നിലാവുപോൽ 02 [നെപ്പോളിയൻ] 144

കാലനാണേൽ ഇവിടെത്തന്നെ ഉണ്ട്താനും …

“നിന്റെ സിസ്റ്ററാണോ ആരോഹി ….?

“അതെ ..”

എന്നും പറഞ്ഞു കൂടുതൽ അവിടെ നിൽക്കാതെ റൂമിലേക്ക് പോയി ..
.

അവന്റെ അടുത്ത് നിൽക്കുമ്പോൾ എന്തോ പഴയകാല ഓർമകളുടെ തിര മാനസിൽ അടിക്കും പോലെ ….

അതൊക്കെ ആലോചിച്ചു കിടന്നതുകൊണ്ടോ അതോ രാത്രിയിൽ ഉറങ്ങാൻ വൈകിയതുകൊണ്ടോ എന്നറീല്ല….ഉറക്കം പെട്ടെന്ന് തേടിയെത്തി ….

എന്തോ ഒരനക്കം കേട്ടാണ് കണ്ണ് തുറന്നത് ….തുറന്നപ്പോൾ ആണ് കട്ടിലിൽ ഹർഷൻ ഇരിക്കുന്നത് കണ്ടത് …

ചാടിയെഴുന്നേറ്റ് കിടക്കയിൽ നിന്നെഴുനേൽക്കാൻ തുടങ്ങിയ എന്റെ കൈ അവൻ കയറിപിടിച്ചു …

വിടുവിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടെങ്കിലും നദക്കുന്നില്ല ….

“വിടടോ എന്റെ കൈ …”

“ഇല്ലെങ്കിൽ …”

“ഹർഷാ …വിടാനാ നിന്നോട് പറഞ്ഞത് …”

“പെരുവിളിക്കുന്നോടീ …ഞാൻ നിന്റെ സാറാണ് …”

അവൻ ആ പറയുമ്പോൾ അവന്റെ ആ കണ്ണിൽ ഒരു കുസൃതി ഉണ്ടായിരുന്നോ ആവോ ….

“”ഒരു പെൺകുട്ടിയുടെ റൂമിൽ ……അതും ചോദിക്കാതെ അവൾ ഉറങ്ങുമ്പോൾ വന്നു കേറി വായിനോക്കുന്നവനെസാറേ ന്ന് തന്നെ വിളിക്കണം …എടുക്കടോ കൈ …അതോ ഞാൻ ഒച്ചവെച്ചു ആളെ കൂട്ടണോ …”

====•====•====•====•====•====•====

പെണ്ണിന് കാലം മാറുംതോറും സൗന്ദര്യം കൂടി കൂടി വരികയാണല്ലോ ഈശ്വരാ ….

റൂമിലേക്ക് കയറി വാതിലടക്കുന്ന അശ്വതിയെ എന്റെ അച്ചുവിനെ ഞാൻ അടിമുടി നോക്കി …

അങ്ങോട്ട് കേറി സംസാരിക്കാം എന്നുവെച്ചാൽ അവൾ അമ്പിനും വില്ലിനും അടുക്കിന്നില്ല ..

എന്താ ചെയ്യാ ..

ചുമ്മാ പോയി മര്യാദക്ക് സംസാരിക്കാം എന്നുവെച്ചാലും കാര്യമില്ല …പെണ്ണ് നാണം കെടുത്തും എന്താ ചെയ്യാ …

കയ്യിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു അതിൽ സംസാരിച്ചു കൊണ്ട് ഞാൻ അവളുടെ റൂമിനടുത്തേക്ക് പോയി…

സംസാരം കഴിഞ്ഞു തിരിച്ചു വരുമ്പോളാണ് അവളുടെ റൂമിലൊന്നു നോക്കിയാലോ എന്നൊരാലോചന മനസ്സിൽവന്നത് …സമയദോഷം അല്ലാതെന്താ പറയാ …

റൂമിലേക്ക് കയറി നോക്കുമ്പോൾ അവൾ കട്ടിലിൽ കിടന്നുറങ്ങുന്നു …

“ഇപ്പോൾ വന്ന്‌ കയറിയതല്ലേ ഉള്ളൂ ഇവൾ …അപ്പോളേക്കും ഉറങ്ങിയാ …ഇനി ഉറക്കം നടിക്കുകയാണോ ….

10 Comments

  1. നെപ്പോളിയൻ

    Sorry for the late..

    എല്ലാരുടെയും സ്നേഹം

  2. നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.

  3. നൈസ് ബ്രോ ❤️

  4. ബാക്കി ponnotte ❤️❤️❤️

  5. മുത്തേ സഫ്വാൻ പൊളി ??

  6. കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  7. കൊള്ളാം അടിപൊളി ❤️

  8. വായിക്കാം

Comments are closed.