? നീലശലഭം 4 ? [Kalkki] 173

ഉറക്കം നടിച്ച് അവൾ ഞരങ്ങിയും മൂളിയും തിരിഞ്ഞു കിടന്നു.

പെണ്ണേ എഴുന്നേൽക്ക് ……അവരൊക്കെ നിന്നെ തിരക്കുന്നു. സുലേഖ അവളുടെ കാലിന് ഒരു അടി കൊടുത്തു.

അമ്മേ……. ആ അടി കാത്തുവിനെ ഒന്നു വേദനിപ്പിച്ചു.  പുതപ്പ് തട്ടി മാറ്റി അവൾ ചാടി എഴുന്നേറ്റു.”അമ്മേ എനിക്ക് നൊന്തു കേട്ടോ” എന്നാതിനാ ഞാൻ ഇപ്പോ ഞാനങ്ങോട്ടു വരുന്നേ “വേറെ ഒരു പണിയുമില്ലേ”……കാത്തുവിൻ്റെ മുഖം ചുളിഞ്ഞു.

വീട്ടിലാരേലും വരുമ്പോ ഇങ്ങനെ അകത്തുകേറി കുത്തിയിരിക്കരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്”

അങ്ങോട്ട് ചെന്ന് ആ കഴിക്കാന്നുള്ളത് അവർക്ക് കൊണ്ടു കൊടുക്ക്

മുഖത്ത് ഒരു ലോഡ് പുച്ഛവുമായി അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു………

സൈലൻ്റെ ആക്കി വച്ചിരുന്ന ഫോണിൻ്റെ ഡിസ്പ്ലേ പ്രകാശിക്കുന്നത് അവളുടെ കണ്ണിൽപ്പെട്ടു

അവൾ ഫോണിലേക്ക് സൂക്ഷിച്ചു നോക്കി …കഴിഞ്ഞ ദിവസം വിളിച്ച അതേ നമ്പർ . അമ്മയുടെ കണ്ണിൽപ്പെടാതെ അവൾ  ഫോണെടുത്തു കട്ടാക്കി. അതും  അടുക്കി പിടിച്ച് അടുക്കളയിലേക്ക് നടന്നു .

അമ്മ ഹാളിലേക്ക് പോകുന്നു എന്നുറപ്പിച്ച ശേഷം അവൾ ഫോണെടുത്തു തിരിച്ചു വിളിക്കാൻ ഒരുങ്ങി പക്ഷേ വീണ്ടും അതേ നമ്പറിൽ നിന്നു കോൾ വരുന്നു.

അങ്ങോട്ടു എന്തെങ്കിലും പറയുന്നതിനു മുൻപ് മറുതലക്കൽ നിന്നും സംസാരം തുടങ്ങി

ഹലോ കാത്തൂട്ടി……. സുഖമാണോ…………എന്നാ നോട്ടമാടൊ നോക്കുന്നത് കാണാൻ കൊള്ളാവുന്ന ഒരുത്തനെ പോലും വെറുതെ  വിടില്ല അല്ലേ.ഞാൻ കണ്ടു വായും  പൊളിച്ചു നിൽക്കുന്നത്…

അത് നിങ്ങൾ എങ്ങനെ…….

കാത്തു പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് വീണ്ടും മറുതലക്കൽ നിന്ന് വാക്കുകളുടെ  പ്രവാഹം തുടങ്ങി.

ആരേ നോക്കിയാലും എനിക്ക് കുഴപ്പമില്ല. എന്നെ നിനക്ക് ഇപ്പോൾ അറിയില്ലല്ലോ അതോ അത് ഞാനാണോ എന്നറിയാനുള്ള നോട്ടം ആയിരുന്നോ.എന്തായാലും നിന്നെ കാണാൻ ഒരു ചന്ദമാണ്. കൊതി തീരേ ഒന്നു കാണാൻ പറ്റിയില്ല…..പോട്ടെ സാരമില്ല സമയമുണ്ടല്ലോ കാണാം ഒരിക്കൽ ഞാൻ നിൻ്റെ മുൻപിൽ വരും അതിന് ഞാൻ ഇനിയും ലക്ഷ്യങ്ങൾ കീഴടക്കേണ്ടിയിരിക്കുന്നു അതു വരെ നമ്മുക്കിങ്ങനെ പ്രണയിക്കാം….

ബൈ മോളു……. വിളിക്കുമോ എന്നെ ഇല്ലായിരിക്കും അല്ലേ ……പതുക്ക പതുക്കെ ഞാൻ നിൻ്റെ ഉള്ളിലോക്ക് കയറി   കൊള്ളാം .ഞാനാരാണെന്ന് അറിയിച്ചു കൊള്ളാം.

അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി അയാൾ വിട പറഞ്ഞു.

ഒരു നിമിഷം എന്തോക്കെയോ ആലോചിച്ചവൾ നിന്നു പോയി.

കാത്തു……..അമ്മയുടെ വിളി കേട്ട അവൾ അവിടെയിരുന്ന പാത്രം എടുത്ത് ഹാളിലേക്ക് ചെന്നു

4 Comments

  1. കൊള്ളാം പേജ് കുറഞ്ഞു പോയി ബ്രോ

  2. നന്നായിരുന്നു

    കാത്തു ?

    അജ്ഞാതൻ പുറത്ത് വരട്ടെ കാത്തിരിക്കാം

    പേജ് ഒരു 19 എങ്കിലും ആക്കണം കേട്ടോ നല്ല ത്രെഡ് ഐഡിയ വികസിപ്പിച്ചു എഴുതു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

Comments are closed.