നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 4289

നീ കഴിയുമെങ്കിൽ പെട്ടെന്നുതന്നെ തിരിച്ച് നാട്ടിലേക്ക് എത്താൻ നോക്കൂ…

കുറെ നിമിഷം എന്ത് പറയണം എന്നറിയാതെ നിസാർ ആ മൊബൈൽ കയ്യിൽ വെച്ചു നിന്നു…

 

തന്റെ ഭാര്യയുടെ മുഖം ആലോചിച്ചപ്പോൾ നിസാറിന്റെ കണ്ണിൽ നിന്നും വെള്ളം ഒലിച്ച് ഇറങ്ങുന്നുണ്ട്..

പ്രിയപ്പെട്ടവൾ… ജീവനോടെ ഇരിപ്പുണ്ടോ ഇല്ലയോ എന്നറിയാതെ… നിസാറിന്റെ ഫോൺ കയ്യിൽനിന്നും
താഴേക്ക് വീണു പോയി…

 

ഫോണിൽ നിന്നും ഹലോ ഹലോ എന്നുള്ള ശബ്ദം കേൾക്കുന്നുണ്ട്…

നിസാർ പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്ന്‌… സമദിനോട് പറഞ്ഞു… ഡാ… ഞാൻ പെട്ടെന്ന് തന്നെ വരാം… നീ അവിടെ തന്നെ വേണം….

 

ആശുപത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉപ്പാനോട് പറഞ്ഞാൽ മതി…

അതൊന്നും നീ ഇപ്പോൾ പേടിക്കണ്ട…

പെട്ടെന്നുതന്നെ വരുവാൻ നോക്കൂ…

ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ…

ആ ഫോൺ കട്ടാക്കി… വളരെ ഉടനെ തന്നെ തന്റെ കമ്പനിയിലേക്ക് വിളിച്ചു…

എമർജൻസി ലീവ് അടിപ്പിച്ചു…

 

ഉടനെ തന്നെ ഇവിടെയുള്ള കൂട്ടുകാരന്റെ ട്രാവൽസിലേയ്ക്ക് വിളിച്ച്…

ഇന്ന് ഉച്ചക്കുള്ള ഫ്ലൈറ്റിൽ… നാട്ടിലേക്ക് പോവാൻ ആയി… കോഴിക്കോട് എയർപോർട്ടിലേക്ക് ടികെറ്റ് ബുക്ക് ചെയ്തു….

 

റൂമ്മിൽ കുറച്ചു കാലമായി ഞാൻ ഒറ്റയ്kke ഉ ള്ളൂ… കൂടെയുള്ളവൻ നാട്ടിൽ അവധിക്ക് പോയതാണ്…

കമ്പനിയിലുള്ള കൂടെ പണിയെടുക്കുന്ന കുറച്ചു കൂട്ടുകാരെ വിളിച്ചു നാട്ടിലേക്ക് അത്യാവശ്യമായി പോകുന്ന കാര്യം പറഞ്ഞു…

 

അവർ എന്തെങ്കിലും പൈസയോ മറ്റോ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചു…

ഞാൻ ഇപ്പോൾ ഒന്നും വേണ്ടെന്നും… പറഞ്ഞു… കൂടെ എന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കാനും അവരെ ഏൽപ്പിച്ചു…

സമയം രാവിലെ 8 മണി കഴിഞ്ഞിട്ടുണ്ട്…

 

▪️▪️▪️

 

രാത്രി ഉറങ്ങുമ്പോൾ സാധാരണ മൊബൈൽ സൈലന്റ് ആക്കി വെക്കാറില്ല…

ഇന്നലെ കമ്പനിയുടെ കുറച്ച് കസ്റ്റമർ… പാതിരാത്രിയും വിളിച്ചപ്പോൾ… ശല്യം തോന്നി സൈലന്റ് ആക്കി വെച്ചത് ആയിരുന്നു…

47 Comments

  1. Nannayittund bro.

  2. ith njn pandu vayicha kathaya prenaya novalil, athil avasana bagam avan sulfiye sikarikunund

  3. ഹീറോ ഷമ്മി

    എഴുതിയും വായിച്ചും…. മുഖമില്ലാത്തവരുടെ ഈ ലോകത്തും(virtual world)…. ഭാവിയിൽ വിസ്മയപ്പെടുത്തുന്ന നോവലുകളും ചെറുകഥകളുമായി വ്യക്തമായ മുഖവുമായി യഥാർത്ഥ ലോകത്തും നിറഞ്ഞുനിൽക്കാനും… എന്നെ പോലെ ഉള്ള എളിയ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു കരയിച്ചും…. ഇനിയും ഒരു നൂറുകൊല്ലം ദീർഗായുസോടെ ഇതിനേക്കാൾ പ്രസന്നവാനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞങ്ങളുടെ പ്രിയ നൗഫു ബ്രോക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള ജന്മദിനാശംസകൾ…❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ഷമ്മി ???

  4. രാഹുൽ പിവി

    എഴുത്തിൻ്റെ ഇടയിൽ അപരാജിതൻ വന്നോ എന്ന് നോക്കാൻ വന്നതാണ്.അപ്പൊ വന്നില്ല എങ്കിൽ പിന്നെ നൗഫു അണ്ണൻ്റെ വായിക്കാത്ത ഒരു കഥ വായിക്കാം എന്ന് കരുതി വായിച്ചതാണ്.പണി പാളി✨

    അവര് ചെയ്തത് തെറ്റ് തന്നെയാണ്.എന്നാലും അവർ എന്തുകൊണ്ട് ചെയ്തു എന്ന് നേരത്തെ ചോദിക്കാമായിരുന്നു.ആടുകൾ തമ്മിൽ പോരാടുമ്പോൾ ഇടയിൽ ചെന്നായ വന്ന് ചോര കുടിക്കാൻ നോക്കും.അതുപോലെയാണ് ഇതിലെ നൗഫൽ വന്നത്.സത്യം പറഞ്ഞാല് അവര് പോയി എന്ന് കേട്ടപ്പോൾ മരിച്ചു എന്ന ടെൻഷൻ ആയിരുന്നു.ഇങ്ങനത്തെ പണി ആകുമെന്ന് കരുതിയില്ല?

    വില്ലന് ഇടാൻ പറ്റിയ പേര് തന്നെ ഇട്ടല്ലോ.എന്തായാലും അവസാനം സുൽഫത്തിനോട് ക്ഷമിക്കുന്ന ഭാഗം കൂടെ കാണിക്കാമായിരുന്നു.കൂടുതൽ പറയാൻ പറ്റുന്നില്ല.എൻ്റെ മൂഡ് അങ്ങ് പോയി കിട്ടി ?

    1. ???

      സാരമില്ല…

      അപരാജിതൻ വായിക്കാൻ തുടങ്ങിയില്ലേ ക്ലിയർ ആയിക്കോളും ???

      1. രാഹുൽ പിവി

        ഇന്ന് ഇനി വായന ഇല്ല എഴുത്ത് ആയിരുന്നു.ഇനി നാളെ ഉച്ച കഴിഞ്ഞ് വായിക്കണം

  5. ഇത്പോലെ ഒരുപാട് സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്………

    ജീവന് തുല്യം സ്നെഹിച്ചവനെ വിട്ട്…. വെറും കപട സ്നേഹം കാണിക്കുന്നവന്റെ പിന്നാലെ പോവുന്നവർ…….

    നൗഫു ഭായ്…. ഒരു ജീവിതം തന്നെ വരച്ചു കാട്ടിയിരിക്കുന്നു……….????

    1. താങ്ക്യൂ sidh ???

  6. ♥️♥️♥️♥️

  7. ചില ജീവിത നേർക്കാഴ്ചകൾ … ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിൽ ജീവിതം മുഴുവൻ കണ്ണുനീർ കുടിക്കേണ്ടി വര്ന്നൊരവസ്ഥ…സ്വയം ചോദിച്ചുവാങ്ങുന്നതാണത്… എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും ഒരു നിമിഷം അതെല്ലാം മറന്നു ഇന്നലെ കണ്ടഒരുവനിൽ വിശ്വസിച്ചു ഇറങ്ങിപ്പോകുമ്പോൾ കണ്ണുനീരിലാഴ്ന്ന സ്വന്തം മാതാപിതാക്കളെ ഭർത്താവിനെ മക്കളെ എല്ലാം മനസ്സിൽ നിന്നു പടിയിറക്കി വിടുന്നു… തെറ്റാണെന്നു തിരിച്ചറിയുമ്പോൾ ജീവിതം കയ്യിൽ നിന്നും പോയിട്ടുണ്ടാവും… നൗഫു നന്നായിട്ടെഴുതി

    1. താങ്ക്യു shana ??

      സ്പെല്ലിങ് ഒക്കെ ആണല്ലോ അല്ലെ ??

  8. നിങ്ങൾ നാലൊരു എഴുത്കരൻ ആണ് ഒര് ഒറിജിനാലിറ്റി ഫീൽ ചെയ്യും നിങ്ങളുടെ കഥയിൽ ?

    1. ???

      താങ്ക്യൂ kadhar bhai ???

  9. ഇഷ്ടപ്പെട്ടു.ഇന്ന് പല സ്ഥലത്തും നടക്കുന്ന കാര്യമാണ്.അത് മനോഹരം ആയിട്ട് അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ mn

  10. ശങ്കരഭക്തൻ

    ❤️

  11. ❤️❤️❤️

  12. രാഹുൽ പിവി

    ❤️

  13. നൗഫു,
    ഇത് ഒരു കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് പോകുന്ന ചിലരുണ്ട് അവസാനം ദുരിതക്കയത്തിൽ ആകും വീഴുന്നത്.
    ഒരു എഴുത്തുകാരൻ ആയത് കൊണ്ട് മോഹങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ കഴിയും അല്ലേ?
    ആദ്യം പുറകെ നടന്നവൾ ഭാര്യയാക്കി, അടിപൊളി.
    സ്പീഡ് കൂടി എന്നറിഞ്ഞത് കൊണ്ട് തന്നെ മുൻ‌കൂർ ജാമ്യം എടുത്തു.
    മോശമില്ലാതെ എഴുതി…

    1. ഹോം പേജ് മുഴുവൻ നൗഫു നു വേണ്ടി രജിസ്റ്റർ ചെയ്തു കൊടുത്ത അഡ്മിൻ നീതി പാലിക്കണം…. പ്ലിംഗ്…

      1. ഒരെഴുത്തുകാരന്റെ രോദനം…

      2. എന്റെ കഥ എന്റെ പേര്

        എന്റെ കഥ എന്റെ പേര്…???

      3. നൗഫു അണ്ണന്റെ വിളയാട്ടം…??

        1. ???

          അയച്ചത് മുഴുവൻ വന്നു ???

          ഇനി ഹോം പേജ് കഴിയട്ടെ ???

  14. ഹോ ഇപ്പൊ എങ്കിലും വന്നല്ലോ

  15. ♥️

Comments are closed.