? നീലശലഭം 2 ? [Kalkki] 109

? നീലശലഭം 2 ?

Neelashalabham Part 2 | Author : Kalkki | Previous Part

 

ഗേയിം കളിച്ചു  വീഡിയോസ് കണ്ടു  ഇടക്ക് എപ്പോഴൊ ഉറങ്ങി പോയി.ക്ലോക്കിലെ സമയം 6 മണി.

“എഴുന്നേക്ക് പെണ്ണെ വിളക്ക് കത്തിക്കാറായി” അമ്മയുടെ വിളികേട്ട് ഉണർന്ന കാത്തു ചുറ്റുമെന്നു നോക്കി കണ്ണും തിരുമി എഴുന്നേറ്റു .അടുക്കളയിലേക്ക്   ഓടിയത് അമ്മയുടെ ചായ പ്രതീക്ഷിച്ചാണ്. പതിവുപോലെ ചായയുമായി ഫോണുമെടുത്ത് മുറ്റത്തേക്കിറങ്ങി.

താഴെ  റോഡിൽ വണ്ടികൾ പോകുന്നുണ്ട്. റോഡിനു താഴെ വിശാലമായ ഒഴുകുന്ന പമ്പാ നദിയിലേക്ക് എരിഞ്ഞടങ്ങുന്ന സൂരൃനെ നോക്കി അവൾ ആ ചായ കുടിച്ചു. പെട്ടെന്ന് അവളുടെ ഫോണിൽ ഒരു മണി മുഴക്കം.

അവൾ ഫോണെടുത്ത് നോക്കി മെസേജ് ആണ് ,പരിചയമില്ലാത്ത നമ്പർ ഒന്നു സംശയിച്ചെങ്കിലും ആകാംഷയോടെ അവളത് ഓപ്പൺ ചെയ്തു .

“കാത്തൂട്ടി എന്നാ ചന്തമാടി നിൻ്റെ ആ നീലകണ്ണുകാണാൻ ആറ്റിലേട്ടും നോക്കിയുള്ള ആ നിൽപ്പ് കാണാനെന്ത് .ചുന്തരിയാ നീ ,എനിക്കൂടെ തരാമേ ചായ ഞാനിവിടെയുണ്ട് നിൻ്റെ കണ്ണെത്തും ദൂരത്ത് ,കണ്ട് കൊതി തീർന്നില്ലാ എന്നാലും ഞാൻ പോവാ…….

വായിച്ചു തീർന്നതും അവളുടെ കണ്ണുകൾ റോഡിലേക്ക് നീണ്ടു .താഴെ ഒരു ബൈക്ക് ഉണ്ട് അതിൽ ഹെൽമറ്റ് വച്ച ഒരാൾ അവളെ തന്നെ  നോക്കുന്നു . അവളുടെ നോട്ടത്തിനായി കാത്തിരുന്ന പോലെ അവൻ അവൾക്ക്  ഒരു ബൈ പറഞ്ഞു പോയി.കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്നെങ്കിലും എരിഞ്ഞടങ്ങിയ സൂരൃൻ്റെ വെളിച്ചത്തിൽ അവൾക്ക് ഒന്നും മനസ്സിലായില്ലാ.

ആരായിരിക്കും ,എന്തായിരിക്കും ഉദ്ദേശം ,ഞാൻ കണ്ടിട്ടുണ്ടാവുമോ, എന്നെ എങ്ങനെയായിരിക്കും പരിചയം അങ്ങനെ ഒരപാട് ചോദൃങ്ങൾ അവളുടെ മനസ്സിലുടെ കടന്നുപോയി. സമയം കടന്നുപോയത് ആവളറിഞ്ഞില്ലാ പഠിച്ചതും കഴിച്ചതുമെല്ലാം യാന്ത്രികമായിരുന്നു

പതിവില്ലാതെ ഇന്നവൾ നോരത്തെ കിടന്നു.മനസ്സു നിറയെ ഒരായിരം ചോദൃങ്ങളുമായി . പതിയിരിക്കുന്നവൻ  ആരാണെന്ന് അറിയാന്നുള്ള ആകാംഷയോടെ പുതപ്പിനുള്ളിൽ അവൾ ഉറക്കം നടിച്ചു കിടന്നു . അനുജൻ കണ്ണൻ  മുകളിൽ വന്നു വീണു ഉണർത്താൻ നോക്കീട്ടും അവൾ അനങ്ങാതെ കിടന്നു .

മനസ്സാകെ ആസ്വസ്ഥമായതോടെ ഉറക്കവും പോയി.KSRTC ഡ്രൈവറായ അച്ഛൻ  രഘു പതിവുപോലെ മക്കൾക്കുള്ള പലഹാര പൊതിയുമായാണ് വന്നത് .

”പിള്ളാരെന്തിയേടി  “

ഓ….പെണ്ണുറങ്ങി അവനവിടെ ടിവി കാണുന്നു. വിളി കാതോർത്തിരുന്ന പോലെയായിരുന്നു അമ്മയുടെ മറുപടി.

വീണ്ടും അവൾ എന്തോക്കെയോ ആലോചനയിൽ മുഴുകി. സമയം കടന്നു പോകവേ ലൈറ്റുകൾ അണയുന്നത് അവളറിഞ്ഞു. ഇരുട്ട് അവളെ  ഉറക്കത്തിലേക്ക് ആഴ്ത്തി .

നോരത്തെ ഉറങ്ങിയത് കൊണ്ടാവം കാർത്തിക  ഇന്ന് അമ്മയുടെ കൂടെ തന്നെ ഉണർന്നു

” ഇന്നെന്താ നോരത്തെ “അമ്മയുടെ ചോദൃം  കേട്ട് മുഖം ചുളിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.അമ്മ തന്ന കാപ്പിയുമായി മുറ്റത്തേക്കിറങ്ങിയ അവൾ തലേന്ന് കണ്ട ബൈക്ക് കണ്ട സ്ഥലത്തോക്ക് ഒന്നു കണ്ണേടിച്ചു.

എന്നാലും ആരായിരിക്കും ഇന്നലെ വന്നത്. ആ വന്നവന് എന്നോട് പ്രേമം  ആണോ അതോ അവന് വട്ടാണോ. ആ… ആർക്കറിയം ചുമ്മാ എനിക്ക് വെറേ പണിയോന്നുമില്ലേ മുഖവും ചുളിച്ച് പിറുപിറുത്തു കൊണ്ട് മുറിയിലേക്ക് കയറി

കുളിച്ച് ഒരുങ്ങി ക്ലാസ്സിനു പോവനിറങ്ങിയ അവൾ ഒരു നിമിഷം കണ്ണാടിയിൽ നോക്കി തന്റെ നീലകണ്ണുകൾ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട് ഒന്നവൾ ഒരഹങ്കരച്ചിരിയോടെ അവൾ ഓർത്തു.

ഡയനിംങ് റ്റേബിളിൽ അച്ഛനും അനിയനും കഴിക്കാൻ റെഡ്ഡിയായി ഇരിക്കുന്നു. “ഇന്നെന്താമ്മെ കഴിക്കാൻ ”  അച്ഛന് ഒരുമ്മയും കൊടുത്ത് കണ്ണൻ്റെ അടുത്തു വന്നവൾ ഇരുന്നു.അമ്മ കെണ്ടു വച്ച  ദോശയും കഴിച്ച് അവൾ വേഗം ഇറങ്ങി.

റോഡിൽ ഇറങ്ങി പതുക്കെ നടന്നു അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ കുറേ മിസ്സ്ഡ് കോൾ. പരിചയമില്ലാത്ത നമ്പർ പുരികംചുളിച്ചുകൊണ്ട് അവൾ മെസ്സേജ് ബോക്‌സിൽ നോക്കി .മെസേജ് അയച്ച അതേ നമ്പറിൽ നിന്നാണ് മിസ്സ്ഡ് കോൾ

പിന്നിൽ  ഒരു ബൈക്കിൻ്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ ഒരു നിമിഷം ഒന്നു ഞെട്ടി .ഹെൽമറ്റിനിടയിലൂടെ രണ്ടു കണ്ണുകൾ അവളെതന്നെ നോക്കുന്നു. പിറകിലോട്ടു നോക്കി നടന്ന അവൾ കല്ലിൽ തട്ടി     ദാ…….. കിടക്കുന്നു താഴെ . ബൈക്കും  താഴെയിട്ട് അവൻ അവളുടെ അടുത്തേക്ക് ഓടിവന്നു . ധൃതിയിൽ അവളെ പിടിച്ചെഴുനോൽപ്പിച്ചു.

അവളുടെ കൈമുട്ടിൽ നിന്ന് ചോരപെടിയുന്നത് കണ്ട അവൻ്റെ കണ്ണിലെ അന്ധാളിപ്പ് നോക്കി നിൽക്കുകയായിരുന്നു അവൾ.

3 Comments

  1. ഈ ഭാഗവും നന്നായിട്ടുണ്ട്…
    തുടർ കഥ എഴുതുവാണെൽ കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്ക് ട്ടോ…

  2. പമ്പ നദിയിൽ സൂര്യൻ അസ്തമിച്ചു അല്ലെ… നന്നായി വളരെ നന്നായി

    1. Sorry for error .This is my first experience

Comments are closed.