നിലാവുപോൽ 02 [നെപ്പോളിയൻ] 144

വല്ലാത്ത സന്തോഷത്തിലായിരുന്നു നമ്മളെല്ലാവരും ….

കല്യാണത്തലേന്ന് നവ്യയുടെ നിർബന്ധ പ്രകാരം നമ്മൾ കുറച്ചുപേർ മൈലാഞ്ചി ഒക്കെ ഇട്ടു നടക്കുവായിരുന്നു …

ഇട്ടിരുന്ന ലഹങ്ക ആണെങ്കിൽ നല്ല കനവും …

വർത്താനം പറഞ്ഞു ഓടിച്ചാടി നടക്കുമ്പോൾ പെട്ടെന്ന് ലഹങ്ക ഒന്ന് തടഞ്ഞു വീണു …

വീണതോ …. ഒരുത്തന്റെ മുകളിലേക്ക് ….വല്ലാത്ത മൊഞ്ചുള്ള ഒരുത്തൻ …താടി ഒക്കെ വെച്ച് ..വെളുത്തു …

പ്രശ്നം അതൊന്നുമല്ല …കൈ കൊണ്ടിട്ടാണെൽ മൈലാഞ്ചി മൊത്തം അവന്റെ ഷർട്ടിലാണ് …

ഞാൻ എഴുന്നേറ്റു ഒന്നും മിണ്ടാതെ നിന്ന് …

“നിനക്കെന്താടീ പുല്ലേ കണ്ണില്ലേ …ഓരോല്ത്താന്മാർ വന്നിറങ്ങിക്കോളും …മനുഷ്യന് പണി ഉണ്ടാക്കാൻ…ഈശ്വരാ എന്റെ ഷർട്ട് …എവിടെ നിന്നാടി കയറും പൊട്ടിച്ചു വരുന്നേ …”

തിരുവായിൽ നിന്ന് കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഞാൻ മിണ്ടാതെ കണ്ണും മിഴിച്ചു നിന്നു …

“എന്താടീ …നിനക്കു നാവില്ലെ …ഊമയാണോ …?

കിട്ടിയ അവസരം മുതലാക്കി ഞാൻ കൈ കൊണ്ട് സംസാരിക്കാനും കേൾക്കാനും പറ്റില്ലാന്ന് കാണിച്ചു …

സഹതാപം കൊണ്ടാവണം …അവൻ പിന്നെ ഒന്നും മിണ്ടാതെ എന്നെയും നോക്കി നിന്നു ….

ആ അവസരത്തിൽ ഞാൻ അവിടെ നിന്ന് സ്കൂട്ടായി …

പക്ഷെ അത് പിടിക്കപ്പെടാൻ അതികം സമയം വേണ്ടി വന്നില്ല …

ഭക്ഷണം കഴിക്കുന്ന സമയത്തു നമ്മളെല്ലാരെയും നോക്കി അവൻ നിൽക്കുന്നത് ഞാൻ കണ്ടിരുന്നില്ല …

ഞാൻ ആണേൽ ഉച്ചത്തിൽ സംസാരിക്കുകയുമായിരുന്നു ….

അവനെ കണ്ടപ്പോൾ തന്നെ എന്റെ സംസാരം നിന്നു …അവിടെ നിന്ന് വേഗം മാറി റൂമിലേക്കുപോയി …

“ഛെ ..മോശമായി പോയി ……സംസാരിക്കുന്നത് അയാൾ കണ്ടുകാണും …ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി ….

അപ്പോളാണ് വാതിലിനു മുട്ട് കേട്ടത് …

ഈശ്വരാ ഇനി അയാളാവുമോ …

എന്റെ മനസ്സ് പെരുമ്പറ കൊട്ടികൊണ്ടിരുന്നു …

നിർത്താതെ ഉള്ള മുട്ടുകേട്ടപ്പോൾ പാതി ജീവനോടെ ഞാൻ പതിയെ വാതിൽ തുറന്നു …

നോക്കുമ്പോൾ നയന …അപ്പോളാണ് ശ്വാസം മര്യാദക്ക് വീണത് ….

” ആ …നീയായിരുന്നോ ……എന്റെ നല്ല ജീവൻ പോയി …

“അതിനു ജീവൻ പോകാൻ മാത്രം എന്താ ഉണ്ടായേ ……വല്ല തരികിടയും ഒപ്പിച്ചിട്ടുണ്ടോ നീ ..

10 Comments

  1. നെപ്പോളിയൻ

    Sorry for the late..

    എല്ലാരുടെയും സ്നേഹം

  2. നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.

  3. നൈസ് ബ്രോ ❤️

  4. ബാക്കി ponnotte ❤️❤️❤️

  5. മുത്തേ സഫ്വാൻ പൊളി ??

  6. കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  7. കൊള്ളാം അടിപൊളി ❤️

  8. വായിക്കാം

Comments are closed.