നിശാഗന്ധി ❤️ 1 [Neethu M Babu] 65

Views : 1693

നിശാഗന്ധി ❤️ 1

Author : Neethu M Babu

 

 

എന്താ നീ ഒന്നും മിണ്ടാത്തത്?..

അവൾ അവനോടായ് ചോദിച്ചു,

ഞാൻ എന്ത് പറയാനാണ് “?.. അവന്റെ മറുപടി..!

“അപ്പൊ നിനക്കെന്നോട് ഒന്നും പറയാനില്ലേ?..
അവളുടെ അടുത്ത ചോദ്യം ഇതായിരുന്നു,,

ഇരുവർക്കുമിടയിൽ നിശബ്‍തയുടെ മൂകത മാത്രം..!
ഒന്നും പറയാനില്ലെങ്കിൽ പിന്നെ കൂടി ചേരൽ എന്തിനു വേണ്ടി ആയിരുന്നു എന്ന് ഇരുവരും മനസ്സിൽ മന്ത്രിച്ചു..

ഞാൻ പോകുന്നു  വീട്ടിൽ തിരക്കും ” അവൾ നടന്നകന്നു,,

” പൊന്നൂ… ” 

അവൻ വിളിച്ചപ്പോൾ കേൾക്കാൻ പക്ഷേ അരികിൽ അവൾ ഉണ്ടായിരുന്നില്ല..
അവന്റെ മനസ് വല്ലാതെ വിഷമിച്ചു,, ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ട് കൂടുന്നുണ്ടായിരുന്നു..
മനസ്സിൽ എന്തൊക്കെയോ ചിന്തിച്ച് അവൻ ബൈക്കെടുത്ത് അവിടെ നിന്നും പോയി..
സന്ധ്യ മയങ്ങിയാണ് അവൻ വീട്ടിൽ ചെന്നത്.. ഉമ്മറപ്പടിയിൽ അവനെയും കാത്ത് അമ്മ നിൽപ്പുണ്ടായിരുന്നു..

നീയെന്താ ഇത്രയും വൈകിയത്?.. താമസിക്കുമായിരുന്നുവെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടാരുന്നോ നിനക്ക്?..”

അവനാകെ ആസ്വസ്‌ഥനായിരുന്നു,, അമ്മയുടെ ഈ ചോദ്യം കൂടി ആയപ്പോൾ ആ ദേഷ്യം വല്ലാതെ ഇരച്ചു കയറി,,

” അമ്മയൊന്ന് നിർത്തുന്നുണ്ടോ..! ഞാൻ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ.. എനിക്കറിയാം പോയതുപോലെ തിരിച്ചു വരാൻ,, വന്നു കേറണ്ട അതിനു മുന്നേ തുടങ്ങിക്കോളും “…

Recent Stories

The Author

Neethu M Babu

7 Comments

  1. നല്ല ഒരു പ്രണയ കഥയുടെ (അതോ തേപ്പിന്റെയോ😁) തുടക്കം
    തുടരൂ

    1. അത് ആണോ പെണ്ണോ 2 പേർക്കും ആകാമല്ലോ wait and see😁

  2. നിധീഷ്

  3. Thudakkam kollam.
    page kooti ezhudhuga

    1. ഇനി ശ്രെദ്ധിക്കാം 😊

  4. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com