നിനക്കായ് 24 1615

Views : 8953

എങ്ങോട്ടാ ഇനിയുള്ള യാത്ര പരോൾ കഴിയും വരെ ?..

അറിയില്ല ഭൂമി പരന്നു കിടക്കുകയല്ലെ അമ്മാവാ..,

നിനക്ക് നിന്റെ ഭാര്യ മിനിയെ കാണേണ്ട ?..

എന്തിന് ?.. ഞാൻ പോയിരുന്നു ആ വീട്ടിൽ ഇന്നലെ,,

അവൾ സന്തോഷായി ജീവിക്കുക അല്ലെ പുതിയ ഭർത്താവും കുഞ്ഞുമൊക്കെ ആയി …
അവള് ജീവിക്കട്ടെ ,,,,

രാഹുൽ കണ്ടോ അവളെ അവിടെ ?… ചോദ്യം അമ്മായിയുടെ ആയിരുന്നു..

ഇല്ല കുളിക്കുക ആണെന്നാ പറഞ്ഞത് ,,

രാഹുൽ ഇപ്പോഴും കഥ അറിയാതെ ആടുക ആണല്ലോ ഇതിന് ഒരു മാറ്റം വരുത്താൻ ആയില്ലെ ?..
അമ്മാവൻ ശബ്ദ്ദം ഉയർത്തി ചോദിച്ചു …..,,

അമ്മാവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് ഞെട്ടി ഇരിക്കുന്ന എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ശബ്ദ്ദം കേട്ടു….,,

തിരിഞ്ഞു നോക്കിയ ഞാൻ ആ കാഴ്ച്ച വിശ്വസിക്കാൻ ആവാതെ നോക്കി നിന്നു…,

മിനി !!!!

ഭക്ഷണം…
സെല്ലിന്റെ അടിയിൽ കൂടെ പ്ലെയിറ്റ് തള്ളി കൊണ്ട് ഒരു പോലീസുക്കാരൻ വിളിച്ചു പറഞ്ഞു …,

രാത്രിയിൽ ഫുഡ് സെല്ലിനകത്താണ് തരാറുള്ളത് …,

********* ********** ********

ആശുപത്രിയിൽ രോഗികളെക്കാൾ കൂടുതൽ പത്രക്കാരും ക്യാമറകണ്ണുകളും പോലീസും ഒക്കെ ആയി രാത്രി ആയിട്ടും വലിയൊരു കൂട്ടം തമ്പടിച്ചിരിക്കുന്നു…,,

അതിനിടയിൽ കൂടി ഒരു യുവതി ചുറ്റുമുള്ളത് ഒന്നും ശ്രേദ്ദിക്കാതെ icuവിന് അടുത്തുള്ള മുറിയിൽ കയറി,,
അവൾക്ക് പിന്നാലെ രണ്ടു യുവാക്കളും ..

ഞങ്ങൾ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് യുവാക്കൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി…,,

സൂപ്രണ്ടിനെ നോക്കി നിന്നു അവർ ..
പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ അയാൾ icuവിന് മുന്നിൽ ഇരുന്ന് വെപ്രാളപ്പെട്ടു കൊണ്ടിരുന്നു..,,
ഓരോരുത്തരും ഫോണിൽ എന്തൊക്കെയോ സംസരിക്കുന്നു ..,,

സാർ… താങ്കൾ ഇവിടെ ഇങ്ങനെ ഇരുന്ന് വിഷമിക്കാതെ വരൂ ആ റൂമിലേക്ക് മാറി ഇരിക്കാം…,,
ആ യുവാക്കാൾ അടുത്ത് വന്ന് കൊണ്ട് പറഞ്ഞു…,,

സുപ്രണ്ടിനും തോന്നി ഇനി ഇവിടെ ഇരുന്നാൽ താൻ തളർന്നു വീഴും ..,,
രാഷ്ട്രീയ നേതാക്കളെ ചോദ്യവും സഹതാപവും കണ്ടു മടുത്തു കുറഞ്ഞ നേരം കൊണ്ട് …

അയാൾ ഭാര്യയെയും കൂട്ടി യുവാക്കൾ കാണിച്ചു കൊടുത്തു റൂമിലേക്ക് വിശ്രമത്തിനായി നടന്നു…,,

പിന്നാലെ വന്ന മറ്റു ആളുകളെ യുവാക്കൾ തടഞ്ഞു… വിശ്രമത്തിന് തടസം ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് ….,,

സൂപ്രണ്ടും ഭാര്യയും റൂമിൽ കയറിയതും വാതിൽ അടഞ്ഞു ലോക്ക് ആയി ,,

ചെറിയൊരു പരിഭ്രമത്തോടെ സൂപ്രണ്ടും ഭാര്യയും വാതിൽ ചാരി നിൽക്കുന്ന അവളെ നോക്കി …,,

ഒരു യുദ്ധത്തിന് എന്ന പോലെ അവൾ അവർക്ക് മുന്നിലേക്ക് നടന്നു പറഞ്ഞു…,

ദൈവത്തിന്റെ മാത്രം ഇടപെടലാണ് ഈ കൂടി കാഴ്ച്ച ,,
വിഷമം ഉണ്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായതിൽ നിങ്ങൾക്കല്ല ട്ടോ ,, നിങ്ങളുടെ മകൾക്ക് ..,

എന്ന് കരുതി ദൈവം നൽകുന്ന അവസരം മനുഷ്യരായ നമ്മൾ കൃത്യ സമയത്തിന് ഉപയോഗിക്കണം വേണ്ടേ സാർ ?…

എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാതെ സൂപ്രണ്ട് ഭാര്യയുടെ കൈ പിടിച്ചു കൊണ്ട് പിന്നോട്ടേക്ക് നീങ്ങി നിന്നു
അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അഗ്നി……

തുടരും ……

Recent Stories

The Author

സി.കെ.സാജിന

1 Comment

  1. Good one

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com