നിലാവുപോൽ 02 [നെപ്പോളിയൻ] 144

“ഒന്ന് പോയെ നീ ..എനിക്ക് കിടക്കണം ….ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി …

” നീ കിടന്നോ …അതിനു മുൻപ് നിനക്കിയാളെ അറിയുമോ എന്നു നോക്കിയേ ….

അവൾ പറഞ്ഞത് മനസ്സിലാവാതെ നോക്കുമ്പോൾ ആണ് നേരത്തെ കണ്ട അയാൾ …

ഇളിച്ചുകൊണ്ടിരിക്കുന്ന എന്നെ നോക്കി അയാളും ചിരിച്ചു …

“ഇതാണോ …ഹർഷാ നീ പറഞ്ഞ ആൾ ….

നയന ആണ്

“ആടോ …ഇവൾ തന്നെ ….

അയാൾ പറഞ്ഞു

” നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇങ്ങനെ ഉള്ള കൂതറ പരിപാടി കാണിക്കാൻ ഇപ്പോൾ ഇവളെ ഇവിടെ ഉല്ലൂ… അതാ ആദ്യം തന്നെ ഇവിടെ കൊണ്ട് വന്നത് …”

“ദുഷ്ട ..ഒറ്റി അവൾ എന്നെ …മനസ്സിൽ അവളെ ഞാൻ പ്രാകി …

തെറ്റ് എന്റെ ഭാഗത്തു ആയതുകൊണ്ട് തന്നെ ഞാൻ യാതൊന്നും മിണ്ടിയില്ല …

“നിനക്കെന്നുമുതലാടീ സംസാരശേഷി നഷ്ടപ്പെട്ടത് …?

അവളാണ് …

“”അത് ചേച്ചി …ഒരബദ്ധം പറ്റിപോയതാ …”

“അത് കഴിഞ്ഞില്ലേ നയനാ ……അതു സാരമില്ല … എന്താ അവളുടെ പേർ …?

“അശ്വതി …..”

” ഓഹ് …ഞാൻ ഹർഷൻ …..

അപ്പോൾ നയനേച്ചിയെ ആരോ വിളിച്ചപ്പോൾ അവൾ അവനോട് ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി …

അവൾ പോയ സമയം റൂമിലേക്ക് കയറാനൊരുങ്ങിയ എന്നെ ഹർഷൻ വീണ്ടും വിളിച്ചു … ” താൻ ഒന്ന് നിന്നെ …”

” എന്താ തനിക്ക് വേണ്ടേ …?

“എനിക്കൊന്നും വേണ്ട …തനിക്ക് നാവുണ്ടോ എന്നു ഒന്ന് കൂടി നോക്കിയതാ …”

” ആഹാ …അപ്പോൾ കണ്ടല്ലോ ……ഇനിയും കാണണമെങ്കിൽ വന്നാൽ മതി ….

“വരുമല്ലോ …കാണാൻ തോന്നുമ്പോൾ ഒക്കെ …”

അവന്റെ ആ പറച്ചിലിൽ നിങ്ങൾക്കും തോന്നിയില്ലേ എന്തോ ഒരു വശപ്പിശക് ……എനിക്കും തോന്നി ….

തോന്നിയ സ്ഥിതിക്ക് ചുമ്മാ വിടാനും പറ്റില്ലല്ലോ …

അവന്റെ മുന്നിൽ കേറി നിന്ന് വെട്ടി ഒതുക്കി വെച്ച ചെറിയ കുറ്റിത്താടിയിൽ പിടിച്ചു ….”എന്റെ താടിക്കാരനെഎനിക്കും കാണണം …”

എന്നും പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും കൊടുത്തു ഞാൻ പുറത്തേക്ക് പോയി …

ഇതെന്ത് സാദനം എന്നാലോചിച്ചാവണം അവൻ അവിടെ തന്നെ വായും പൊളിച്ചു നിൽക്കുന്നത് കണ്ടു …

====••====•====•====••====

10 Comments

  1. നെപ്പോളിയൻ

    Sorry for the late..

    എല്ലാരുടെയും സ്നേഹം

  2. നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.

  3. നൈസ് ബ്രോ ❤️

  4. ബാക്കി ponnotte ❤️❤️❤️

  5. മുത്തേ സഫ്വാൻ പൊളി ??

  6. കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  7. കൊള്ളാം അടിപൊളി ❤️

  8. വായിക്കാം

Comments are closed.