നിശബ്ദപ്രണയിനി Part 4
Author : ശങ്കർ പി ഇളയിടം
[ Previous Part ]
എവിടെപ്പോയിരിക്കും? തൊട്ടു മുൻപ് ബസ്സിലും ബസ്സിൽ നിന്നിറങ്ങുമ്പോഴും എല്ലാം വിടാതെ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നല്ലോ… ഞാൻ പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചു. അധികം അന്വഷിക്കേണ്ടി വന്നില്ല തൊട്ടപ്പുറത്തായി ചെറിയൊരു പാറക്കെട്ടും അതിലൂടെ ഒഴുകുന്ന ഒരു ചെറിയ കാട്ടരുവിയും ഉണ്ട്., അതാ അവൾ തൊട്ടരുകിൽ അവനും ഉണ്ട് …
അവനെന്നു പറഞ്ഞത് രാഹുലിനെ ആണ് എന്റെ ക്ലാസ്സ്‌മേറ്റ് ആണ് ഇവന്റെ ക്യാമറയിൽ ആണ് നേരത്തെ ഞങ്ങൾ ഫോട്ടോ എടുത്തത് സംഗതി എന്റെ അടുത്ത ചങ്ങാതി ആണെങ്കിലും അവളോടൊപ്പം ഇരുന്നുള്ള അവന്റെ ഫോട്ടോ പിടുത്തം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല…മുൻപേ തന്നെ അവന്റെ കൊഡാക് ക്യാമെറയിൽ കുറെ ഫോട്ടോസ് എടുത്തിരുന്നു ഒരു റോളിൽ 90ഫോട്ടോസ് വരെ എടുക്കാം. ആ റോൾ തീരുമ്പോൾ അവന്റെ ഫോട്ടോ പിടുത്തവും നിൽക്കും എന്ന് ഞാൻ ആശ്വസിച്ചു..
തൊട്ട്മുന്നേവെള്ളച്ചാട്ടത്തിനടുത്തുവച്ചുണ്ടായ ഒരു സംഭവം എന്റെ മനസ്സിലൂടെ കടന്നുവന്നു.. പെട്ടെന്ന് അവർ ഫോട്ടോ എടുപ്പ് നിർത്തി എന്റെ അടുത്തേയ്ക്ക് വന്നു പിന്നെ എന്നോടൊപ്പം നിന്നും അവൾ ഫോട്ടോ എടുത്തു അങ്ങനെ നല്ല കുറെ ഓർമ്മകൾ സമ്മാനിച്ചു ആ ദിവസവും കടന്നുപോയി….
പിറ്റേന്ന് വൈകുന്നേരം… ഞാൻ സ്ഥിരമായി വീടിനടുത്തുള്ള ഒരു ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുവാൻ പോകാറുണ്ട് അവിടെവച്ച് കോളേജിലെ എന്റെ രക്ഷകൻ വൈഷ്ണവിനെ ഞാൻ സ്ഥിരമായി കാണാറുണ്ട്. അവൻ ഇയർഔട്ട് ആയത് കൊണ്ട് ഇപ്പോൾ കോളേജിലെ കഥകൾ അറിയാൻ സ്ഥിരമായി എന്നോട് കാര്യങ്ങൾ തെരക്കാറുണ്ട്. അവൻ സ്കൂളിലും കോളേജിലും അത്യാവശ്യം നല്ല കോഴി ആയിരുന്നു..
താങ്ക്സ്….
മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️
താങ്ക്സ് ബ്രോ…
?????
❤
❤️❤️
Kollaam bro
Thankz…