നിലാവുപോൽ 02 [നെപ്പോളിയൻ] 144

ഹർഷൻ പെട്ടെന്ന് കൈ മാറ്റി ഒരു വളിഞ്ഞ പുഞ്ചിരി അഖിലേട്ടന് കൊടുത്തു സ്ഥലം വിട്ടു ….

അഖിലേട്ടൻ ആണേൽ ദഹിപ്പിക്കുന്ന നോട്ടം എന്നെയും നോക്കി നിൽക്കുവാ …

“അച്ചൂ …നീ എന്താ ഇവിടെ ……നിന്നെ അവിടെ അമ്മ അന്വേഷിക്കുന്നുണ്ടല്ലോ …”

“അത് …അത് …ഞാൻ മറുപടി പറയാനാവാതെ ഞാൻ കുഴഞ്ഞു ….”

“നിനക്ക് എന്നുമുതലാടീ വിക്കു തുടങ്ങിയെ …ആരാ അവൻ …?”

“അത് എന്നെ പഠിപ്പിക്കുന്ന മാഷ് ആണ് …നാളെ സബ്മിറ്റ് ചെയ്യണ്ട പ്രോജെക്ടിനെ കുറിച്ച് ചോദിക്കുവായിരുന്നു…”

“മ്മ് …ഇനി ഒന്നുമില്ലല്ലോ …പൊഴേ …തായെക്ക് …”

“അപ്പോൾ സ്വീറ്റ്‌സ് …”

“”അത് ഞാൻ കൊണ്ടുവന്നോളാം …നീ പോക്കേയ് …”

കോണിപ്പടി ഇറങ്ങി താഴെ വന്നു നോക്കിയപ്പോൾ അവിടെ എവിടെയും കണ്ടില്ല …

“അവനാരാണെന്നാ അവന്റെ വിചാരം …എന്റെ കയ്യിൽ കേറിപ്പിടിച്ചില്ലേ അവൻ  …സമയം പോലെ കിട്ടട്ടെ ….”

അപ്പോളാണ് പിറകിൽ നിന്ന്  ഒരു കൈ ചുമലിൽ വന്നു വീണത് …നോക്കുമ്പോൾ നവ്യയാണ് …

“ആര് ..ആരെ കൊണ്ടാ നീ പിറുപിറുക്കുന്നത് …?

ഈശ്വരാ മനസ്സിൽ പറയണ്ട ഡയലോഗ് ഒക്കെ പുറത്തായി പോവുകയാണല്ലോ …

“അത് …അത്  ഞാൻ ഹർഷൻ …ഹർഷനെ കണ്ടിരുന്നു …”

“ഏത് … അന്ന് ….. അവനോ …. അവനെങ്ങനെ ഇവിടെ ….?

“എനിക്കറിയില്ല …”

“നീ ചോദിച്ചില്ലേ …കണ്ടപ്പോൾ …”

” ചോദിക്കാൻ നിൽക്കുവായിരുന്നു …അപ്പോളേക്കും അഖിലേട്ടൻ വന്നു …”

ആരു പെട്ടെന്ന് കേറിവന്നപ്പോൾ നമ്മൾ സംസാരം നിർത്തി …

കല്യാണം ഉറപ്പിച്ചതിന്റെ ത്രില്ലിലാവാം അവൾ നിലത്തൊന്നുമല്ല ….

“എന്താ രണ്ടുപേരും കൂടി ഒരു ഗൂഢാലോചന …?

“ഒന്നുമില്ല ”

തോളും കുലുക്കി നമ്മൾ ഏറ്റുപറഞ്ഞു ….

അപ്പോളാണ് അച്ഛൻ വന്നു നമ്മളെ രണ്ടുപേരെയും കൂട്ടികൊണ്ട് പോയത് …

അവളുടെ കൂട്ടത്തിൽ എന്നെയും എല്ലാവർക്കും പരിചയപ്പെടുത്തി ….

അപ്പോളാണ് ചെക്കൻ നമ്മുടെ അടുത്തേക്ക് വന്നത് …

“അതാണ് ചെക്കൻ …നന്ദൻ …” അച്ഛൻ പതുക്കെ ഞാൻ കേൾക്കാൻ എന്നവണ്ണം പറഞ്ഞു …

“ഇതാണ് എന്റെ ഒരേ ഒരു ആൺകുട്ടി അശ്വതി …”

അടുത്തുവന്ന നന്ദേട്ടനോട് അച്ഛൻ പറഞ്ഞു …

ഞാൻ അച്ഛനെ നോക്കി കണ്ണുമിഴിച്ചു ….

10 Comments

  1. നെപ്പോളിയൻ

    Sorry for the late..

    എല്ലാരുടെയും സ്നേഹം

  2. നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.

  3. നൈസ് ബ്രോ ❤️

  4. ബാക്കി ponnotte ❤️❤️❤️

  5. മുത്തേ സഫ്വാൻ പൊളി ??

  6. കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  7. കൊള്ളാം അടിപൊളി ❤️

  8. വായിക്കാം

Comments are closed.