നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 3808

മതി സംസാരിച്ചത് വാ പോകാം…

ഇനിയും സംസാരിച്ചിരുന്നാൽ നിങ്ങൾക്ക് വേറെ ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല ബാക്കിയുള്ള ദിവസങ്ങളിൽ…

 

പെങ്ങൾ അതിനിടയിൽ ഒരു കൗണ്ടർ അടിച്ച് കേറ്റാൻ നോക്കി…

ഞാൻ ആകെ ചമ്മി റൂമിൽ നിന്നും പുറത്തിറങ്ങി…

പൂർണ്ണ തൃപ്തിയോടെ തന്നെ ആയിരുന്നു ഞാൻ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയത്…

പോരുമ്പോൾ എന്നെ നോക്കി അവൾ… വീടിന്റെ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു…

 

കാറിൽ കയറുന്നതിനു മുമ്പ് ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരി തൂകി… ഇനി നീയെൻ ജീവിത സഖി എന്നപോലെ…

അവൾക്ക് എന്റെ നമ്പർ പോലും കൊടുക്കുവാൻ സാധിച്ചില്ല…

 

തിരിച്ചുപോരുമ്പോൾ കാറിൽ നിന്നും ഞാൻ ഇത്താത്ത യോട് പറഞ്ഞു…

ഇത്ത ഞാൻ അവൾക്ക് എന്റെ നമ്പർ പോലും കൊടുത്തിട്ടില്ല…

 

അതിന് അവളെ നിനക്ക് ഇഷ്ടപ്പെട്ടോ…

ഞങ്ങളോട് നീ ഒന്നും പറഞ്ഞിട്ടില്ലല്ലോ…

ആദ്യം നിനക്ക് അവളെ ഇഷ്ടപ്പെട്ടു അതുപോലെ അവൾക്ക് നിന്നെയും ഇഷ്ടപ്പെട്ടിട്ടല്ലേ നമ്പർ ഒക്കെ കൊടുക്കേണ്ട ആവശ്യമുള്ളൂ…

ഞാൻ ശരിക്കും വല്ലാത്തൊരു പെടൽ ഇത്താത്ത യുടെ മുന്നിൽ പെട്ടു…

 

അതിനെന്താ നിങ്ങൾ എല്ലാകാര്യങ്ങളും ഉറപ്പിച്ചു വച്ചതല്ലേ പിന്നെ ഇപ്പൊ എന്താ പ്രശ്നം…

ഒരു പിടിവള്ളി കിട്ടിയ പോലെ ഞാൻ ഇത്താത്തയോട് മറുചോദ്യം ചോദിച്ചു…

ഇത്ത പിന്നെ ഒന്നും പറഞ്ഞില്ല…

നമ്പർ ഒക്കെ എന്റെ കയ്യിൽ ഉണ്ട് ഏതായാലും വീട്ടിലേക്ക് എത്തട്ടെ…

അവർക്കും നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് വിളിച്ചു സംസാരിക്കാം…

 

നമുക്ക് സംസാരിക്കേണ്ട…

ഞാൻ സംസാരിക്കാം….ഞാൻ എന്റെ പെങ്ങൾക് മറുപടി കൊടുത്തു…

അളിയൻ മുന്നിൽനിന്നും ചിരിക്കാൻ തുടങ്ങി…

നിനക്ക് അങ്ങനെ തന്നെ വേണം…നിനക്ക് അങ്ങനെ തന്നെ വേണം നിന്റെ അനിയൻ അല്ലെ…

 

മോളെ ആയിഷ… നിസാർ അവളുടെ മൊഞ്ചിൽ വിണു പോയിട്ടുണ്ട് മോളെ…

അതിന് ഞാനൊരു ഇളിഞ്ഞ പുഞ്ചിരി അളിയന് നൽകി…

പിന്നെ വീടുകാണാൻ വരലും നിശ്ചയവും എല്ലാം പെട്ടെന്നായിരുന്നു…

 

അതിനിടയിൽ പാതിരാത്രി ഞാൻ പകലാക്കി രാവിലെ വരെ… സുബഹി ബാങ്ക് കൊടുക്കുന്നതു വരെ ഞാനവളോട് കുറുകി കൊണ്ടിരുന്നു…

47 Comments

  1. Nannayittund bro.

  2. ith njn pandu vayicha kathaya prenaya novalil, athil avasana bagam avan sulfiye sikarikunund

  3. ഹീറോ ഷമ്മി

    എഴുതിയും വായിച്ചും…. മുഖമില്ലാത്തവരുടെ ഈ ലോകത്തും(virtual world)…. ഭാവിയിൽ വിസ്മയപ്പെടുത്തുന്ന നോവലുകളും ചെറുകഥകളുമായി വ്യക്തമായ മുഖവുമായി യഥാർത്ഥ ലോകത്തും നിറഞ്ഞുനിൽക്കാനും… എന്നെ പോലെ ഉള്ള എളിയ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു കരയിച്ചും…. ഇനിയും ഒരു നൂറുകൊല്ലം ദീർഗായുസോടെ ഇതിനേക്കാൾ പ്രസന്നവാനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞങ്ങളുടെ പ്രിയ നൗഫു ബ്രോക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള ജന്മദിനാശംസകൾ…❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ഷമ്മി ???

  4. രാഹുൽ പിവി

    എഴുത്തിൻ്റെ ഇടയിൽ അപരാജിതൻ വന്നോ എന്ന് നോക്കാൻ വന്നതാണ്.അപ്പൊ വന്നില്ല എങ്കിൽ പിന്നെ നൗഫു അണ്ണൻ്റെ വായിക്കാത്ത ഒരു കഥ വായിക്കാം എന്ന് കരുതി വായിച്ചതാണ്.പണി പാളി✨

    അവര് ചെയ്തത് തെറ്റ് തന്നെയാണ്.എന്നാലും അവർ എന്തുകൊണ്ട് ചെയ്തു എന്ന് നേരത്തെ ചോദിക്കാമായിരുന്നു.ആടുകൾ തമ്മിൽ പോരാടുമ്പോൾ ഇടയിൽ ചെന്നായ വന്ന് ചോര കുടിക്കാൻ നോക്കും.അതുപോലെയാണ് ഇതിലെ നൗഫൽ വന്നത്.സത്യം പറഞ്ഞാല് അവര് പോയി എന്ന് കേട്ടപ്പോൾ മരിച്ചു എന്ന ടെൻഷൻ ആയിരുന്നു.ഇങ്ങനത്തെ പണി ആകുമെന്ന് കരുതിയില്ല?

    വില്ലന് ഇടാൻ പറ്റിയ പേര് തന്നെ ഇട്ടല്ലോ.എന്തായാലും അവസാനം സുൽഫത്തിനോട് ക്ഷമിക്കുന്ന ഭാഗം കൂടെ കാണിക്കാമായിരുന്നു.കൂടുതൽ പറയാൻ പറ്റുന്നില്ല.എൻ്റെ മൂഡ് അങ്ങ് പോയി കിട്ടി ?

    1. ???

      സാരമില്ല…

      അപരാജിതൻ വായിക്കാൻ തുടങ്ങിയില്ലേ ക്ലിയർ ആയിക്കോളും ???

      1. രാഹുൽ പിവി

        ഇന്ന് ഇനി വായന ഇല്ല എഴുത്ത് ആയിരുന്നു.ഇനി നാളെ ഉച്ച കഴിഞ്ഞ് വായിക്കണം

  5. ഇത്പോലെ ഒരുപാട് സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്………

    ജീവന് തുല്യം സ്നെഹിച്ചവനെ വിട്ട്…. വെറും കപട സ്നേഹം കാണിക്കുന്നവന്റെ പിന്നാലെ പോവുന്നവർ…….

    നൗഫു ഭായ്…. ഒരു ജീവിതം തന്നെ വരച്ചു കാട്ടിയിരിക്കുന്നു……….????

    1. താങ്ക്യൂ sidh ???

  6. ♥️♥️♥️♥️

  7. ചില ജീവിത നേർക്കാഴ്ചകൾ … ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിൽ ജീവിതം മുഴുവൻ കണ്ണുനീർ കുടിക്കേണ്ടി വര്ന്നൊരവസ്ഥ…സ്വയം ചോദിച്ചുവാങ്ങുന്നതാണത്… എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും ഒരു നിമിഷം അതെല്ലാം മറന്നു ഇന്നലെ കണ്ടഒരുവനിൽ വിശ്വസിച്ചു ഇറങ്ങിപ്പോകുമ്പോൾ കണ്ണുനീരിലാഴ്ന്ന സ്വന്തം മാതാപിതാക്കളെ ഭർത്താവിനെ മക്കളെ എല്ലാം മനസ്സിൽ നിന്നു പടിയിറക്കി വിടുന്നു… തെറ്റാണെന്നു തിരിച്ചറിയുമ്പോൾ ജീവിതം കയ്യിൽ നിന്നും പോയിട്ടുണ്ടാവും… നൗഫു നന്നായിട്ടെഴുതി

    1. താങ്ക്യു shana ??

      സ്പെല്ലിങ് ഒക്കെ ആണല്ലോ അല്ലെ ??

  8. നിങ്ങൾ നാലൊരു എഴുത്കരൻ ആണ് ഒര് ഒറിജിനാലിറ്റി ഫീൽ ചെയ്യും നിങ്ങളുടെ കഥയിൽ ?

    1. ???

      താങ്ക്യൂ kadhar bhai ???

  9. ഇഷ്ടപ്പെട്ടു.ഇന്ന് പല സ്ഥലത്തും നടക്കുന്ന കാര്യമാണ്.അത് മനോഹരം ആയിട്ട് അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ mn

  10. ശങ്കരഭക്തൻ

    ❤️

  11. ❤️❤️❤️

  12. രാഹുൽ പിവി

    ❤️

  13. നൗഫു,
    ഇത് ഒരു കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് പോകുന്ന ചിലരുണ്ട് അവസാനം ദുരിതക്കയത്തിൽ ആകും വീഴുന്നത്.
    ഒരു എഴുത്തുകാരൻ ആയത് കൊണ്ട് മോഹങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ കഴിയും അല്ലേ?
    ആദ്യം പുറകെ നടന്നവൾ ഭാര്യയാക്കി, അടിപൊളി.
    സ്പീഡ് കൂടി എന്നറിഞ്ഞത് കൊണ്ട് തന്നെ മുൻ‌കൂർ ജാമ്യം എടുത്തു.
    മോശമില്ലാതെ എഴുതി…

    1. ഹോം പേജ് മുഴുവൻ നൗഫു നു വേണ്ടി രജിസ്റ്റർ ചെയ്തു കൊടുത്ത അഡ്മിൻ നീതി പാലിക്കണം…. പ്ലിംഗ്…

      1. ഒരെഴുത്തുകാരന്റെ രോദനം…

      2. എന്റെ കഥ എന്റെ പേര്

        എന്റെ കഥ എന്റെ പേര്…???

      3. നൗഫു അണ്ണന്റെ വിളയാട്ടം…??

        1. ???

          അയച്ചത് മുഴുവൻ വന്നു ???

          ഇനി ഹോം പേജ് കഴിയട്ടെ ???

  14. ഹോ ഇപ്പൊ എങ്കിലും വന്നല്ലോ

  15. ♥️

Comments are closed.