നിനക്കായ് 10 1627

Views : 13200

ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,

ഉപ്പ അപകടത്തിൽ പെട്ട്
പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…

ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട്
ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,

അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,

ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്….

ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ
അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,

അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,

പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ….

ഇയാളെന്താ പഠിത്തം നിർത്തിയത് ?.

പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട്
ഫ്ലാറ്റിന് അടുതാണ് ,

അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..

ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .

അനിയത്തിമാർ ഒരാൾ
മൂന്നാം ക്ലാസിലും മറ്റൊരാൾ ആറിലും ആണ് പഠിക്കുന്നത് ,

നേരം ഇരുട്ടി തുടങ്ങി അനുവിന് പോവണ്ടേ വിശേഷങ്ങൾ ഒരുപാട് ഉണ്ട് പറയാൻ ,, ഇപ്പൊ ഇത്രയും മതി ,
അതും പറഞ്ഞവൾ എണീറ്റു

ശരിയാണ് ഇനിയും വൈകിയാൽ വീടെത്താൻ വൈകും , ഞാനും അവളും കാന്റിനിൽ നിന്നും ഇറങ്ങി ,,,

ഇത്ര ദൂരെ നിന്നാണോ ഹംന എന്റെ വീട്ടിലേക്ക് വന്നത്
?..

എനിക്ക് ഭയങ്കര കൊതി തോന്നി അനുവിന്റെ ഉമ്മച്ചിയെയും ഇത്തുവിനെയും കാണാൻ ,,

അപ്പൊ എന്നെ കാണാൻ തോന്നിയില്ലെ ?.
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു ,,

അത്രയും നേരം ഇല്ലാതിരുന്ന ഒരു നാണം ആ മുഖത്ത് സായംസന്ധ്യയുടെ അസ്തമയ ചുവപ്പ് പോലെ ഹംനയുടെ കവിളിൽ ഞാൻ വ്യക്തമായി കണ്ടു ,,

Recent Stories

The Author

സി.കെ.സാജിന

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com