നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80

Views : 2943

നിശബ്ദപ്രണയിനി Part 5

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു…ഞാൻ വീണ്ടും അവന്റെ അടുത്ത് ചെന്ന് അവനെ ചൊരണ്ടാൻ  തുടങ്ങി…

 

“ടേയ്.. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയ്.. ഈ റിലേഷൻഷിപ്പ് മാറുവാൻ പോകുന്നു എന്ന് പറഞ്ഞാൽ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട്‌ ചെയ്യുമെന്നാണോ ഉദ്ദേശിച്ചത് ?”…

 

ഇത് പറഞ്ഞപ്പോൾ വൈഷ്ണവിന്റെ മുഖത്തു ചിരി പൊട്ടി… ഞാൻ വീണ്ടും അവനെ നിർബന്ധിച്ചു, അവൻ പറഞ്ഞു..

 

“ഇതങ്ങനെ വെറുതെ പറഞ്ഞു തരാനുള്ളതല്ല…”

 

“ഞാൻ ഉടനെ എന്റെ കൈയ്യിൽ ഉള്ള ഒരു കുപ്പി കളർ വെള്ളം തണുപ്പിച്ചത് അവന്റെ കൈയ്യിൽ കൊടുത്തു എന്നിട്ട് പറഞ്ഞു .. ഇനി പറയാല്ലോ., എന്താ കഥ വേഗം പറയ്…”

 

“നീ ധൃതി വയ്ക്കാതെ ഞാൻ പറയാം.., ഞാൻ പറഞ്ഞു വന്നത് നീയും ആ രണ്ട് പെൺപിള്ളേരും ഇപ്പോ ഫ്രണ്ട്ഷിപ്പ് എന്ന ബന്ധത്തിൽ ആണ് പോകുന്നത് ആ ബന്ധം അവർ മാറ്റുവാൻ ആഗ്രഹിക്കുന്നു…”

എന്ന് വച്ചാൽ?ഞാൻ ആകാംക്ഷയോടെ ചോദിച്ചു…

എന്നുവച്ചാൽ ആ രണ്ടുപേരും നിന്നെ മത്സരിച്ചു പ്രേമിക്കുന്നു അല്ലെങ്കിൽ പ്രേമിക്കാൻ ആഗ്രഹിക്കുന്നു… ”

 

ഞാൻ ഞെട്ടാലോടെയാണ് അത് കേട്ടത് ദേവികയുടെ കാര്യത്തിൽ ഞാൻ ഏതാണ്ട് ഉറപ്പിച്ച കാര്യമാണെങ്കിലും അനുവിന്റെ മനസ്സിൽ ഇങ്ങനൊരാഗ്രഹം ഉണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല

 

“നീയെന്താടാ ആലോചിക്കുന്നത്?…. “അവൻ എന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു…

 

“ഡാ ഇനിയിപ്പോ എന്താ ചെയ്യുക?ഞാൻ ദയനീയ ഭാവത്തിൽ അവനെ നോക്കി…

അവൻ വിജയഭാവത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു..

 

“രണ്ടുദിവസം മുന്നേ എന്തായിരുന്നു നിന്റെ അറുമാദിപ്പ്., അന്നേ ഞാൻ വിചാരിച്ചതാ ഇത് സോൾവ് ചെയ്യാൻ നീ എന്റടുത്തു വരുമെന്ന് ….

ശരി.. ഇത് ഞാൻ ശരിയാക്കിത്തരാം പക്ഷെ ഫുൾ പറഞ്ഞു തരില്ല ചീറ്റിപ്പോയാൽ അത് എന്റെ ഐഡിയ ആണെന്ന് പറഞ്ഞു നീ എന്നെ തെറിവിളിക്കും…”അവൻ തുടർന്നു

Recent Stories

The Author

ശങ്കർ പി ഇളയിടം

8 Comments

  1. ❤️❤️

  2. Adipoli
    Baki vegam poratte kazhinga thavanathekkal pages kuravayirunnallk

  3. ഒന്നും നോക്കണ്ട അവനെ വലിച്ചു കീറി ആ നടേൽ ഒട്ടിച്ചോ …
    എന്നാലും ആരാ ആ നിശബ്ദ🖋️🤔🤔🤔🤔

  4. 💞💞💞💞💞💞💞

  5. അതുൽ കൃഷ്ണ

    🌹🌹

    1. അതുൽ കൃഷ്ണ

      ഹോ!!! കുറേ കാലത്തിന് ശേഷം……

      💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com