നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

നാട്ടിലെ കളിക്കാൻ വരുന്ന പിള്ളേരെല്ലാം അവനിൽനിന്ന് ഉപദേശം സ്വീകരിക്കാറുണ്ട് .. അവന്റെ വീരസാഹസിക കഥകൾ കേൾക്കുവാൻ പിള്ളേരെല്ലാം ചുറ്റും കൂടാറുണ്ട്.. എന്നാൽ ഇതെല്ലാം പുളുവാണെന്ന് പറഞ്ഞു ഞാൻ മാത്രം അവനെ കളിയാക്കും.. എന്റെ ഒട്ടുമിക്ക  കഥകളും ഞാൻ അവനോടു പറഞ്ഞട്ടുണ്ട്., കൂട്ടത്തിൽ ബസ്സിൽ വച്ചുണ്ടായ സംഭവങ്ങൾ പറഞ്ഞപ്പോൾ അവൻ എന്നെ ശകരിക്കുകയാണുണ്ടായത്….

 

കൈവന്ന അവസരം മുതലാക്കാത്ത ഞാൻ വിഡ്ഢിയാണെന്നാണ് അവന്റെ പക്ഷം…

ഞാൻ അതിനെ എതിർത്തു., ഞാൻ പറഞ്ഞു നീ അങ്ങനെ ആവും പക്ഷെ കൊടുക്കുന്ന വിശ്വാസത്തെ തകർത്തുകൊണ്ട് കിട്ടുന്ന ഒരു സുഖവും എനിക്ക് വേണ്ട…, എന്റെ സുഹൃത്തുക്കൾ എന്നെ വിശ്വസിക്കുന്നു ആ വിശ്വാസം സംരക്ഷിക്കുവാൻ ഞാൻ ബാദ്ധ്യസ്ഥനാണ്..

”ഓ..നീയും നിന്റൊരു വിശ്വാസവും നടക്കട്ടെ

നടക്കട്ടെ ”..

 

ഇതും പറഞ്ഞ് അവൻ ഗ്രൗണ്ടിലേക്ക് നടന്നു.

ഞാൻ പടിക്കെട്ടിൽ ഇരുന്ന് അവൻ പറഞ്ഞതിനെപ്പറ്റി ചിന്തിച്ചു … എനിക്ക് മേലുള്ള അവളുമാരുടെ വിശ്വാസത്തിനുപുറത്താണ് ഞങ്ങളുടെ സൗഹൃദം മുന്നോട്ടു പൊയ്കൊണ്ടിരിക്കുന്നത് ഇവൻ പറയുംപോലെ മുതലെടുപ്പ് നടത്തിയാൽ മാനവും പോകും ഫ്രണ്ട്ഷിപ്പും പോകും… ഇങ്ങനങ്ങു പോയാൽ മതി!!!

 

ഞാൻ ഗ്രൗണ്ടിലേക്കിറങ്ങി

കളിയുടെ ഇടവേളകളിലൊക്കെ അവൻ എന്റെ അടുത്തുവന്ന് ഓരോന്ന് ചിക്കിചികഞ്ഞു ചോദിച്ചുകൊണ്ടിരുന്നു., എന്റെ സുഹൃത്തുക്കൾക്ക് എന്നോടുള്ള വിശ്വാസവും സ്നേഹവുമെല്ലാം ഓരോരോ സംഭവങ്ങളിലൂടെ ഞാൻ വിവരിച്ചുകൊടുത്തു..

8 Comments

  1. ശങ്കർ പി ഇളയിടം

    താങ്ക്സ്….

  2. മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️

    1. ശങ്കർ പി ഇളയിടം

      താങ്ക്സ് ബ്രോ…

  3. ❤️❤️

    1. ശങ്കർ പി ഇളയിടം

      Thankz…

Comments are closed.