നിഷ്കളങ്കതയുടെ കൂക്കിവിളികൾ [Pk] 284

“പൈലറ്റാവണേ കൊറേ പഠിക്കണമെ ടാ”

ഒരുമിച്ച് സ്വപ്നങ്ങൾ കണ്ട് എട്ടാം ക്ളാസിലെത്തിലെത്തിയപ്പോഴേക്കും

പഠനമൊക്കെ ഉഴപ്പി….,തിരിയുന്ന ടെന്നീസ് പന്തിന്റെ ഗൂഗ്ളിയുടെ ലഹരിയിലേക്ക് വീണ് … പന്ത് കറക്കിത്തുടങ്ങിയിരുന്ന എനിക്ക് പഠിക്കാനുള്ള താത്പര്യമൊക്കെ പോയിരുന്നു..!

പക്ഷേ, അച്ചനമ്മമാരുടെ കൊച്ച് സ്വപ്നങ്ങൾ മനസിലാക്കിയ അവൻ നന്നായിപഠിക്കണമെന്ന് മനസിൽ കുറിച്ചിരുന്നു… എങ്കിലും ഇടവേളകളിലെ

സ്കൂൾ മൈതാനത്തെ ലഹരികളുടെ കൂട്ടത്തിൽ ഞങ്ങൾ ചിരിച്ചു കളിച്ചു നടന്നു.

കലോൽസവങ്ങളിൽ അവനും, കായിക

മത്സരങ്ങളിൽ ഞാനും….. മുടങ്ങാതെ

പങ്കെടുത്തിരുന്നു.. വല്ല ഗ്രേസ് മാർക്കും

കിട്ടിയാൽ പത്താം ക്ളാസ് കടക്കാം എന്ന

ചിന്തയായിരുന്നു എനിക്ക് പ്രോത്സാഹനം!.

 

സ്കൂളിലെ പടികളോരോന്നും മിടുക്കോടെ ചവിട്ടിക്കയറി പത്താം ക്ളാസിലെ ഗൗരവം

നിറഞ്ഞ ശാസ്ത്ര വിഷയപാഠങ്ങളിൽ മുഴുകിത്തുടങ്ങിയപ്പോൾ അവന് തോന്നി,

പഠിച്ച് പഠിച്ച് ഒരു സയന്റിസ്റ്റാകണം….!

സി വി.രാമൻ തൊട്ട് അബ്ദുൾ കലാം വരെ

അവന്റെ മനസിലെ ശാസ്ത്രീയ തൽപരന് മാതൃകാപുരുഷൻമാരായി………………….

 

പത്താം ക്ളാസ് കഴിഞ്ഞ് ഹ്യൂമാനിറ്റിസ്

ഗ്രൂപ്പിൽ ചേരാൻ മാത്രം വിളി കിട്ടിയ ഞാനും അവനും അങ്ങനെ വേർപിരിഞ്ഞു!

 

ചെറിയ അടിപിടിയും ഓട്ടവും ചാട്ടവും

കളികളുമൊക്കെയായി രണ്ട് വർഷം

ഉഴപ്പി നടന്ന് ഞാൻ മാന്യമായി പ്ളസ്ടു

തോറ്റ് തൊപ്പിയിട്ട് അങ്ങനെ സ്വതന്ത്രമായി കണ്ടം ക്രിക്കറ്റിന്റെ നൂതന സാധ്യതകൾ അന്വേഷിച്ച് നടന്നു………………………..

 

മീശ കിളിർക്കുന്ന കൗമാരത്തിലെ

സയൻസ് ഗ്രൂപ്പിലെ പഠനവും … കലയും സാഹിത്യവുമൊക്കെയായി പുഞ്ചിരിച്ച്,

പെണ്ണിന്റെ വളകിലുക്കത്തിന്റെ മൊഞ്ച്

ആസ്വദിച്ച് നടന്ന പ്ളസ്ടു കൗമാരത്തിൽ

Updated: August 18, 2020 — 1:16 am

15 Comments

  1. തൃശ്ശൂർക്കാരൻ ?

    ????????

    1. അരെ ഓ പങ്കെട്ടൻ

      എന്താ പരിവാടി….
      ഇപ്പൊ ഓണം ഒകെ കൈസ ദാ..
      എല്ലാം അടിപൊളി ഹോഗയാ നാ..

    2. ഹ…ഹ..ഹർഷൻ..?

      ഓണം ഗുദാ ഗവാ ..

      എല്ലായിടത്തും കൊറോണ
      എന്നിട്ടും വെട്ടും കുത്തും!!

  2. Allenkile ethand pusthu nte sceneiloode anu poykkondirikkunnath, athinte idayil koode nostu 😀
    panketta.. ennum thirich povanum, edutha theerumanangalil orennam enkilum mattanam ennum aalochikkunna oru samayam anu school time.. athinum pattiyillenkil plus two aayalum mathi 😀 realityekkal sukham ithokke thanne anu !!
    Kunju katha vayikkan vanna njan ini kuthi irunnu enthokke aalochikkumo aavo !!

    1. ജീവിതം വഴിമുട്ടിയവർക്കും മുന്നോട്ട്
      പോകുന്നവർക്കും, ഗൃഹാതുരത്വം ഒരുപോലെ
      തന്നെ അല്ലേ!?

      വലുതാകുമ്പോൾ ഒരു പാട് കാപട്യങ്ങൾ
      എടുത്തണിയുന്ന നമ്മുടെയെല്ലാം കുട്ടിക്കാലങ്ങൾ എല്ലാം.. ഒരു പോലെ
      തന്നെ ആണല്ലോ!?
      അപ്പോൾ തിരിച്ചു പോവാൻ ആഗ്രഹിച്ച
      ഒരുപാട് പേരെ കണ്ടിട്ടുണ്ട്..അതുകൊണ്ടാ.

      നന്ദി… ആദി?

  3. പങ്കേട്ടാ ഞാൻ 2 വട്ടം കമെന്റ് ചെയ്തു, എന്തോ കാണുന്നില്ല… എന്തായാലും ഒന്നൂടെ നോക്കാം

    1. എന്തോ വരുന്നില്ല, മോഡറേഷനിൽ പോയെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞാൽ വരുവായിരിക്കും…

    2. ഇതൊക്കെ വായിക്കുന്നത് തന്നെ വല്യ കാര്യം
      വാമ്പു..പിന്നെ എന്തിനാ കമന്റ്!
      പറഞ്ഞ് പഴകിയ കാര്യങ്ങൾ എന്തോ
      എന്റെ വക ഇങ്ങനെ ഒന്ന് കുത്തിക്കുറിച്ചു.

      നന്ദി..?

  4. ഒരു കണ്ണാടി എടുത്ത് മുന്നിൽ വെച്ചിട്ട് “നോക്കടാ…നോക്ക്..!!” എന്നു പറയുന്ന പോലെ ഒരു ഫീൽ കിട്ടി..
    അതി മനോഹരമായ എഴുത്ത് കൊയ്‌ലോ അണ്ണാ..ഗംഭീരം?

    1. ശരിയാ…
      വലുതാകുമ്പോൾ കണ്ണാടി പോലെ ഉടയുന്ന
      സ്വപ്നങ്ങളാണല്ലേ നമ്മളിൽ പലർക്കും…

      അപ്പോൾ തോന്നും തിരിച്ചു പോവാൻ!!?
      നന്ദി…?

  5. മധുരമുള്ള ഒരു കാലം ഉണ്ടെങ്കിൽ അത് കുട്ടിക്കാലം ആണെന്ന് വീണ്ടും ഓർമ്മിപ്പിച്ചല്ലേ പങ്കെട്ട…

    ഒരുകാലം ആയിരുന്നു അതൊക്കെ..

    ഇപ്പൊ കുടുംബത്തിന്റെ ബാധ്യതകൾ ആണ്..

    എല്ലാം നോക്കണം..

    ഇപ്പൊ പണി എടുക്കുന്നത് ഇ എം ഐ കൽ അടച്ചു തീർക്കാൻ..

    ഇപ്പോൾ ആണ് ബാല്യകാലത്തിൽ സ്മരണകൾ അയവിറക്കുന്നത്…

    1. ഓർമകൾ ഉണ്ടായിരിക്കേണ്ടേ ഹർഷാ….

      അല്ലെങ്കിലും മധുരമുള്ള ഓർമകൾ മാത്രമേ അവസാനം ബാക്കിയാവു..അല്ലേ!?

      കുട്ടിക്കാലത്ത് ഘട്ടംഘട്ടമായി സ്വപ്നങ്ങൾ
      കണ്ട് ജീവിച്ച് യൗവനത്തിൽ വീണ്ടും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പലരുടെയും
      ചിന്തകൾ കണ്ടപ്പോൾ ചുമ്മാകുത്തിക്കുറിച്ചതാ

      നന്ദി….?

  6. നന്നായി നല്ല അവതരണം.തുടർന്നും എഴുതുക

    1. നന്ദി….. രാജ് .

      കുഞ്ഞു തോന്നലുകൾ …
      കുത്തിക്കുറിച്ചതാ?

Comments are closed.