നിലാവുപോൽ 02 [നെപ്പോളിയൻ] 144

ഞാൻ ഓരോന്ന് ആലോചിച്ചു അവളുടെ അടുത്ത് വരെ എത്തി ….

വല്ലാത്തൊരു സൗന്ദര്യം ആണ് പെണ്ണിന് ..

കണ്മഷി എഴുതിയത് പോലെ ഉള്ള കണ്ണുകൾ …ഉണ്ടക്കണ്ണാണ് പെണ്ണിന് ….മൂക്കിന്റെ തൊട്ട് താഴെ ഒരു ചെറിയമറുകും ….

അഴിച്ചിട്ട മുടിയും എല്ലാം അവളെ കൂടുതൽ മനോഹാരിയാക്കി ….

ഞാൻ അറിയാതെ തന്നെ അവളുടെ അടുത്തേക്ക് എത്തുകയായിരുന്നു …അവളുടെ ആ കിടപ്പുംമനോഹാരിതയും എന്നെ കൊണ്ട് അവളുടെ കൈ പിടിക്കാൻ പ്രേരിപ്പിച്ചത് ….

അതെങ്ങനെയാ ….എണീറ്റില്ലേ അപ്പോൾ തന്നെ ഭദ്രകാളി …

“”ഒരു പെൺകുട്ടിയുടെ റൂമിൽ ……അതും ചോദിക്കാതെ അവൾ ഉറങ്ങുമ്പോൾ വന്നു കേറി വായിനോക്കുന്നവനെസാറേ ന്ന് തന്നെ വിളിക്കണം …എടുക്കടോ കൈ …അതോ ഞാൻ ഒച്ചവെച്ചു ആളെ കൂട്ടണോ …”

ആ ഒരു വർത്തമാനമാണ് അവളുടെ കൈ എന്നെ കൊണ്ട് യാന്ത്രികമായെങ്കിലും വിടുവിച്ചത് …

അവൾ വാതിലും കടന്നു പോകുന്നത് നേർത്ത ഒരു ഹൃദയവേദനയോടെയാണെങ്കിലും ഞാൻ നോക്കി നിന്നു …

====•====•====•====•====•====

എല്ലാവരും പോകാനുള്ള തിരക്കിലാണെന്ന് തോന്നുന്നു …

ആരുവും നന്ദേട്ടനും ഇതുവരെ സംസാരിച്ചു കഴിഞ്ഞിട്ടില്ല …ഇതെന്താണാവോ ഇതിനു മാത്രം സംസാരിക്കാൻ …

എല്ലാവരെയും എല്ലാവരും യാത്രയാക്കി …അതിനിടയിൽ എന്നെ നോക്കുന്ന ആ രണ്ടു കണ്ണുകളെ ഞാൻശ്രദ്ദിക്കാൻ പോയില്ല …

രാത്രി വേഗം കിടന്നു ..

====•====•====•====•====•====•====

പതിവുപോലെ ഇന്നും നേരം വൈകി ആണ്എണീറ്റത് …

അമ്മയുടെ അടിയും കൊണ്ട് കുളിക്കാൻ കേറിയപ്പോൾ ആണ് അടുത്ത പണി …

അനു ഇന്ന് വരുന്നില്ല ……ലീവ് ആണ് …

ബസ്സിന്‌ പോകണം …അത് മിനക്കേട് പണി ആണ് …പോകാതെ വഴി ഇല്ല …വീട്ടിൽ നിൽക്കാൻ ‘അമ്മ സമ്മദിക്കില്ല…

അങ്ങനെ ബസ്റ്റോപ്പിലെത്തി …നാട്ടിലെ പ്രമുഖ കോഴികളും കാമുകീ കാമുകന്മാരും എല്ലാരും ഉണ്ട് …

ചുമ്മാ അവരെ ഒക്കെ നോക്കി നിൽക്കുമ്പോളാണ് ഹർഷനെ ഓർമ്മ വന്നത് ….

====•====•====•====•=====•====

ഒരു മൂന്നുവർഷം മുൻപ് ,

നവ്യയുടെ ചേച്ചി നയനയുടെ  കല്യാണത്തിന്റെ സമയം …അമ്മയും ആരുവും കൂടെ ഉണ്ടായിരുന്നുമില്ല …

10 Comments

  1. നെപ്പോളിയൻ

    Sorry for the late..

    എല്ലാരുടെയും സ്നേഹം

  2. നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.

  3. നൈസ് ബ്രോ ❤️

  4. ബാക്കി ponnotte ❤️❤️❤️

  5. മുത്തേ സഫ്വാൻ പൊളി ??

  6. കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  7. കൊള്ളാം അടിപൊളി ❤️

  8. വായിക്കാം

Comments are closed.