊന്നും കൊണ്ടല്ല ആ ഒട്ടൽ  സ്റ്റെയറിലേക്ക് ടേബിളിന്റെ അടുത്തൂന്ന് നല്ല വ്യൂ ആണ് . ?അതുകൊണ്ട് മാത്രം.

രണ്ടും എല്ലാരേം നോക്കി ഒന്ന് ഇളിച്ചു . എന്നിട്ട് അക്കി വേഗം പോയി ഒരു ചെയർ വലിച്ചിട്ട് അതിലിരുന്നു . ഗോപു ആണെങ്കിൽ ദോശ എടുത്ത് അവന്റെ പ്ലേറ്റ്ലേക്കിടുന്നു ,ചട്ണി എടുത്ത് കമ്മത്തുന്നൂ ….ആകെപ്പാടെ എന്തൊക്കെയോ ഒരു പ്രഹസനങ്ങൾ .?

അവനാണെങ്കിൽ മതി ഗോപൂ മതി ഗോപൂ ന്ന് ഇങ്ങനെ വാതോരാതെ പറഞ്ഞോണ്ടിരിക്കുന്നു .
വേറൊന്നും കൊണ്ടല്ല .ദോശയിൽ സുമാമിയും വെള്ളപ്പൊക്കോം ഒരുമിച്ച് വന്നത് പോലെ ഉണ്ടായിരുന്നു അവൾ ചട്ണി വെളമ്പിയിട്ട് ?.എന്നിട്ടും ആ കൊച്ച് അതൊട്ടും നിർത്തുന്നുമില്ല അതുക്കും മേലെ എന്തോ ചെയ്യാനുള്ള പുറപ്പാടാണെന്നു തോന്നുന്നു .
അവസാനം ആകെ ഉണ്ടായിരുന്ന ചട്ണി പകുതിമുക്കാലും അവന്റെ പത്രത്തിലായെന്നു കണ്ടപ്പോ അവളൊന്നു നിർത്തി . എന്നിട്ട് ആ ചട്ണിപ്പൊക്കം കണ്ട്  അന്തം വിട്ടു നിൽക്കുന്ന ചെറുക്കനോട് ഒരു പറച്ചിലും .

“മുഴുവൻ കഴിച്ചോണേ ആക്കിയേട്ട ……..”?

അതിന് അവനവളെ പല്ലും കടിച്ചൊന്നു നോക്കി .??

“ആ ഗോപു ഞാൻ കഴിക്കച്ചോളാം നീയിരിക്ക് നിനക്ക് ഞാൻ വിളമ്പി തരാം ….”

ചെക്കൻ നൈസിൽ അവക്കും പണി കൊടുക്കാൻ നോക്കുവാ …?

“ഓ ….അതൊന്നും വേണ്ട ഏട്ടാ . ഏട്ടൻ വേഗം കഴിച്ചോ … എനിക്കുള്ളേ ഞാൻ എടുത്തോളാം ….”

പാവം ചെക്കൻ പിന്നൊന്നും പറയാൻ തോന്നിയില്ല .
അവരുടെ സ്ളേഗം കണ്ട് ബാക്കി ഉള്ളോരുടെ ഒക്കെ ഉള്ളുനിറഞ്ഞു പോയി . ന്താ ല്ലേ ……

അക്കി പിന്നെങ്ങനെയൊക്കെയോ ആ ചട്ണി സുനാമിയുടെ ശേഷിപ്പുകൾ നുള്ളിത്തിന്ന് എഴുന്നേറ്റ് കൈ കഴുകി .
ഇനിയും ഗോപൂന്റെ അടുത്ത് നിന്നാൽ അവളടുത്ത പണി തരും എന്ന് തോന്നിയ ചെക്കൻ വേഗം ലാപ്പും എടുത്ത് എന്തോ ഫയൽ ചെക് ചെയ്യാനുണ്ടെന്നും പറഞ്ഞ് sit out ലേക്ക് വിട്ടു .

അവളാണെങ്കിൽ അവന് പണികൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ തകർത്തിരുന്നു കഴിച്ചു.

ഗൗരി കോളേജിൽ പോയപ്പോ ഗോപു അമ്മയെ സഹായിക്കാൻ അടുക്കളയിൽ കേറി ….

“ഗോപൂട്ടാ …..അക്കിമോന് ഉച്ചക്ക് ചോറിനു കൂട്ടാൻ എന്താ ഇഷ്ടം .?”

തേങ്ങ ചിരവുകേം തിന്നുകേം ചെയ്യുന്ന ഗോപൂനോട്‌ രാധികമ്മ ചോദിച്ചു .

“ഓ ….ആ കോഴിക്കാട്ടകൂറക്കി എന്തു കിട്ടിയാലും തിന്നോളും .”

ഒക്കെ പറഞ്ഞ് കഴിഞ്ഞാണ് ഗോപൂന് മണ്ടത്തരം മനസ്സിലായേ …

“ന്താ .. ഗോപൂ നീ പറഞ്ഞേ ….കോഴിക്കാട്ട കൂറയോ …?”??

അന്തം വിട്ടുകൊണ്ട് രാധികമ്മ അവളെ നോക്കി ചോദിച്ചു .

“കോഴിക്കാട്ടകൂറയോ അതെന്താ അമ്മാ …..”?

7 Comments

  1. ഞാനും അവരും 2അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ

  2. Pls name that site ❗️

  3. I have already read this story in another site

    1. Pls name that site ❗️

      1. അത് ഒരു app ആണ് ഈ ഒരു ക്ലൂ മാത്രം താരൻ പറ്റുക ഒള്ളു അല്ലെകിൽ author പറയണം

        1. Clue para brw enna

      2. Site nte peru paranjal enikku block kittum

Comments are closed.