Oh My Kadavule 2
Author :Ann_azaad
[ Previous Part ]
“എഴുന്നേറ്റു പോടാ വെട്ടുപോത്തേ …..
കെട്ടാവാനായി .അപ്പഴാ അവന്റൊരു കുട്ടിക്കളി .ആ അക്കീടെ പെങ്ങടെ ജീവിതം കോഞ്ഞാട്ടയാവുമല്ലോ ദൈവമേ ഈ സാധനത്തിനെ കെട്ടിയാൽ .ഇല്ലെങ്കിൽ ഈ കല്യാണം മിക്കവാറും ഞാൻ ക്യാൻസൽ ചെയ്യേണ്ടി വരും .”
“ന്ത് …..?നിങ്ങളെന്തുവാ പറഞ്ഞേ ……
കല്യാണം ക്യാൻസൽ ചെയ്യണം ന്നോ ……
എന്തോന്നിത് ട്രിപ്പോ ……തോന്നുമ്പോ ഫിക്സ് ചെയ്യാനും തോന്നുമ്പോ ക്യാൻസൽ ചെയ്യാനും . മനുഷ്യൻ ആറ്റുനോറ്റ് ഉണ്ടായൊരു കല്യാണമാ….അതെങ്ങാനും ക്യാൻസൽ ചെയ്താൽ ……”
ക്യലിപ്പ് expression ഉം ഇട്ടോണ്ട് ഗൗതം പറഞ്ഞു .
“ചെയ്താൽ നീ എന്തോ ചെയ്യുമെടാ …..”?
“ക്യാൻസൽ ചെയ്താൽ ഞാൻ അവളേം കൂട്ടി ഒളിച്ചോടും അത്രതന്നെ .”?
പെട്ടന്ന് ഇളിച്ചോണ്ട് അവൻ പറഞ്ഞു .
“ഓ ….എന്റെ ദൈവമേ maturity ഒരു ഇത്തിരി പോലും ഇല്ലാത്തൊരു കഴുതക്കാണല്ലോ ഈശ്വരാ 2 ആഴ്ച്ച കഴിഞ്ഞാൽ കല്യാണം .”?
തലയിൽ കൈ വച്ചോണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞു പോയി .
“Enough ..enough …”
??
അച്ഛൻ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപേ ഗൗതം അവിടുന്ന് എഴുന്നേറ്റു പോവാൻ നോക്കിയപ്പോഴേക്കും എന്തിലോ തട്ടി വീഴാൻ പോയി .
നോക്കിയപ്പോ ദോണ്ടേ തറയിൽ ഒരു ഗൗരി .
“നീ എന്തുവാടീ ഇവിടെ വന്നു കിടക്കുന്നെ .?”??
അവൾടെ കിടപ്പു കണ്ടിട്ട് താടിക്കും കൈ വച്ചോണ്ട് ഗൗതം ചോദിച്ചു .
“ദേ …..ഏട്ടാ നിങ്ങളെന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് ,വെറുതെ ഇതിലൂടെ പോയ എന്നെ ഇടിച്ചു നിലത്തിട്ടതും പോരാഞ്ഞ് ഇപ്പൊ കെടന്നു കൊഞ്ചുന്നെ കേട്ടില്ലേ…..”?
“അയ്യോ സോറി …ഞാൻ കണ്ടില്ലായിരുന്നു ..ഏതായാലും എണീറ്റു പോര് .ഇല്ലേൽ അച്ഛൻ ഇപ്പൊ പൂരപ്പാട്ട് തുടങ്ങും .”??
എന്നും പറഞ്ഞോണ്ട് ഗൗതം അവളെയും കൂട്ടി വേഗം അച്ഛന്റെ അടുത്തൂന്ന് മുങ്ങി .
പിന്നെ രണ്ടും പൊങ്ങിയത് അടുക്കളയിലാണ് .
“അമ്മേ ……….ബ്രേക്ക് ഫാസ്റ്റ് എന്താ അമ്മേ
..”
ഗൗതം അവിടെത്തിയപ്പോ തന്നെ ചട്ണി ഉണ്ടാക്കികൊണ്ടിരിക്കുന്ന അമ്മയെ വെറുപ്പിക്കാൻ തുടങ്ങി .
ഗൗരി ആണെങ്കിൽ അമ്മയെ ഹെല്പ് ചെയ്യാനും തുടങ്ങി .
“എടാ ….ചെറുക്കാ ഇവിടെ വന്ന് വെറുപ്പിക്കല്ലേ എന്ന് നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് .എന്നാ ആ നേരം ഒന്ന് സഹായിക്കാൻ തോന്നുന്നുണ്ടോടാ നിനക്ക് .”?
“ഒന്ന് പോയേ അമ്മേ …ഇവിടെ ഇത്രേം പെണ്ണുങ്ങളുള്ളപ്പോ ഞാനെന്തിനാ അമ്മാ വെറുതെ ….”?
“ഓ …..രണ്ടാഴ്ച കഴിഞ്ഞ് അർഷിതചേച്ചി ഇങ്ങോട്ട് വരുമ്പഴും ഇതേ ഡയലോഗ് തന്നെ പറയണേ ഏട്ടാ ……”
“പോടീ …..പോടീ …….ഊതല്ലേ …”
“ഓ ഞാൻ ഊതിയതല്ല ഏട്ടാ വേണെങ്കിൽ എന്തെങ്കിലും പണി വന്ന് ചെയ്തു പഠിക്കാൻ നോക്ക് …..ചേച്ചി വരുമ്പോ ഉപകരിക്കും ….ഇപ്പഴുള്ള പെണ്ണുങ്ങളൊക്കെ ഭയങ്കര പവർ ഫുള്ളാ ……പ്രത്യേകിച്ച് അർഷിത ചേച്ചിക്ക് ഈ സ്വന്തം കാര്യം സ്വയം ചെയ്യാത്തവരെയും ,വൃത്തിയും മെനയും ഇല്ലാത്തവരെയും കണ്ണെടുത്താൽ കണ്ടൂടാത്തതും ആണേ …… അതൊക്കെ ഓർത്താൽ ചേട്ടന് കൊള്ളാം അത്ര തന്നെ .”
ഞാനും അവരും 2അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ
Pls name that site ❗️
I have already read this story in another site
Pls name that site ❗️
അത് ഒരു app ആണ് ഈ ഒരു ക്ലൂ മാത്രം താരൻ പറ്റുക ഒള്ളു അല്ലെകിൽ author പറയണം
Clue para brw enna
Site nte peru paranjal enikku block kittum