“ശരി.. എനിക്കറിയില്ല നീ വായിച്ചെങ്കിൽ നീ പറ എന്താണ് ആ ബുക്കിൽ ഉള്ളത് കേൾക്കട്ടെ…”
ഞാൻ ആകെ പരിഭ്രമിച്ചുപോയി എന്റെ പരിഭ്രമം കണ്ട് അവൾ പറഞ്ഞു
“നീ മുങ്ങാൻ നോക്കണ്ട… അപ്പൊ നീ അത് വായിച്ചുണ്ടല്ലേ…”
ഞാൻ ആകെ ചിന്താകുഴപ്പത്തിലായി..ബുക്കിലെ വിഷയമെങ്ങാനും ഇവളോട് പറഞ്ഞാൽ ഇവളത് ബാക്കി രണ്ടെണ്ണത്തിനോട് പറയും., ഞാനാകെ നാറും… എന്റെ ഫുൾ ഇമേജ് നഷ്ടപ്പെടും..
ഇവളെ ഞാൻ എങ്ങനെ ഒഴിവാക്കും?
ഒടുവിൽ ഞാൻ പറഞ്ഞു…
” എടീ അതങ്ങനെ ചുരുക്കിപ്പറയാവുന്ന കഥയല്ല വേറെമാതിരി ആണ് പറയാൻ പറ്റില്ല …”
“വേറെ മാതിരിയോ? അതെന്ത് കഥ ..”
“ആ കഥ ആണ്പിള്ളേര് പെൺപിള്ളേരോട് പറയാൻ പാടില്ല പ്രത്യേകിച്ച് നിന്നോട് ഒട്ടും പറയാൻ പറ്റൂല്ല…”
“നീ എന്തോന്നാ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല അവൾ നിന്ന് ചിണുങ്ങി…”
അപ്പോൾ രാഹുൽ പറഞ്ഞതോ ഇത് അറിയേണ്ട കാര്യമാണെന്ന്..
“ആ അവൻ അങ്ങനെ പലതും പറയും അത് കേൾക്കാൻ നിന്നാൽ നീ ബുദ്ദിമുട്ടും…അല്ലെങ്കിൽ തന്നെ നിനക്കിത്തിരി ഇളക്കം കൂടുതലാണെന്നാണ് പൊതുവെ സംസാരം…”
“ഓ ഞാനിനി നിന്നോട് ചോദിക്കുന്നില്ല പോരെ…”
“അപ്പോൾ നീ അവനോടു ചോദിക്കും അല്ലേ? എടീ ഇതൊക്കെ ഈ പ്രായത്തിൽ ചോദിക്കേണ്ട കാര്യങ്ങൾ അല്ല…നിനക്കീ വക ചോദ്യങ്ങളേ ഉളളൂ ചോദിക്കാൻ…?”
“ഒരു ബുക്കിനെപ്പറ്റി ചോദിച്ചതിനാണോ നീ ഇത്രേം ചൂടാവുന്നത്?അപ്പൊ ഏത് പ്രായത്തിലാ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുക?…”
“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല…നീ അരിവും മൂലയും കേട്ട് ഓരോ പൊട്ട ചോദ്യവും ചോദിച്ചു വരും മനുഷ്യനെനാണം കെടുത്താൻ…”
താങ്ക്സ്….
മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️
താങ്ക്സ് ബ്രോ…
?????
❤
❤️❤️
Kollaam bro
Thankz…