നിഷ്കളങ്കതയുടെ കൂക്കിവിളികൾ [Pk] 284

അവൻ ചിലപ്പോൾ സ്വപ്നം കണ്ടു ….ഒരു സിനിമാനടനായി വിലസുന്നത്!. പ്രേമവും കാമവുമെല്ലാം മൊട്ടിട്ട കൗമാര കാലത്തെ

സ്ഥിരതയില്ലാത്ത സ്വപ്നങ്ങളിൽ അവൻ

പല പല ജീവിതരഥങ്ങളും ഓടിച്ചു നടന്നു.

……….ഒരു വശത്ത് ശാസ്ത്ര കൗതുകവും

മറുവശത്ത് സൗന്ദര്യബോധവും അവന്റെ

സ്വപ്നങ്ങളിൽ പലതരം കവിതകൾ നിറച്ചു.

 

……കുഴപ്പമില്ലാത്ത മാർക്കോടെ ദൂരെ എൻജിനിയറിങ്ങിന് ചേർന്നപ്പോഴാണ്

അര മുറുക്കിയുടുത്ത് പഠിപ്പിക്കുന്ന

അച്ചന്റെ ദൈന്യത അവന് മനസിലായത്.

….എങ്ങനെയെങ്കിലും എൻജിനിയറിങ്ങ് എഴുതിയെടുത്ത് ഒരു ജോലി നേടണം…,

എന്ന സ്വപ്നം മാത്രമുള്ള ഒരു ഇരുപത്

വയസുകാരനായി മാറിപ്പോയിരുന്നു പിന്നെ പൊടിക്കുട്ടനെ കാണുമ്പോൾ………!

 

കണ്ടം ക്രിക്കറ്റിന്റെ മായാലോകത്ത്

ചിരിച്ച് കളിച്ച് നടന്ന് ഞാനും ഒരു ജോലി തെണ്ടിയായി വൈകാതെ മാറിയിരുന്നു…..!

കായിക മികവിന്റെ കൂടെ കുറച്ച് സ്വാധീനവുമായി ഞാനങ്ങനെ വടക്കെ അതിർത്തിയിലെ സൈനിക നിരയുടെ

ഏറ്റവും അടിസ്ഥാന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാടിനെ സേവിക്കാൻ

പോയി………..

അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ

വല്ലപ്പോഴും മിന്നായം പോലെ കണ്ട

അവന്റെ ചിരി എനിക്കൊരു നോവായി.

പഠിച്ച ഡിഗ്രിയും കക്ഷത്തിൽ വെച്ച്

അഞ്ചാറു വർഷങ്ങൾ കയറിയിറങ്ങി

ജീവിതത്തിന്റെ പടികളുടെ ചൂടിന്റെ രുചിയറിഞ്ഞ് അദ്ധ്വാനിച്ച് …. അവസാനം കഷ്ടപ്പെട്ട് അവനൊരു ഗൾഫൻ എൻജിനിയറായി മാറി……തന്റെ മുപ്പതാം വയസിൽ……!

 

പിന്നീട്നേരിട്ട് കണ്ടപ്പോൾ ഒരു രക്ഷപ്പെടലിന്റെ

ആശ്വാസച്ചിരിയോടെ അവൻ പലതും

പറഞ്ഞു.പക്ഷെ…, സ്വപ്നങ്ങൾ ‘തിരിച്ച് പറക്കുന്ന നൊമ്പരങ്ങളായി’ മാറിയത്…

രണ്ടാൾക്കും ഒരുപോലെ തന്നെയായിരുന്നു!

 

……….ആശ്വാസജോലിയുടെ സുഖമുള്ള ബുദ്ധിമുട്ടുകളോടെ പുതിയൊരു

ജീവിതം തുടങ്ങിയ രാത്രി മുതൽ അവനും സ്വപ്നം കണ്ടു മോഹിച്ചു തുടങ്ങിയിരുന്നു;

Updated: August 18, 2020 — 1:16 am

15 Comments

  1. തൃശ്ശൂർക്കാരൻ ?

    ????????

    1. അരെ ഓ പങ്കെട്ടൻ

      എന്താ പരിവാടി….
      ഇപ്പൊ ഓണം ഒകെ കൈസ ദാ..
      എല്ലാം അടിപൊളി ഹോഗയാ നാ..

    2. ഹ…ഹ..ഹർഷൻ..?

      ഓണം ഗുദാ ഗവാ ..

      എല്ലായിടത്തും കൊറോണ
      എന്നിട്ടും വെട്ടും കുത്തും!!

  2. Allenkile ethand pusthu nte sceneiloode anu poykkondirikkunnath, athinte idayil koode nostu 😀
    panketta.. ennum thirich povanum, edutha theerumanangalil orennam enkilum mattanam ennum aalochikkunna oru samayam anu school time.. athinum pattiyillenkil plus two aayalum mathi 😀 realityekkal sukham ithokke thanne anu !!
    Kunju katha vayikkan vanna njan ini kuthi irunnu enthokke aalochikkumo aavo !!

    1. ജീവിതം വഴിമുട്ടിയവർക്കും മുന്നോട്ട്
      പോകുന്നവർക്കും, ഗൃഹാതുരത്വം ഒരുപോലെ
      തന്നെ അല്ലേ!?

      വലുതാകുമ്പോൾ ഒരു പാട് കാപട്യങ്ങൾ
      എടുത്തണിയുന്ന നമ്മുടെയെല്ലാം കുട്ടിക്കാലങ്ങൾ എല്ലാം.. ഒരു പോലെ
      തന്നെ ആണല്ലോ!?
      അപ്പോൾ തിരിച്ചു പോവാൻ ആഗ്രഹിച്ച
      ഒരുപാട് പേരെ കണ്ടിട്ടുണ്ട്..അതുകൊണ്ടാ.

      നന്ദി… ആദി?

  3. പങ്കേട്ടാ ഞാൻ 2 വട്ടം കമെന്റ് ചെയ്തു, എന്തോ കാണുന്നില്ല… എന്തായാലും ഒന്നൂടെ നോക്കാം

    1. എന്തോ വരുന്നില്ല, മോഡറേഷനിൽ പോയെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞാൽ വരുവായിരിക്കും…

    2. ഇതൊക്കെ വായിക്കുന്നത് തന്നെ വല്യ കാര്യം
      വാമ്പു..പിന്നെ എന്തിനാ കമന്റ്!
      പറഞ്ഞ് പഴകിയ കാര്യങ്ങൾ എന്തോ
      എന്റെ വക ഇങ്ങനെ ഒന്ന് കുത്തിക്കുറിച്ചു.

      നന്ദി..?

  4. ഒരു കണ്ണാടി എടുത്ത് മുന്നിൽ വെച്ചിട്ട് “നോക്കടാ…നോക്ക്..!!” എന്നു പറയുന്ന പോലെ ഒരു ഫീൽ കിട്ടി..
    അതി മനോഹരമായ എഴുത്ത് കൊയ്‌ലോ അണ്ണാ..ഗംഭീരം?

    1. ശരിയാ…
      വലുതാകുമ്പോൾ കണ്ണാടി പോലെ ഉടയുന്ന
      സ്വപ്നങ്ങളാണല്ലേ നമ്മളിൽ പലർക്കും…

      അപ്പോൾ തോന്നും തിരിച്ചു പോവാൻ!!?
      നന്ദി…?

  5. മധുരമുള്ള ഒരു കാലം ഉണ്ടെങ്കിൽ അത് കുട്ടിക്കാലം ആണെന്ന് വീണ്ടും ഓർമ്മിപ്പിച്ചല്ലേ പങ്കെട്ട…

    ഒരുകാലം ആയിരുന്നു അതൊക്കെ..

    ഇപ്പൊ കുടുംബത്തിന്റെ ബാധ്യതകൾ ആണ്..

    എല്ലാം നോക്കണം..

    ഇപ്പൊ പണി എടുക്കുന്നത് ഇ എം ഐ കൽ അടച്ചു തീർക്കാൻ..

    ഇപ്പോൾ ആണ് ബാല്യകാലത്തിൽ സ്മരണകൾ അയവിറക്കുന്നത്…

    1. ഓർമകൾ ഉണ്ടായിരിക്കേണ്ടേ ഹർഷാ….

      അല്ലെങ്കിലും മധുരമുള്ള ഓർമകൾ മാത്രമേ അവസാനം ബാക്കിയാവു..അല്ലേ!?

      കുട്ടിക്കാലത്ത് ഘട്ടംഘട്ടമായി സ്വപ്നങ്ങൾ
      കണ്ട് ജീവിച്ച് യൗവനത്തിൽ വീണ്ടും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പലരുടെയും
      ചിന്തകൾ കണ്ടപ്പോൾ ചുമ്മാകുത്തിക്കുറിച്ചതാ

      നന്ദി….?

  6. നന്നായി നല്ല അവതരണം.തുടർന്നും എഴുതുക

    1. നന്ദി….. രാജ് .

      കുഞ്ഞു തോന്നലുകൾ …
      കുത്തിക്കുറിച്ചതാ?

Comments are closed.