”ലിറ്റിൽ നോളജ് ഈസ് എ ഡെൻജെറസ് തിങ്” എന്ന് കേട്ടിട്ടുണ്ടോ നീ?…”
“എന്ന് വച്ചാൽ..?”
“എന്ന് വച്ചാൽ മുറി വൈദ്യം ആളെക്കൊല്ലുമെന്ന് സാരം..”
“ഒന്നും മനസ്സിലായില്ല….തെളിച്ചുപറ..”
“പറയാം..അല്പജ്ഞാനം അപകടം വരുത്തുമെന്ന്.”…
“ഓ ആരാണ് ആ അല്പജ്ഞാനി? “…അവൾ സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി..
“സംശയിക്കണ്ട അത് ഞാൻ തന്നെ..” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.., പിന്നെ നീയെനിക്കൊരു ഉപകാരം ചെയ്യണം ഞാൻ പറഞ്ഞു.
“എന്തുപകാരം?നീ പറഞ്ഞാൽ ഞാൻ എന്ത് വേണേലും ചെയ്യും…”
“അങ്ങനെ എന്ത് വേണേലും ചെയ്യണ്ട!!!”ഞാൻ തുടർന്നു…
“ദയവു ചെയ്ത് നീ നേരത്തെ പറഞ്ഞ ആ ബുക്കിന്റ കാര്യം ഇനി ആരോടും ചോദിക്കരുത്!!., മാത്രവുമല്ല നമ്മളുതമ്മിൽ ഈ ബുക്കിന്റെ പേരിൽ നടന്ന സംസാരം ആരുമറിയരുത്.. പ്ലീസ്… ഇതെന്റെയൊരു അപേക്ഷയാണ്…”
“ശരി!! നീയിത്രയും കേണ് പറഞ്ഞത് കൊണ്ട് ഞാൻ ആരോടും പറയുന്നില്ല.. പക്ഷെ നീയതിന്റെ കാരണം കൂടി പറയണം…”
“നീ വീണ്ടും കറങ്ങിത്തിരിഞ്ഞു ആ വിഷയത്തിൽ
തന്നെ വന്നോ?… ശരി മറ്റൊരവസരത്തിൽ ഞാനത് പറഞ്ഞു തരാം .. ഇനി രാഹുൽ ആ ബുക്ക് വേണോന്ന് ചോദിച്ചു നിന്റെ അടുത്ത് വന്നാൽ നീ എന്ത് പറയും?…”എന്ത്
ചെയ്യണം?അവൾ തിരിച്ചു ചോദിച്ചു..”
“എടീ..അത് വേണ്ടാന്ന് പറയണം..
താങ്ക്സ്….
മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️
താങ്ക്സ് ബ്രോ…
?????
❤
❤️❤️
Kollaam bro
Thankz…