നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80

പ്രിൻസി ലാലുവിനെ വിളിച്ചു വരുത്തി ലാലു ആദ്യം കുറ്റം നിഷേധിച്ചെങ്കിലും അനു കണ്ടു എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കുറ്റം സമ്മതിച്ചു…

കാര്യം അപ്പോഴാണ് മനസ്സിലായത് ഇതിന്റെ പിന്നിൽ ആ തരികിട സാബു ആണ്.. മുൻപ് ഗ്രൗണ്ടിൽ വച്ചു ദേവികയെ ഞാൻ രെക്ഷപ്പെടുത്തി വിട്ടതിന് എന്നെ ഒന്നും ചെയ്യാൻ പറ്റാത്തതിന് പ്രതികാരം തീർക്കുവാൻ ശ്രമിച്ചതാണ്.. എന്നാൽ പ്രിൻസി ലാലുവിന് ഒരു താക്കീത് മാത്രമാണ് കൊടുത്തത് ., ഒപ്പം വ്യക്തിപരമായ വൈരാഗ്യം തീർക്കുവാൻ പെൺകുട്ടികളെ കരുവാക്കരുത് എന്നൊരു ഉപദേശവും കൊടുത്തു…

ഈ സംഭവത്തിന്‌ ശേഷം എനിക്ക് എന്റെ ചങ്കതിമാരോടുള്ള ഇഷ്ടം നൂറ് മടങ്ങായി കൂടി എന്നാൽ ഇത്തരം സംഭവങ്ങൾ പലരിലും അസൂയ ഉളവാക്കി തുടർന്ന് നടന്ന സംഭവങ്ങൾ ഇതിന് അടിവരയിടുന്നു…

 

കോളേജ് ഗ്രൗണ്ടിൽ ജൂനിയർ -സീനിയർ സ്റ്റുഡണ്ട് വക മുട്ടൻ ഒടക്ക്  നടക്കുന്നു തൊട്ട് മുന്നത്തെ ആഴ്ച നടന്ന അടിപിടിയിൽ കുറെ പേര് ഹോസ്പിറ്റലിൽ ആയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല… ഫസ്റ്റ് ഇയറും തേർഡ് ഇയറും തമ്മിലാണ് ഒടക്ക്.. ഒടുവിൽ ക്രിക്കറ്റ്‌ മാച്ച് കളിക്കാൻ പരസ്പരം വെല്ലുവിളിച്ചു സംഗതി കളിച്ചു ജയിക്കാനൊന്നുമല്ല., കളിക്കിടയിൽ എന്തെങ്കിലും കാരണം പറഞ്ഞു സീനിയർ പിള്ളേർക്ക് ഫസ്റ്റ് ഇയറിനെ തല്ലണം അതിനാണ് ….

 

 

കളി തുടങ്ങി സെക്കന്റ് ബാറ്റിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അടി തുടങ്ങി…ഫസ്റ്റ് ഇയർ പയ്യൻ എറിഞ്ഞ ബോൾ സീനിയർ താരത്തിന്റെ താരത്തിന്റെ ദേഹത്ത് കൊണ്ടു അതാണ് കാരണം പറഞ്ഞത് പോരെ പുകിൽ… അടിയെന്ന് പറഞ്ഞാൽ മുട്ടനിടി… ബോൾ എറിഞ്ഞവനും ടീമും അടികൊണ്ട് ഓടി…

 

ഗ്രൗണ്ടിനപ്പുറത്ത് കുറച്ച് താഴെയായി റബ്ബർ പുരയിടം ആണ് അടികൊണ്ടവർ ആ പുരയിടം വഴി ഓടി അധികദൂരം ഓടും മുന്നേ മാറ്റവന്മാർ അവനെ തൂക്കി…ഇപ്പോൾ കൂട്ടയടി നടക്കുകയാണ് എല്ലാവർക്കും അടി അങ്ങോട്ടും ഇങ്ങോട്ടും കൊള്ളുന്നുണ്ട്..

8 Comments

  1. ❤️❤️

  2. Adipoli
    Baki vegam poratte kazhinga thavanathekkal pages kuravayirunnallk

  3. ഒന്നും നോക്കണ്ട അവനെ വലിച്ചു കീറി ആ നടേൽ ഒട്ടിച്ചോ …
    എന്നാലും ആരാ ആ നിശബ്ദ?️????

  4. അതുൽ കൃഷ്ണ

    ??

    1. അതുൽ കൃഷ്ണ

      ഹോ!!! കുറേ കാലത്തിന് ശേഷം……

      ???

Comments are closed.